ഹമീദ് ചേന്ദമംഗല്ലൂരിന്‍െ ഒരു ലേഖനത്തില്‍ നിന്നാണ് ബി.പി മൊയ്തീന്‍ എന്ന പേര് ആദ്യമായി മനസ്സില്‍ പതിഞ്ഞത്.പിന്നീട് മാത്യഭൂമിയില്‍ വന്ന മൊയ്തീന്‍-കാന്ജനമാല പ്രണയം അവിസ്മരണീയമായ ഒരു അനുഭൂതിയാണ് തന്നത്.
വര്‍ഷങ്ങള്‍ക് മുന്‍പ്(1960 തുകള്‍),ലൗ ജിഹാദും മറ്റുമില്ലാത്ത കാലത്താണ് സമ്പന്നകുടുംബാംഗമായ മൊയ്തീന്‍ ഹിന്ദു സമുദായത്തില്‍ പെട്ട കാന്ജനയെ പ്രണയികുന്നത്.സ്വാഭാവികമായും പ്രശ്നമായി.അടി,ബഹളം,വീട്ടുതടന്‍കല്‍ തുടങ്ങി കണ്ട് ശീലിച്ച സ്ഥിരം കാഴ്ച.മിസ്കോളും വാട്സ് ആപ്പും ഇല്ലാത്ത ഒരു കാലഘട്ടത്തെ പ്രണയം എങ്ങനെയായിരികുമെന്ന് ഒരു ഊഹവുമില്ല.
നാട്ടുനടപ്പനുസ്സരിച്ച കാര്യങ്ങളിലില്‍ നിന്നും മാറിനടന്നയാളായിരുന്നു മൊയ്തീന്‍.തികഞ്ഞകലാസ്നേഹിയായിരുന്ന മൊയ്തീന്‍ കുറച്ചുസിനിമക് ചുക്കാന്‍ പിടിച്ചിരുന്നു,നിര്‍മ്മാതാവിന്‍െ വേഷത്തില്‍.കലയും കലാകരന്‍മാരെയും 'കാഫിറാകി'മാറ്റിനിര്‍ത്തിയിരുന്ന ഒരു കാലഘട്ടത്തിലാണിതെന്നോര്‍ക്കുമ്പോയാണു മൊയ്തീന്‍ ഒരു വിപളവകാരിയാകുന്നത്.കാല്‍പന്ത്കളിക്ക് പേരുകേട്ട അരീകോട്ടില്‍ വളര്‍ന്ന മൊയ്തീനുംഒരു ഫുട്ബോളറാകതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു.നാടുമായി ബന്ധപെട്ട എന്ത് കാര്യത്തിലും ഇടപെടുന്ന മൊയ്തീന്‍ ഒരു കനത്ത മഴക്കാലത്ത് വളളം മറിഞ്ഞ് പുഴയില്‍ മുങ്ങിയവരെ രക്ഷിച്ചുകൊണ്ടിരികുമ്പോള്‍ ഒഴുക്കില്‍ പെട്ടു.വര്‍ഷങ്ങളുടെ ആത്മബന്ധമുളള പുഴ മൊയ്തീനെ ചതിച്ചു.
മൊയ്തീന്‍െ സ്മരണയില്‍ ജീവിച്ച കാന്ജനമാലയില്‍ പുതിയൊരു വെളിച്ചം നല്‍കിയത് മൊയ്തീന്‍െ അമ്മ തന്നെയാണു.അങ്ങനെയാണു ബി.പി. മൊയ്തീന്‍ സേവാമന്ദിരിന്‍െ ഉത്ഭവം.മൊയ്തീന്‍ കൊണ്ട് നടന്ന സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ കാന്ജനമാല ഇന്നുംതുടരുന്നു.
എത്രയോ തവണ മുക്കം വഴി കടന്നു പോയിരിക്കുന്നു.പക്ഷേ ജീവിച്ചിരികുന്ന 'താജ്മഹല്‍' കാണണമെന്ന് തോന്നാത്തതിനാല്‍ എനിക്ക് എന്നോട് തന്നെ പുഛം തോന്നുന്നു
സങ്കല്പങ്ങൾ മാത്രമാണ് പ്രണയത്തെ കുറിച്ച്. ചില ഉദാഹരണങ്ങൾ കാണുമ്പോൾ, 'അയ്യേ, ഇതോ പ്രണയം 'എന്നു തോന്നും. പിന്നെ ഇതുപോലെ ചിലത് കാണുമ്പോൾ എന്നെ പോലെ സ്വാർത്ഥരായവർക്ക് വിധിച്ചിട്ടില്ലാത്ത ഉദാത്തമായ ഒന്നാണ് പ്രണയം എന്നു തോന്നും. ഞാൻ, നീ എന്ന ഭേദമില്ലാതെ സമർപ്പണവും സ്വീകരിക്കലുമാണ് പ്രണയം എന്ന് അപ്പോൾ തോന്നാറുണ്ട്.
മറുപടിഇല്ലാതാക്കൂരമണനെ ഉപേക്ഷിച്ച ചന്ദ്രികയെ ഉദാഹരിക്കുന്നവർക്കു മുമ്പിൽ, ജീവിതത്തിൽ പ്രണയത്തിന്റെ വെളിച്ചമായി കാഞ്ചനമാല നിൽക്കുന്നു.