ഉമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണു നിരവധി വര്‍ഷങ്ങള്‍ക് ശേഷം എന്‍െ മേശ ഞാന്‍ തുറന്നതും വ്യത്തികെട്ട മണത്തോടു കൂടി പുനത്തിലിന്‍െ പുറം ചട്ടയുളള മാത്യഭൂമി പുറത്തു ചാടി.
പകുതിയലധികം കരണ്ടിരികുന്നു.മൂഷിക മഹാന്‍ പണിതന്നതാണു.ഉമ്മയോടു പറഞ്ഞാല്‍ വീട്ടിലെ മൂഷിക വിളയാട്ടം മുഴുവന്‍ എന്‍െ തലയിലാവും.നാണമില്ലാത്ത വര്‍ഗ്ഗം പെറ്റുപെരുകിയിരികുന്നു.ലേബര്‍ റൂമിന്‍െ മുന്‍പിലെ ഭര്‍ത്താവിനെ പോലെ കുറെ അങ്ങോട്ടുമിങ്ങോട്ടൂം നടന്നു .അവസാനം അമ്മാവന്‍െ മക്കളെ വരുത്തി.എന്‍െ സ്ഥിരം പടയാളികളാണ
ഒരു വിധേനേ മേശ പുറത്തെത്തിച്ചു.ഹൊ ഭയകര കനം വൈകുന്നെരത്തെ കറക്കവും ഭക്ഷണവും സ്വപ്നം കാണുന്ന പടയാളികള്‍ക് ക്ഷീണമൊന്നുമില്ല.യുദ്ധമുറകളെല്ലാം വിശദീകരിച്ചു കൊടുത്തു.മേശ തുറന്ന് പുസ്തകം വലിച്ചിടാന്‍ ആരും തയ്യാറല്ല.പടനായകനായ ഞാനും.അവസാനം ഉമ്മ മഹാറാണിയെ തന്നെ ആശ്രയിച്ചു.പുളളിക്കാരിക് ഞങ്ങളുടെ സൈനികവിന്യാസവും ആയുധങ്ങളും ഇഷ്ടപെട്ടില്ല.നിരവധി എലികളൊടും,പല്ലി,പഴുതാര,എട്ടുകാലിളൊടും പടപൊരുതിയ അനുഭവ പാരമ്പര്യമുണ്ട്.ഞാനതൊന്നും വകവെച്ചില്ല.ആ മേശയിലുളള പുസ്തകങ്ങളെല്ലം വായിച്ചവനാണു ഞാന്‍.മാത്രമൊ നിരവധി ആളുകളും അനുഭവും.
എന്തായാലും ഉമ്മ മഹാറാണി വാതില്‍ തുറന്ന് പുസ്തകങ്ങള്‍ നിമിഷനേരം കൊണ്ട് വലിച്ചിട്ടു.ആയുധങ്ങള്‍ ഉയര്‍ത്താനുളള സമയം പോലും കിട്ടിയില്ല .മൂഷിക പിളളേര്‍ കാല്‍ചുവട്ടില്‍ വന്നതും എന്‍െ പടയാളികള്‍ പിന്തിരിഞ്ഞൊടി.ഒരണ്ണത്തിനെ പോലും ജീവനോടെയൊ അല്ലാതെയൊ പിടികൂടാനായില്ല.ഉടനെ ഞാന്‍ ഗാന്ധിയനായി.അഹിംസയെ കുറിച്ചു ഒരു പ്രഭാഷണം തന്നെ നടത്താന്‍ ഞാന്‍ തീരുമാനിച്ചു.
ഉമ്മ മഹാറാണി അടുക്കളയെന്ന അടുത്ത യുദ്ധഭൂമിയിലേക്ക് നീങ്ങി.സാരമില്ല എന്‍െ പടയാളികളുണ്ടല്ലോ.ഏന്‍െ ആക്രമണം അവര്‍കുനേരയാകി.എന്നാല്‍ സൈന്യത്തില്‍ പുതുമുഖമായ ഹൈദോസ്സ് ചോദിച്ചു അത് ശരിയാക്കണ്ടെ.ശരിയാണല്ലോ, ഞാന്‍ അതിലേക്ക് കടന്നു.ഏറെ കുറെ എല്ലാം കരണ്ടിരികുന്നു.ആമി പുസ്തകങ്ങളില്‍ മൂഷികന്‍െ കലാവിരുത് ആസ്വവധുകുന്നു.ലജ്ജ മാത്രം വെറുതെ വിട്ടിരികുന്നു.ചിലപ്പോള്‍ മൂഷിക പിളളേര്‍ പ്രായപൂര്‍ത്തിയാകത്തിനാല്‍ മാറ്റിവെച്ചതായിരികും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ