ഇന്ത്യന്‍ ഹ്വിഗിറ്റ
സുബ്ഹി നമസ്കാരം കഴിഞ്ഞ് മെല്ലെയൊന്ന് തിരിഞ്ഞ് നോക്കി.രവി നല്ല ഉറക്കമാണു.രവി ഇന്നലെ വളരെ വൈകിയാണ് വന്നത് നന്നായി മദ്യപിച്ചിരുന്നു.സാധാരണ മദ്യപികുന്ന ദിവസ്സം രവി സെറ്റിയില്‍ കിടന്നുറങ്ങും മോഹന്‍ ബഗാനില്‍ വെച്ചാണ് രവിയെ ആദ്യമായി കാണുന്നത്.സരസ്സന്‍,തികഞ്ഞ യുക്തിവാദി.പക്ഷേ ഒരിക്കലും എന്‍െ വിശ്വാസങ്ങളെ കുറ്റപെടുത്താനൊ എതിര്‍ക്കാനൊ നിന്നിരുന്നില്ല.ജീവിതത്തില്‍ വളരെ കുറഞ്ഞ കുട്ടുകാരെ ഉണ്ടായിട്ടുളളു.രവി എങ്ങനെ എന്‍െ സുഹ്യത്തായതെന്ന് എനിക്കിപ്പോയും അറിയില്ല.
ഇന്ന് ഫൈനലാണ്.ശക്തരായ എതിര്‍ ടീമിനോട് പിടിച്ച് നില്‍ക്കാനുളള കഴിവ് പടച്ചതമ്പുരാന്‍ തരട്ടെ.രവിക്കിതൊന്നും പ്രശ്നമല്ല.അവനെപ്പോയും ഹാപ്പിയാണ്.ചിലപ്പോയക്കൊ അവന്‍െ ഒരു ചിരി മതി ടെന്‍ഷനകറ്റാന്‍.ഉമ്മാക്കൊന്ന് വിളിക്കണം.ഫോണൊടുത്ത് ഉമ്മാക് വിളിച്ചു.
അസ്സലാമു അലൈകും,
ഉമ്മാ ഞാനാണ്
.
വഅലൈകും സലാം.മനസ്സിലായി.
ഇന്നാണ് കളി.പ്രാര്‍ഥിക്കണം.
അറിയാം.ന്‍െ പ്രാര്‍ഥനയുണ്ടാവും.
ശരിയെന്നാ.വെക്കട്ടെ
ശരി.നീ കാരണം നമ്മള് തോല്‍ക്കരുത്,നിനക്ക് അറിയാലോ അല്ലേ
അറിയാം ഉമ്മ.ഇന്‍ഷാ അളളാ .അസലാം അലൈക്കും
വഅലൈകും സലാം
നിനക്കെല്ലാം അറിയാല്ലേ അല്ലേ എന്ന ചോദ്യത്തിന് ഒരു പാടര്‍ഥങ്ങളുണ്ട്.
ഉപ്പൂപ്പാക്ക് പാകിസ്ഥാനിലായിരുന്നു ജോലി.പിന്നിട് മതിയാക്കി വന്നു.പക്ഷേ പാകിസ്ഥാന്‍ പാസ്സ്പോര്‍ട്ടുളളത് കാരണം ഒരു പാട് പ്രശ്നങ്ങളുണ്ടായി.കേസ്സായി അവസ്സാനം ഉപ്പുപ്പാനെ നാട് കടത്തണമെന്ന വിധി വന്നു.അത് കേട്ട് കോടതിമുറിയില്‍ വെച്ചു തന്നെ ഉപ്പുപ്പ കുഴഞ്ഞു വിണു മരിക്കുകയായിരുന്നു.
ഞാനൊക്കൊ ജനിക്കുന്നതിന്‍െ എത്രയോ മുന്‍പാണിത്.പക്ഷ പിന്നിടങ്ങോട്ട് വേറൊരു കണ്ണിലുടെയാണ് സമുഹം നോക്കിയത്.
ഇക്കായുടെ പാസ്സ്പോര്‍ട്ടില്‍ വരെ ഇത് പ്രതിഫലിച്ചു.
സ്കൂളില്‍ വെച്ചാണ് കളിക്കാനുളള കഴിവ് വേലായുധന്‍ മാഷ് തിരിച്ചറിഞ്ഞത്.ഒരുപാട് ഉപദേഷങ്ങളുമായി മാഷ് എന്നും കൂടെയുണ്ടായിരുന്നു.മാഷാണ് ജില്ലാ ടീമിന്‍െ ട്രയലിനു കൊണ്ടുപോയതും വേണ്ട സഹായങ്ങള്‍ ചെയ്തതും.അവിടന്നങ്ങോട്ട് വെച്ചടി കയറ്റമായിരുന്നു.അതികം താമസ്സിയാതെ കേരളാ ടീമിലുമെത്തി.നിസ്കാരവും നോമ്പും എവിടെ ചെന്നാലും ഒഴിവാക്കത്തത് കരണം സഹകളിക്കാരുടെ പരിഹാസവും മറ്റും അസഹ്യമായിരുന്നു.ഉപ്പുപ്പാന്‍െ ചരിത്രം ചൂഴ്ന്നറിഞ്ഞ ചിലരുടെ അപിപ്രായം അതിരുവിട്ടപ്പോയാണ് മോഹന്‍ ബഗാനില്‍ ചേക്കേറിയത്.
സന്തോഷ് ട്രോഫിയില്‍ രാജസ്ഥാനു വേണ്ടിയാണ് ഞാനും രവിയുമിറങ്ങിയത്.കേരളം നല്ല മുന്നേറ്റമാണ് നടത്തിയത്.ഗോളെന്നുറപ്പിച്ച ഒാരൊ ഷോട്ടും ഞാന്‍ തട്ടിതെറിപ്പിച്ചു.പക്ഷേ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എനിക്ക് പിഴച്ചു.ഒരു ഗോളിന്‍െ വിത്യാസത്തില്‍ കേരളം ജയിച്ചു.പിന്നിടിറങ്ങിയ പത്രങ്ങളില്‍ ഞാന്‍ കേരളത്തിനെതിരെ കളിച്ചത് വലിയ അപരാധമായി എന്ന രീതിയില്‍ വാര്‍ത്ത വന്നു.അവിടെയും രവിയാണെന്‍െ സഹായത്തിനെത്തിയത്.രവിയുമായുളള സഹവാസം നല്ല രീതിയില്‍ ഹിന്ദി സംസാരിക്കാനെന്നെ പ്രാപ്തനാക്കിയിരുന്നു.
ഇന്ത്യന്‍ ടീമിലേക്കുളള സെലക്ഷന്‍ പോലും ആള്‍ക്കാര്‍ വേണ്ട പ്രാധാന്യം കൊടുത്തിരുന്നില്ല.
'സെമീര്‍ ഭായ്' രവിയുടെ വിളി കേട്ടാണ് ചിന്തയില്‍ നിന്നുണര്‍ന്നത്.ഒരു സിഗരറ്റുമായി രവി ബാത്ത്റുമില്‍ കേറി.
അതികം താമസ്സിയാതെ ഞങ്ങള്‍ ഗ്രൗണ്ടിലേക്കിറങ്ങി.രവിയുടെ കുതിപ്പുകള്‍ പലതും എതിര്‍ ടീമിന്‍െ പ്രധിരോധത്തില്‍ തട്ടി മറിഞ്ഞു.
ഹാഫ് ടൈമിന്‍െ ഇടവേളയില്‍ രവി പറഞ്ഞു മിക്കവാറും പെനാല്‍റ്റി ഷൂട്ടൗട്ടായിരികും.
പറഞ്ഞത് പോലെ തന്നെ സംഭവിച്ചു.
രവിയപ്പോയും ചിരിച്ചുകൊണ്ടിരിക്കുകയാണ്.
ഒാരോ ടീമുനും നാല് ചാന്‍സായിരുന്നു കിട്ടിയത്.രവിയും സിക്കന്ദറും മുസ്സാഫിറും വലകുലുക്കി.മൂന്ന് പ്രാവിശ്യം എന്‍െ വലയും കുലുങ്ങി.അവസ്സാന ചാന്‍സുകാരന്‍ വളരെ ഇൗസിയായി പൊസിഷന്‍ റെഡ്ഡിയാക്കി.എന്‍െ കണ്ണുകള്‍ അറിയാതെ നിറഞ്ഞു.കൈകള്‍ ഉയര്‍ന്നു.യാ അളളാ എന്ന പ്രാര്‍ഥനയോടെ പന്തിനെ ലക്ഷ്യമാക്കി എന്‍െ കണ്ണു നീങ്ങി.
ഗ്യാലറിയിലെ ആരവങ്ങളൊ സഹകളിക്കാരയൊ ഞാന്‍ ശ്രദിച്ചില്ല.പന്ത് മാത്രം.ഉയര്‍ന്ന് വന്ന പന്ത് കൈ കൊണ്ട് തട്ടി മാറ്റി.
ഒരു നിമിഷം ഗ്യാലറി നിശബ്ദമായി.അടുത്ത നിമിഷം ത്രിവര്‍ണ്ണ പതാക ഉയരുന്നു,ഗ്യാലറി മുഴുവനായും സെമിര്‍ മുസ്തഫ എന്ന പേരുയര്‍ത്തുന്നു.സഹകളിക്കാരെന്നെ വാരിയെടുക്കുമ്പോയും യാഥാര്‍ത്യത്തോട് ഞാന്‍ പൊരുത്തപെട്ടിരുന്നില്ല.കണ്ണീര്‍ എന്‍െ കാഴ്ചയെ മറച്ചിരുന്നു.രവിയപ്പോയും ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ