വീടിന്നടുത്തു തന്നെയാണു തിയേറ്റര്‍.ഒാരോ ഷോക്കു മുന്‍പും പാട്ടിടുമായിരുന്നു.ഒാല കൊട്ടകയില്‍ നിന്നും പുറത്തുവരുന്ന ശബ്ദരേഖ കാണാപ്പാടമായിരുന്നു.ഒാരോ ഡയലോകും കേള്‍കുമ്പോള്‍ ഏന്തായിരികും അതിന്‍െയുളളില്‍ നടക്കുക എന്നാലോചിച്ചാവും ഉറങ്ങി പോവുക.ഒരു ദിവസ്സം ഉമ്മാടുത്ത് ചോദിച്ചു ഉമ്മാ നമുക്കും ഒരു ദിവസ്സം സിനിമ കാണാന്‍ പോകാം.നമുക്കത് പാടില്ല എങന്ന മറുപടികൊണ്ട് ഉമ്മ എന്‍െ ആഗ്രഹത്തെ എടുത്തു കളഞ്ഞു.രാത്രി വീണ്ടും ഇതെ ആശ പറഞ്ഞപ്പോള്‍ സിനിമ കാണുന്നവര്‍ക് പടച്ചോന്‍ നല്‍കുന്ന അതി കഠിനമായ ശിക്ഷയുടെ കഥ പറഞ്ഞുറക്കി.അന്ന് രാത്രി ഭീകരമായ ഒരു സ്വപ്നം കണ്ടു.തിയേറ്ററിന്‍െ അകത്തേക്ക് പോകാനാഞ്ഞ എന്നെ വാപ്പ പിടിച്ചടിക്കുന്നു.
7ാം ക്ളാസില്‍ വെച്ചാണു തിയേറ്റര്‍ എന്ന സ്വപനം പൂവണിഞ്ഞത്.ഒരു ഇസ്ലാമിക ചരിത്രം കാണാന്‍ വാപ്പ എല്ലാവരൊടും റെഡിയാകാന്‍ പറഞ്ഞു.എന്‍െ സന്തോഷത്തിനു അതിരില്ലായിരുന്നു.രാത്രിയിലെ ഷോയ്ക്ക് പോവേണ്ടിയരുന്നതിനു ഞാന്‍ ഉച്ചക്കു തന്നെ തയ്യാറായിരുന്നു.വാപ്പയെ കാണുന്നുമില്ല.വാപ്പ മറന്നു കാണുമൊ?
ഇക്കാകമാര്‍ രണ്ടും പേരും വരുന്നില്ലന്ന് പറഞ്ഞു.പഠിക്കാനുണ്ടത്രെ.മണ്ടന്‍മാര്‍.സമയമായപ്പോയെക്കും വാപ്പ വന്നു.തിയേറ്ററിന്‍െ ഉളളില്‍ പ്രവേശിച്ചതും ചുററുപാടും ഞാന്‍ നോക്കി.ഖുര്‍ആന്‍ കളാസിനു വരാറുളളവരെല്ലാം ഉണ്ട്.പെട്ടെന്നു ലൈറ്റ് ഒാഫായി.പിന്നില്‍ നിന്നും ലൈറ്റടികുന്നുണ്ട് അറബിയില്‍ എന്തക്കെയൊ എഴുതികാണികുന്നുണ്ട്.കഅബയും മറ്റും കണ്ടപ്പോള്‍ ഉമ്മയുടെ മുഖത്ത് പ്രതേക തെളിച്ചം കണ്ടു.എകദേശംഅര മണിക്കുറായിരുന്നു ഉണ്ടായത്.സാധാരണ ഇതിലും കൂടുതല്‍ സമയം ഉണ്ടാവാറുണ്ട്.കുറച്ചു ദിവസ്സം അതിന്‍െ ലഹരിയിലായിരുന്നു.

ഒരു വര്‍ഷം കഴിഞപ്പോള്‍ വാപ്പ കച്ചവടം മതിയാക്കി ഗള്‍ഫില്‍ പോയി.കുറച്ചു ദിവസ്സങ്ങള്‍ക് ശേഷം ഇക്കാകമാരുടെ കൂടെ സിനിമക്ക് പോയി.വലിയ എതിര്‍പ്പില്ലാതെ ഉമ്മ കാശ് തരികയും ചെയ്തു.ഇക്കാകമാര്‍ക്കവിടെ നല്ല പരിചയമുളളത് പോലെ തോന്നി(പിന്നീടറിഞ്ഞു അവര്‍ സഥിരമായി രാത്രി ഷോയ്ക് പോവാറുണ്ടെന്ന്.ഉമ്മയെ പറ്റിച്ച് Time Tabilnu വരെ കാശടിച്ച പാര്‍ട്ടീസാണു)
10ാം കളാസ്സിനു ശേഷം ഞാനാ തിയേറ്ററനികത്തു തന്നെയായിരുന്നു.എത്രയൊ സിനിമകള്‍.ടിക്കറ്റും വേണ്ടായിരുന്നു.തൂവാനതുമ്പികളൊ കൊ നിരവധി തവണ കണ്ടു.
ഉപരിപടനിത്തിടക്കും ജോലിക്കിടയിലും നിരവധി തിയേറ്ററുകള്‍.എല്ലാ ടൗണുകളിലെയും തിയേറ്ററുകള്‍ എന്‍െ പാദ സ്പര്‍ശമേറ്റിട്ടുണ്ട്.ഡല്‍ഹിലെ സംഗം തിയേറ്ററുകളിലൊക്കെ നിരവധി തവണ.ഇപ്പോ എല്ലാ തിയേറ്ററുകളും മള്‍ട്ടിപളക്സ് ആയികൊണ്ടിരികുന്നു.
എന്‍െ വീടിന്നടുത്തുളള തിയേറ്റര്‍ ഇന്നില്ല.പകരം ഒരു ഒാഡിറ്റോറിയമാണുളളത്.ഉടമസഥാവകാശം നിരവധി തവണ കൈ മറിഞ്ഞ തിയേറ്ററില്‍ അവസാനം ഇക്കിളി പടങ്ങള്‍ മാത്രമായിരുന്നു.ശുക്ളത്തിന്‍െ മണം മാത്രമായപ്പോളാണു ആ തിയേറ്റര്‍ അടച്ചുപൂട്ടിയത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ