ഉയര്‍ന്ന ജീവിതനിലവാരത്തില്‍ നിന്നും 'അര്‍ധനഗ്ന്നയാ ഫക്കീറായ'തില്‍ മാത്രമാണു ഗാന്ധിയില്‍ ഞാന്‍ കണ്ട മഹത്വം.തീവ്രവാദത്തെ ഇഷ്ടപെടുന്നത് കൊണ്ടാകാം ഗാന്ധിയുടെ അഹിംസാ വാദത്തോട് ഒട്ടും യോജിപ്പില്ല.സുഭാഷ് ചന്ദ്രബോസ്സാണു എന്‍െ ഹീറോ.
നമ്മുടെ സമൂഹത്തിന് ഗാന്ധിയെ ഇത്രമാത്രം ഇഷ്ടമാണെന്ന് ഈയടുത്താണ് മനസ്സിലായത്.പഠനം കഴിഞ്ഞ ഉടനെ ജോലിക് കയറിയതിനാല്‍ സ്വന്തംകാര്യം സിന്ദാബാദ് ആയിരുന്നു.വിദേശത്ത് ഒരു ഒാഫര്‍ വന്നത് കൊണ്ടാണ് പാസ്പോര്‍ട്ടിനപേക്ഷിച്ചത്.സാധാരണ മലപ്പുറം കോയമാര്‍ 18 ആയാല്‍ പാസ്സ്പോര്‍ട്ടെടുക്കും.പോലീസ്സ് വെരിഫിക്കേഷന് വന്നത് ഒരു സുഹ്യത്തിന്‍െ അഛനായത് കൊണ്ട് ജോലി സ്ഥലത്ത് നിന്ന് വരാതെ കഴിഞ്ഞു.
പഠികുന്ന കാലം തൊട്ടെ എഴുതിശീലിച്ച പോസ്സറ്റല്‍ നമ്പറാണ് ആപ്പളികേഷനില്‍ കൊടുത്തിരുന്നത്.എന്നാല്‍ ഇതിന്‍െടെക് എന്‍െ പോസ്റ്റ് ഒാഫീസ്സ് മാറിയത് ഞാനറിഞ്ഞിരുന്നില്ല.ടെക്നോളജിയുടെ കുത്തൊഴുക്കില്‍ പ്രീമിയം തെറ്റിയ ഇന്‍ഷൂറന്‍സിന്‍െയും വാര്‍ഷിക വരിസംഖ്യയടച്ച പുസ്തകങ്ങളും,മുന്‍ കാമുകിയുടെ ഗ്രീറ്റിംഗ് കാര്‍ഡ്ഡും മാത്രമാണു പോസ്റ്റലില്‍ വന്നിരുന്നത്.
പാസ്പോര്‍ട്ട് വന്നതും ചെറിയ പ്രശനമുണ്ടെന്നുംഇക്കയാണു പറഞ്ഞത്.പുളളിയുടെ സ്വരത്തിലെ പതര്‍ച്ചകണ്ടത് കൊണ്ട് രാത്രിക്ക് രാത്രിതന്നെ വീട്ടിലെത്തി.രാവിലെ പോസ്റ്റ് ഒാഫീസിലെത്തി.ഇത്രേം കാലം എവിടായിരുന്നു,ഞങ്ങളില്ലാതെ ഒന്നും നടക്കില്ല എന്നൊരു ഭാവമാണു പോസ്റ്റ് വുമണില്‍ ഞാന്‍ കണ്ടത്.അവരുടെ ന്യായങ്ങള്‍ എനിക്കത്ര രുചിച്ചില്ല.എന്‍െ രക്തം ചൂട് പിടിച്ചു.കൂടെ വന്ന ഫ്രന്‍ണ്ട് രഹസ്സ്യമായി പറഞ്ഞു എടാ ****#₹%%&'". നീയിങ്ങനെ കുരു പൊട്ടിക്കന്‍ണ്ട കാര്യമില്ല ഒരു 1000 ത്തിന്‍െ ഗാന്ധി കൊടുക്ക് സാധനം ഇപ്പോ കിട്ടും.ഒരു വിട്ടുവീഴ്ചകും ഞാന്‍ തയ്യാറായിരുന്നില്ല.(പൊതുസ്ഥലത്തെ പുകവലിക്ക് ഏമാന്‍ ചോദിച്ച 50 രൂപക്ക് പകരം രസീതോടെ 200 അടച്ച മഹാനാണു ഞാന്‍)അത്യാവിശ്യത്തില്‍ കൂടുതല്‍ രോഷപ്രകടനം നടത്തിയാണു അവിടെനിന്നിറങ്ങിയത്.
എന്‍െ പോളിസികളെല്ലാം തകര്‍ന്നടിഞ്ഞ സംഭവവികാസ്സങ്ങളാണ് പിന്നെ നടന്നത്.തീരെ അടുപ്പിക്കാത്ത വര്‍ഗ്ഗമാണു രാഷ്ട്രീയക്കാര്‍.ഒരു ചോട്ടാ നേതാവിനെയും കൊണ്ട് നാണം കെട്ട് പാസ്സ്പോര്‍ട്ട് വകുപ്പിന്‍െ ചുമതലയുളള മന്ത്രിയുടെ ഒാഫീസ്സിലേക്ക്.പാര്‍ട്ടി ഫണ്ട് 5000 ഗാന്ധി.മന്ത്രിയുടെ സ്റ്റാഫംഗം വിളിച്ചു പറഞ്ഞതനുസ്സരിച്ച് പാസ്സ്പോര്‍ണ്ട് ഒാഫീസ്സിലെത്തി.ചോട്ടാ നേതാവ് ചിലരുമായി കൂടികാഴ്ച നടത്തി.തിരിച്ചു വന്നു പറഞ്ഞു ഒരു 8000 രൂപ വേണമെന്ന് പറഞ്ഞു.അതും കൊടുത്തു.15 മിനിറ്റിന് ശേഷം സാധനം കയ്യിലെത്തി.
മഹാത്മാവേ ഞാന്‍ നമികുന്നു.ജനങ്ങള്‍കിടയില്‍ അങ്ങെത്ര ആരാധ്യനാണു.ഗാന്ധ്യാധിപത്യമാണല്ലോ ഇവിടെ നടക്കുന്നത്
'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' എന്ന പുസ്തകം വായിക്കുന്നതു വരെ എനിക്കും ഗാന്ധിജിയോടുള്ള നിലപാട് ഇതു തന്നെയായിരുന്നു. പക്ഷേ ആ പുസ്തകം മറ്റൊരു ഗാന്ധിയെ കാട്ടി തന്നു. ഗാന്ധിജി എല്ലാം തികഞ്ഞ ഒരു പുണ്യാത്മാവാണ് എന്നൊന്നും കരുതുന്നില്ല. പക്ഷേ അഹിംസ അടിസ്ഥാനമാക്കി നടത്തിയ പരീക്ഷണങ്ങളിലൂടെ അദ്ദേഹം ആധുനിക ലോകത്തിനു മുമ്പിൽ പുതിയൊരു മാതൃക കാണിച്ചു കൊടുത്തു.
മറുപടിഇല്ലാതാക്കൂഇന്നത്തെ ഇന്ത്യക്കാർ കടലാസ്സിലെ ഗാന്ധിയെ ഇഷ്ടപ്പെടുന്നവരായി മാറുന്നത് അവർ അവരുടെ മനസ്സിലുള്ള ഗാന്ധിയിൽ നിന്ന് കൂടുതൽ കൂടുതൽ അകന്നു പോകുന്നതുകൊണ്ടാണ്. അതിൽ അദ്ദേഹത്തിന്റെ അനുയായികൾ എന്ന് അവകാശപ്പെട്ടവർക്കുള്ള പങ്കും ചെറുതല്ല.
പലയിടത്തും അക്ഷരത്തെറ്റുകൾ കാണാനുണ്ട്.
കമന്റ് വെരിഫിക്കേഷൻ ഒഴിവാക്കുന്നത് നന്നായിരിക്കും.
കമന്റ് വെരിഫിക്കേഷൻ ഒഴിവാക്കുന്നത് നന്നായിരിക്കും.
മറുപടിഇല്ലാതാക്കൂമനസ്സിലായില്ല
ഒരു പാസ്പോര്‍ട്ട് കൈയ്യിലെത്താന്‍ എട്ടായിരം രൂപ കൈക്കൂലിയോ? അവിശ്വസനീയം.. ഇതെന്താ വെള്ളരിക്കാ പട്ടണോ :)
മറുപടിഇല്ലാതാക്കൂ