എന്തണു വിദ്യാഭാസം കൊണ്ടുദേശികുന്നത്.ഏതെകിലും ഒരു പ്രഫഷണല്‍ ഡിഗ്രി എടുക്കുന്നതാണൊ വിദ്യാഭാസത്തിന്‍െ അടിത്തറ.
സ്കൂള്‍ ബസ്സ് കിട്ടാത്തതു കാരണം ആമിയെ സ്കൂളില്‍ വിട്ടത് ഞാനാണു.5ാം ക്ളാസില്‍ പടിക്കുന്ന ഒരു കുട്ടിയുടെ ബാകിന്‍െ കനം എന്നെ അത്ഭുതപെടുത്തി.കാലത്ത് എണീച്ച് പടികുന്നു,സക്ൂള്‍ വിട്ടാല്‍ ട്യൂഷന്‍,രാത്രി വീണ്ടും പഠനം.ശനി വരെ കളാസ്സുണ്ട്.LKG യില്‍ വെച്ച് തന്നെ തീരുമാനികുന്നു ഡോക്ടറൊ ഏന്‍ജീനീയറൊ.
ആരാണു വിദ്യാഭാസത്തെ ആഭാസമാക്കിയത്.ഞങ്ങളുടെയെല്ലം സ്കൂള്‍ വിദ്യഭാസം ഇങ്ങനെയൊന്നുമായിരുന്നില്ല.കുറഞ്ഞ പുസ്തകങ്ങളില്‍ ആഘോഷമായാണു പഠിച്ചിരുന്നത്.പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും കഴിവു തെളിച്ച നിരവധി പേര്‍.10നു ശേഷമാണു ഇനിയെന്ത് എന്ന് ചിന്തികുന്നത്.
മുന്‍പെവിടയൊ പഠിച്ച ഒരു കവിത ഒാര്‍മ്മയുണ്ട്.അമേരിക്കന്‍ പ്രസിഡണ്ട് ലികന്‍ തന്‍െ മകന്‍െ ടീച്ചര്‍ക് എഴുതിയ കത്ത്.തന്‍െ മകനെ രാജ്യത്തിനുപകാരമാകുന്ന വിധം നല്ല മനുഷ്യനാക്കേണ്ടതിന്‍െ ആവിശ്യകതയായിരുന്നു ആ കവിത.
ഇന്നത്തെ വിദ്യാഭാസ ചിലവിനെ കുറിച്ചു പറയാതെ നിര്‍വാഹമില്ല.വിദ്യാഭാസം കച്ചവടമായപ്പോള്‍ സാധാരണക്കാരനു വിദ്യാഭാസം അന്യമാകുന്ന അവസഥയാണുളളത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ