ആദ്യം പൊറുപ്പായത് മജീദിനാണ്.അന്ന് മജീദിനെ കുളിപ്പിച്ചു പുതുവസ്ത്രം ധരിപ്പിച്ചു.സെന്‍െ് പൂശി പുത്തന്‍ കുടയുമായി ആഘോഷമായി പളളിയിലേക് കൊണ്ടുപോയി
(ബാല്യകാലസഘി)
നാലാമത്തെ വയസ്സിലാണ് എന്‍െ സുന്നത്ത് കല്ല്യാണം(ചേലാകര്‍മ്മം)കഴിച്ചത്.ഈ പരിപാടിക് സുന്നത്ത് കല്ല്യാണം എന്ന് പേരിട്ടതാരാണാവൊ.എന്തൊ കളളത്തരം പറഞ്ഞാണ് എന്നെ അമ്മാവന്‍ കൊണ്ട് പോയത്.ആനയെ കാണിച്ചു തരമെന്നൊ മറ്റൊ ആയിരുന്നത്.പരിചയമുളള ആശുപത്രിയിലേക്കാണ് പോയത്.ആദ്യം എന്നെ രണ്ട് നഴ്സ്സുമാര്‍ കുട്ടികൊണ്ടുപോയി അപകടം മണത്ത ഞാന്‍ കരച്ചില്‍ തുടങ്ങി.
ഇന്‍ജക്ഷന്‍ എടുക്കുന്നതിനു മുന്‍പ് സിറിന്‍ജിലേക്ക് മരുന്നെടുകുന്ന ഒരു പരിപാടിയുണ്ട് അത് കണ്ടാല്‍ ഇന്നും പ്രാണന്‍ പോകും.പട്ടി,പാമ്പ്,ഇന്‍ജക്ഷന്‍ എന്നി കാര്യങ്ങളിലാണ് ധൈര്യം ചോര്‍ന്നു പോകാറ്(5 ല്‍ പഠിക്കുമ്പോള്‍ പട്ടി ഒാടിച്ചപ്പോള്‍ ധൈര്യം ശരിക്കും ചോര്‍ന്നിരുന്നു).
എന്‍െ കരച്ചിലിന്‍െ ഇടയില്‍ ഇന്‍ജക്ഷന്‍ കയിഞ്ഞിരുന്നു.വെപ്രാളത്തില്‍ നഴ്സ്സിനിട്ട് നല്ലൊരു കുത്ത് വെച്ചത് കൊണ്ടാണെന്ന് തോന്നുന്നു ദേഷ്യത്തിലെന്തൊ പിറുപിറുത്തിരിന്നു.എന്നോട് പുറത്തിരിക്കാന്‍ പറഞ്ഞു.
പുറത്തതാ കര്‍ത്താവിനെ ചതിച്ച യുദാസ്സിനെ പോലെ അമ്മാവനിരിക്കുന്നു.വിതുമ്പുന്ന ചുണ്ടുകളൊടെ ഞാന്‍ പറഞ്ഞു പോകാം.
ഇല്ലാ.ഡോക്ടറെ കാണണം.അമ്മാവന്‍െ മുഖം കണ്ടപ്പോള്‍ എന്തൊ പന്തികോട് തോന്നി.അര മണിക്കുറലധികം കഴിഞ്ഞു.ഡോക്ടര്‍ ഒരു ചെറു ചിരിയൊടെ പുളളിയുടെ റുമിലേക് പോയി.
അമ്മാവന്‍ എന്നെം കുട്ടിമറ്റൊരു റുമില്‍ കയറി.അമ്മാവന്‍െ കയ്യിലൊരു വെളുത്ത മുണ്ടുമുണ്ട്.അമ്മാവന്‍ തന്നെ പാന്‍സ് അയിച്ചു മുണ്ടുടുപ്പിച്ചു.എന്നെ ബലമായി അവിടെയുളള ഒരു ടേബിളില്‍ കിടത്തി.എവിടെ നിന്നൊ ഒരാളും വന്നു.അമ്മാവന്‍ തലഭാഗത്തും മറ്റെയാള്‍ കാല്ലിലും ശക്തമായി പിടിച്ചു.ഇന്നന്‍െ മരണം.ഉമ്മുമ്മ പറഞ്ഞു തന്ന ഇബ്റാഹിം നബിയുടെ കഥ മനസ്സിലോടി എത്തി.ഇതിനിടക്ക് ഡോക്ടറും രംഗത്തെത്തി.കരച്ചിലും ചീത്തവിളിയും തക്യതിയായി നടക്കുന്നുണ്ട്.കാലൊന്ന് അയഞ്ഞപ്പോള്‍ ഒറ്റ ചവിട്ടായിരുന്നു.ഡോക്ടറുടെ വയറിനു തന്നെ.ഈ ബഹളത്തിനിടക്ക് എന്‍െ ലിംഗാഗ്രഭാഗത്ത് ഒരു തണുപ്പ്.
ശാന്തം എല്ലാം തീര്‍ന്നു.എന്നെ അമ്മാവന്‍ എടുത്ത് കാറിലിരുത്തി.പിന്നീടങ്ങൊട്ട് സന്ദര്‍ശകരുടെ തിരക്കായിരുന്നു.ഫ്രൂട്ട്സും പലഹാരങ്ങളും കാശും നിറയെ.
ഇത് കൊളളാലൊ വേണമെകില്‍ ഒന്നുടെ നടത്താം.
ഒരു നിയോഗമെന്ന പോലെ അമ്മാവന്‍െ മകനെ സുന്നത്തിനു കൊണ്ടുപോയത് ഞാനാണ്.പഴയ പ്രശ്നങ്ങളൊന്നുമില്ല.ചെക്കനെ ഒരു നഴ്സ്സ് കൊണ്ടുപോയി അരമണിക്കുറിനു ശേഷം സംഗതി ക്ളീന്‍.
ഇപ്പോയൊക്കെ പ്രസവാനന്തരം തന്നെ നടത്തുന്നു.
അവര്‍ക്ക് കിട്ടേണ്ട സമ്മാനങ്ങളും കാശിനും ആര് സമാധാനം പറയും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ