2014 ഡിസംബർ 13, ശനിയാഴ്‌ച

കണ്ടൽകാടുകൾക്കിടയിലൂടെ

                      പോർട്ട്‌ ബ്ലയറിലെ യാത്രക്ക് ശേഷം കുറച്ചു ദിവസ്സം ചെന്നൈയിൽ തങ്ങി.ലുധിയാനയിൽ ജോയിൻ ചെയ്യാൻ ഇനിയും ഒരു മാസം ബാക്കിയുണ്ട്.അത് കൊണ്ട് തന്നെ ചെന്നൈയിൽ ഒരു കാൾ സെന്ററിൽ ജോലി ചെയ്യുന്ന സുഹ്യത്ത് രാകേഷിന്റെ കൂടെ കൂടി.രാവിലെ എണീച്ചു പുറത്തു കറങ്ങാൻ പോകും.രാത്രി നെറ്റിൽ അടുത്തുള്ള ടൂറിസ്റ്റ് ടെസ്ടിനേശൻ ഒക്കെ നോക്കി ചില നോട്ട്സ് ഉണ്ടാക്കി വെക്കും.അങ്ങനെ തപ്പി കൊണ്ടിരിക്കുമ്പോയാണ് പിച്ചാവരത്തെ കുറിച്ച് കാണുന്നത് കൂടുതൽ വിവരങ്ങൾ നോക്കുമ്പോൾ സംഗതി കുഴപ്പമില്ല എന്ന് തോന്നി.രാകേഷിന്റെ കാറും എടുത്തു അതിരാവിലെ തന്നെ വെച്ചുപിടിക്കാം എന്ന് കരുതി. എന്നാൽ  അലാറം ചതിച്ചത്  കാരണം എണീച്ചപ്പോൾ 7 മണി കഴിഞ്ഞു.പെട്ടെന്ന് ഫ്രഷ്‌ ആയി പുറത്തിറങ്ങി.നോക്കുമ്പോൾ രാകേഷും റെഡിയായി വന്നിരിക്കുന്നു.സ്വതവേ പേടിതൊണ്ടനായ രാകേഷ് ഞാൻ തനിച്ചു പോകുന്നതിൽ ധൈര്യം ഇല്ലാത്തത് കൊണ്ടാവണം കൂടെ വരുന്നത്.മൂന്നു വർഷത്തിലധികം ചെന്നൈയിൽ ഉണ്ടായിട്ടും മറീന ബീച്ചിലേക്ക് പോകാനുള്ള വഴി പോലും അറിയാത്ത മഹാനാണ്‌ രാകേഷ്.ഈസ്റ്റ്‌ കോസ്റ്റ് റോഡ്‌ വഴി ആണ് യാത്ര.സുന്ദരമായ റോഡ്‌.ഇരുവശത്തും നല്ല കാഴ്യ്ച്ചകളോടെ  രണ്ടു വരി പാത.വിരളമായി മാത്രം റോഡ്‌ യാത്ര പോകുന്നത് കൊണ്ടാകാം ആ റോഡ്‌ "ക്ഷ" പിടിച്ചു.പിന്നീടു പോയ മനാലി-ലേ  റോഡും ഇത് പോലെ സുന്ദരമായിരുന്നു. സഞ്ചാരികൾക്ക് വേണ്ടി മാത്രം ഉണ്ടാക്കിയത് പോലെയാണ് ഈസ്റ്റ്‌ കോസ്റ്റ് റോഡ്‌.രണ്ടു ദിവസ്സം യാത്ര ചെയതാലും തീരാത്ത കാഴ്യ്ച്ചകൾ ആണ് ഈ റോഡിലൂടെ  പോവുമ്പോൾ കാണുക.അഡയാറും,മഹാബലിപുരവും,കടന്നു  പോണ്ടിച്ചേരിയും കൂടല്ലൂരുംകഴിഞ്ഞു  തൂത്തുകുടി വരെ നീളുന്നതാണ് ഈ പാത.കിള്ളി എന്ന സ്ഥലത്ത് വെച്ച് ഭക്ഷണം കഴിക്കാൻ വേണ്ടി ഇറങ്ങി.ഇനി കുറച്ചു  ദൂരം കൂടിയേ ഒള്ളൂ.ചെറിയ കട ആയതുകാരണമാവണം രാകേഷിന്റെ മുഖത്തൊരു ഇഷ്ടക്കേട്‌ പ്രകടമായിരുന്നു.രാവിലെ മുതൽ പട്ടിണിയായത് കാരണം ഞാൻ നല്ല തട്ട് തട്ടി.

1800 ഏക്കറിൽ പടർന്നു കിടക്കുന്ന കണ്ടൽ കാടുകളുടെ തുരുത്താണ് പിച്ചാവരം.ഇതിനകത്തൂടെയുള്ള യാത്രക്ക് വേണ്ടി തമിഴ്നാട്‌ സർക്കാരിന്റെ നിയന്ത്രണത്തിൽ ഉള്ള ചെറിയ ബോട്ടുകൾ, വഞ്ചികൾ എന്നിവ സർവീസ്സ്  നടത്തുന്നുണ്ട്.ഒരു ചെറിയ ബോട്ടിന് 800 രൂപയാണ് ചാർജു ചെയ്യുന്നത്, നാലു പേർക്ക് യാത്രചെയ്യാം.അവിടെ കണ്ട രണ്ടു കപ്പിൾസിനെ സമീപിച്ചു ഞാൻ ഞങ്ങളെ കൂടെ കൂടുന്നോ എന്ന് ചോദിച്ചു.അവർക്കും സമ്മതം.ചേർന്നുള്ള ഇരിപ്പും,പ്രകടനങ്ങളും കണ്ട് അടുത്ത്‌ കല്യാണം കഴിച്ചവരാണെന്ന് ഞാൻ ഊഹിച്ചു. ബോട്ടിൽ ലൈഫ് ജാക്കെറ്റ്‌ ഉണ്ടായിരുന്നില്ല.അന്വേഷിച്ചപ്പോൾ പേടിക്കേണ്ട, ഇത്രേം ആഴം മാത്രമേ കാണു എന്ന് പറഞ്ഞു പങ്കായത്തിൽ ഒരു അടയാളം കാണിച്ചു.ഒരു മൂന്നോ, നാലോ അടി കാണും.പയ്യെ പയ്യെ ബോട്ട് മുന്നോട്ടു നീങ്ങി.തുഴയുന്ന ആളുമയി ഞാൻ സംസാരിച്ചു.കയ്യിൽ നല്ല മസ്സിലൊക്കെ ഉള്ള ചേട്ടന്റെ പേര് ശെൽവരാഘവൻ.ഓരോന്ന് പറഞ്ഞു പുള്ളിയുമായി കമ്പനിയായി.ബോട്ട് മുന്നോട്ടു പോകുന്തോറും നിബിഡവനം പോലെ കണ്ടൽകാടുകൾ തിങ്ങാൻ തുടങ്ങി.


ശെൽവരാഘവനുമായി ഒരു കുറച്ചു അടുത്തുപെരുമാറിയത് കൊണ്ടാകണം കൂടുതൽ വിവരങ്ങൾ പറഞ്ഞു തന്നു.ഒരു സ്ഥലത്ത് വെച്ച് പറഞ്ഞു ഇവിടെയാണ് നിങളുടെ മോഹൻലാൽ ഒരു സിനിമയിൽ ബോട്ടിൽ പോകുന്നത്.ഉടനെ രാകേഷ് കയറി പറഞ്ഞു മാന്ത്രികം.വേറെ എതെക്കെയോ തമഴു-കന്നഡ സിനിമകളുടെ പേരും പറഞ്ഞു.ഒന്നര മണിക്കൂർ യാത്രയിൽ കുറച്ചു ഭാഗം ബീച്ചിന്റെ ഭാഗമായ ഒഴിഞ്ഞ പ്രദേശത്തൂടെ ആണ്.എന്റെ നിർബന്ധത്തിന് വഴങ്ങി ശെൽവരാഘവൻ അത് വേണ്ടെന്നു വെച്ചു.

കുറച്ചു ദൂരം പിന്നിട്ടപ്പോൾ ശെൽവരാഘവൻ വിരൽ വായിൽ വെച്ച് ഒരു ശബ്ദം ഉണ്ടാക്കി.പെട്ടെന്ന് പക്ഷികളുടെ ആരവവും അതിനു പിറകിലായി കുറെ പക്ഷികളും ബോട്ടിനെ വലയം ചെയ്തു.കൂടെ ഉണ്ടായിരുന്ന നവവധുവിന്റെ മുഖം പേടി കൊണ്ട് വിളറി വെളുത്തു.പേടിക്കേണ്ട ഒന്നും ചെയ്യില്ല എന്ന ശെൽവന്റെ വാചകമൊന്നും ആ കുട്ടിയുടെ പേടി മാറ്റാൻ പോന്നതായിരുന്നില്ല.ബോട്ടിന്റെ അരികിൽ സൂക്ഷിച്ച ഒരു കവറിൽ നിന്നും പൊരി പോലെ തോന്നിക്കുന്ന എന്തോ വാരി വിതറി.ഇപ്പോൾ പക്ഷികൾ കുറവാണത്രേ സീസ്സണിൽ പക്ഷിനിരീക്ഷകരുടെ ബഹളമാവും ഇവിടം.
സുന്ദർബൻ കഴിഞ്ഞാൽ ഇന്ത്യയിലെ കണ്ടൽകാടുകളിൽ പ്രഥമ സ്ഥാനം പിച്ചാവരത്തിനുണ്ട്.കണ്ടൽക്കാടുകൾ ഒരു ആവാസവ്യവസ്ഥ മാത്രമല്ല പ്രക്യതിയുടെ സന്തുലിനവസ്ഥക്ക് കോട്ടം തട്ടാതെയിരിക്കാൻ ഇതും കൂടിയേ തീരു.തീരപ്രദേശം ആയിരിന്നിട്ടും പിച്ചാവരം സുനാമിയിൽ പിടിച്ചു നിന്നതിൽ നിർണായക പങ്കു ഈ കണ്ടൽകാടുകൾക്ക് തന്നെയാണ്


2014 ഡിസംബർ 6, ശനിയാഴ്‌ച

പച്ചകുതിര



മഴ കുറച്ചു കുറഞ്ഞിരിക്കുന്നു, ചാറ്റൽ മഴ മാത്രമേ ഒള്ളൂ.സുലോചന നിരത്തി വെച്ച പാത്രങ്ങളിലെ വെള്ളമെല്ലാം എടുത്തുകളഞ്ഞു.കഴിഞ്ഞ മീനത്തിൽ ഇറക്കിമേയണം എന്ന് വിചാരിച്ചിരുന്നതാ.പറ്റിയില്ല.ഇടക്കിടക്ക് സുലോചന മുകളിലേക്ക് നോക്കി നെടുവീർപ്പിടും.അമ്മുവിന്റെ കാര്യമാണ് കഷ്ടം.തണുത്തു വിറച്ച് കിടക്കുന്നത് കണ്ടാൽ സങ്കടം തോന്നും.എന്നാലും അവൾക്ക് ഒന്നിനും പരാതിയില്ല.അല്ലെങ്കിൽ തന്നെ ആരോട് പരാതി പറയാനാണ്.ഏട്ടൻ മരിച്ചതിൽ പിന്നെ കഷടപ്പാട് തന്നെയായിരുന്നു.അന്നവൾക്ക് മൂന്നു വയസ്സ്.ഇപ്പൊ അതിനോടക്കോ അവൾ പൊരുത്തപെട്ട് തുടങ്ങിയിരിക്കുന്നു.അല്ല, അമ്മു എവിടെ.

അമ്മൂ, മോളെ അമ്മൂ ...........ഈ കുട്ടി എവിടെ പോയി.

അമ്മേ, ഞാനിവിടെ ഉണ്ട്.  

അമ്മു പറമ്പിൽ എന്തോ അന്വേഷിച്ചു നടക്കുകയാണ്.ഒരു വാഴതണ്ട് തലക്കു മുകളിൽ വെച്ചിരിക്കുന്നു.എന്തോ കാര്യമായ തിരച്ചിലിലാണ്.

എന്താ കുട്ട്യേ നോക്കണേ, ഇവിടെ വാ.വെറുതെ മഴ കൊണ്ട് പനി പിടിപ്പിക്കണ്ട.

ഇപ്പം വരാമ്മേ.

കുറച്ചു കഴിഞ്ഞു അമ്മു കയറി വന്നു.മുഖത്തു നിരാശ ഉണ്ടായിരുന്നു.പിഞ്ഞി കീറിയ ഉടുപ്പിൽ മഴ വെള്ളം വീണു കുതിർന്നിരുന്നു.

ഞാൻ കൊറേ നോക്കി, കിട്ടീല.ഇനി എന്താമ്മേ ചെയ്യ്യാ?

എന്തൊക്ക്യാ കുട്ട്യേ പറയണേ.നിക്കൊന്നും മനസ്സിലാവിണില്ല്യാ.എന്ത് കിട്ടീല്ലാന്നാ പറയണേ .

പച്ചകുതിരേനെ.

പച്ചകുതിരെ? എന്തിനാപ്പം അതിനെ?

അത് നമ്മടെ വീട്ടിലുണ്ടെങ്കിൽ,നമ്മടെ കഷ്ടപാടൊക്കെ മാറുംന്ന് ജാനു പറഞ്ഞല്ലോ.

ഒരു നിമിഷം സുലോചന വല്ലാതെയായി.

ജാനു വെറുതെ പറഞ്ഞതാവും.അയിനാണോ ഈ കണ്ട മഴ ഒക്കെ കൊണ്ടത്‌.

അല്ലമ്മെ ജാനു അയ്യപ്പ സ്വാമിയേ വെച്ച് സത്യം ചെയ്തല്ലോ.

ന്റമ്മൂ,  അതിനു ഈ മഴ മാറണ്ടേ.ന്നലേല്ലെ അയിറ്റ പൊറെത്തെറങ്ങൂ.മഴ മാറിയാൽ അത് നമ്മടെ ഉത്തരത്തിൽ വന്നിരിക്കും.

അയിനു എന്നാ മഴ മാറ്യ ?

കൊറേചീസ്സം കഴിഞാൽ മാറും.

അന്ന് രാത്രി കർക്കിടകം ആ  കൊച്ചു വീട്ടിൽ പെയ്തിറങ്ങി.മഴത്തുള്ളികൾ വീണു കാലുകൾ നനയുന്നെണ്ടെകിലും അമ്മു ഒരു സ്വപ്നം കണ്ടു പുഞ്ചിരിക്കുന്നുണ്ടായിരുന്നു.സ്വപ്നത്തിൽ ഒരു കൂട്ടം പച്ചകുതിരകൾ അമ്മുവിനെ പൊതിഞ്ഞിരുന്നു.





2014 ഡിസംബർ 2, ചൊവ്വാഴ്ച

പ്രിയപ്പെട്ട അച്ഛൻ


       "നല്ല തന്തക്കു ജനിക്കണം"

 കണ്ണ് ചുവപ്പിച്ച്, കവിളുകൾ ഇളക്കിയുള്ള സുരേഷ് ഗോപിയുടെ ഏറെക്കുറെ സ്ഥിരം ക്ഷുഭിത കഥാപാത്രങ്ങളിൽ കേൾക്കുന്ന ഡയലോഗാണിത്. ഏതാണീ നല്ല തന്ത? കാക്കക്കും തൻകുഞ്ഞു പൊൻകുഞ്ഞെന്ന് പറയുന്ന പോലെ എല്ലാവർക്കും അവനവന്റെ തന്ത തന്നെയായിരിക്കും നല്ല തന്ത.തന്ത,തന്ത എന്ന് കേട്ട് മുഖം ചുളിയുന്നുണ്ടോ? ഓ...മനോനിലക്ക് അനുസരിച്ച് തന്ത ഒരു തെറിയായും ഉപയോഗിക്കും അല്ലെ.ക്ഷമിക്കൂ, ഇനി അച്ഛൻ എന്ന് തന്നെ സംബോധന ചെയ്യാം.

എന്റെ അച്ഛൻ നല്ലൊരു അച്ഛൻ ആയിരുന്നില്ല.പക്ഷേ എന്നും പറഞ്ഞു അങ്ങേരെ ഒരിക്കലും കുറ്റപെടുത്താനും ഞാൻ ശ്രമിക്കാറില്ല.അദേഹത്തിന് അദെഹത്തിന്റെതായ ന്യയീകരണങ്ങൾ ഉണ്ടാവാം.വളരെ ചുരുക്കം നല്ല അച്ഛന്മാരെയേ ഞാൻ കണ്ടിടോള്ളൂ.തന്നോളം പോന്ന മകനെ താനെന്നു വിളിക്കുന്നവൻ തന്നെയാണ് നല്ല അച്ഛൻ.തന്റെ മകൻ വേറെ ഒരു വിക്തിയാണെന്ന് അംഗീകരിക്കുന്നതിലൂടെ തീർച്ചയായും അവിടെ ഒരു സവഹാദ്രം രൂപപെടുന്നു.അച്ഛന്മാരെ ഭയപ്പെടുകയല്ല, സ്നേഹിക്കുകയല്ലേ വേണ്ടത്.മലയാളത്തിലെ സാഹിത്യലോകത്ത് നിന്നും എത്ര നല്ല അച്ഛൻ കഥാപാത്രങ്ങൾ ഉണ്ടായിട്ടുണ്ട്.ബാല്യകാലസഖിയിൽ മജീദിന്റെ വാപ്പയുടെ ..പോടാ ... എന്ന ഒരു വാചകം ഈ ഭൂമിയുടെ അങ്ങേ അറ്റം വരെ ഓടാൻമാത്രം മജീദിനെ പ്രേരിപ്പിച്ചത് എന്തായിരിക്കും?

ഒരു കാലഘട്ടത്തിൽ എല്ലാവരുടെയും അടുത്ത ശത്രു അച്ഛൻ തന്നെ ആയിരിക്കും.കർശനമായ നിയന്ത്രണങ്ങളിൽ വിഷമിക്കുന്ന 14-16  സമയത്ത്.സിനിമ സംവിധായകൻ സത്യൻ അന്തിക്കാട്‌ ചെയ്ത സിനിമകളിൽ അച്ഛൻ കഥാപാത്രങ്ങൾ എനിക്ക് വളരെയധികം ഇഷ്ടമാണ്.അന്ന് വരെ കാണാത്ത അച്ഛന്മാരെയാണ് സത്യൻ എനിക്ക് പരിചയപെടുത്തിയത്.പലപ്രാവിശ്യം എന്റെ അച്ഛനെയും സത്യന്റെ അച്ഛൻ കഥാപാത്രങ്ങളെയും താരതമ്യം ചെയ്തിരുന്നു.അവസാനം ഇത് സിനിമയാണ്, ഇതൊരിക്കലും ആരുടെയും ജീവിതത്തിൽ ഉണ്ടാവില്ല എന്ന് ആത്മകഥം ചെയ്യും.കൊച്ചുതോമ എന്നെ അത്രക്കും സ്വാധീനിച്ചിരുന്നു.

എന്നാൽ ഡിഗ്രീ പഠനകാലത്ത് "കൊച്ചുതോമ്മയെ" ഞാൻ കണ്ടുമുട്ടി.എന്റെ ആത്മമിത്രം ടോണിയുടെ അപ്പൻ.ആദ്യമായി എനിക്കരളോട് അസൂയ തോന്നി, ടോണിയോടു.പരസ്പരം കൂട്ടുകാരെ പോലെ പെരുമാറുന്ന അച്ഛനും അമ്മയും മകനും.കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം എന്നത് അനുഭവത്തിലൂടെ ഞാൻ തിരിച്ചറിയുകയായിരുന്നു.പ്ലസ്‌ ടു കഴിഞ്ഞു ടോണി അപ്പനോട് പറഞ്ഞൂ, അപ്പാ എനിക്ക് ഒരു വർഷം വെറുതെ ഇരിക്കണം.അപ്പൻ സമ്മദിചു.ആദ്യം മദ്യം ടോണിക്ക് പരിചയപെടുത്തിയത് അപ്പനായിരുന്നു.ഒരു ഗ്ലാസിൽ മദ്യം ഒഴിച്ചു കൊടുത്ത് കൊണ്ട് അപ്പൻ പറഞ്ഞൂ , കുട്ടാ( ടോണിയുടെ ചെല്ലപ്പേര്) ഫ്രിഡ്ജിൽ ബിയറിരിപ്പുണ്ട്, ആ ഷെൽഫിൽ ലിക്വറും.നിനക്ക് വേണമെങ്കിൽ ഉപയോഗിക്കാം.പക്ഷേ ഒരു പരിധി നീ തന്നെ വെക്കണം.ചെയ്യരുത് എന്ന നിർബന്ധമുള്ളവുമ്പോൾ ആണല്ലോ അതെന്താ ചെയ്താൽ എന്ന് തോന്നുക.ഞങ്ങളുടെ മദ്യപസദസ്സിൽ ടോണി സ്ഥിരം അംഗമാണെങ്കിലും മദ്യപിക്കുന്ന ദിവസ്സങ്ങൾ വളരെ ചുരുക്കമായിരുന്നു.ഒരിക്കൽ ടോണിയുടെ വീടിന്റെ മുകളിൽ സിഗരറ്റു വലിച്ചുകൊണ്ടിരുന്ന എന്നെയും ടോണിയെയും അവന്റെ അപ്പൻ വിളിപ്പിച്ചു പറഞ്ഞു, ഇടയ്കൊക്കെ കുഴപ്പമില്ല, പക്ഷേ അത് ദോഷം ചെയ്യും.

ഒരുമിച്ചു കള്ളുകുടിക്കുന്നതും, സിഗരറ്റ് വലിക്കുന്നതും ആണ് ഒരു നല്ല അച്ഛന്റെ മാത്യക എന്നല്ല പറയുന്നത്.വീട്ടിൽ സ്വതന്ത്രമായി സംസാരിക്കാൻ പറ്റുന്ന ആളായിരിക്കണം അച്ഛൻ.മകന്റെ മാനസികാവസ്ഥ മനസ്സിലാക്കാൻ പറ്റണം, അച്ഛനോട് പറയാൻ പറ്റാതെ വേറെ ആരെയെങ്കിലും അന്വേഷിച്ചു പോകുന്ന അവസ്ഥ ഉണ്ടാവരുത്.ടോണിയുടെ മമ്മ അവിചാരിതമായി മരണപെട്ടു.ഒരു വർഷത്തിനു ശേഷം ടോണി മുൻകൈ എടുത്തു അപ്പനെ വീണ്ടും കെട്ടിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞാലേ "കൊച്ചുതോമ്മയും" മകനും തമ്മിലുള്ള ബന്ധം മനസ്സിലാകൂ.അച്ഛൻ-അമ്മമാരേ വൃദസദനങ്ങളിൽ നടതള്ളുന്ന ഒരു കാലഘട്ടമാണെന്നു കൂടി ഓർക്കണം.




2014 ഡിസംബർ 1, തിങ്കളാഴ്‌ച

ഞാനും സൂചിയും

ജീവിതത്തിൽ പേടിയുള്ള മൂന്നു കാര്യങ്ങൾ ആണുള്ളത്.
1-പട്ടി
2-പാമ്പ്
3-ഇൻജെക്ഷൻ

പട്ടിയേം പാമ്പിനേം എങ്ങനെയെങ്കിലും ഒഴിവാക്കാം.എന്നാൽ ഇഞ്ചെകഷൻ അതിനു വഴങ്ങാതെ ഒരു രക്ഷയും ഇല്ല.സത്യത്തിൽ പേടിക്കാൻ മാത്രം എന്താണ് ഇതിലുള്ളതെന്നു ചിന്തിച്ചാൽ ഒന്നുമില്ല.വളരെ ചുരുക്കം ഓര്മ്മകളെ ഒള്ളൂ.ആദ്യത്തേത് "സുന്നത്ത് കല്യാണം" കഴിക്കുന്നതിനു മുന്പുള്ളതു.മറ്റൊന്ന് കാലിൽ ആണി കയറി, സേപ്ടിക്കാകും എന്ന് പറഞ്ഞു ചെയ്തത്.ഒരു തണുത്ത കാറ്റു, സെക്കെന്റുകൾ കൊണ്ട് തീരുന്ന പണിക്കു ഈ വെള്ളയുടുപ്പിട്ട മാലാഖമാർ കൊടുക്കുന്ന ബില്ഡപ്പ്  ഭയങ്കരമാണ്.ആദ്യം മരുന്ന് പൊട്ടിച്ചു സിറിഞ്ച് അകത്തേക്കിട്ടു മരുന്ന് വലിച്ചെടുത്തു മുകളിലേക്ക് പിടിച്ചു ഒരു തുള്ളി കളയും( ചിലപ്പോൾ ആത്മക്കൾക്കയിരിക്കും) ആ സെക്കന്റിൽ എന്റെ സകല ധൈര്യവുംപോകും.അടുത്ത കാലത്ത് ഒരു ഇൻജെക്ഷൻ എടുക്കാൻ പോയിരുന്നു.അവിടെത്തെ മാലാഖ മലയാളി തന്നെ.മുഖത്തൊക്കെ നല്ല ഗവരവം വരുത്തി ചില കുശലന്വേഷണമൊക്കെ നടത്തി പുള്ളിക്കാരി കാര്യത്തിലേക്ക് കടന്നു.ബട്ടക്കിൽ ആണ്. കുറച്ചു ചമ്മൽ ഉണ്ടെങ്കിലും കണ്ണടച്ചു കിടന്നു.ഡെറ്റോൾ ഇട്ടു തുടച്ചു കഴിഞ്ഞപ്പോൾ  ഞാനാകെ ബലം പിടിച്ചു കിടക്കുന്നു.പുള്ളിക്കാരി കുറെ ചീത്ത പറഞ്ഞു. അവസാനം എങ്ങനെയെക്കൊയോ എടുത്തു.

പണ്ട് സ്കൂളിൽ വെച്ച് ഒരു ഇഞ്ചകഷൻ മഹാമഹാം ഉണ്ടായിരുന്നു.എന്തോ വാക്സിൻ ആണ്.അങ്ങനെയുള്ള ദിവസ്സങ്ങളിൽ എന്തെങ്കിലും പറഞ്ഞു മുങ്ങറണ് പതിവ്.എന്നാൽ അപ്രവിശ്യം പെട്ടൂ.പേടിയെക്കാളും മറ്റുള്ള കുട്ടികൾ എന്റെ പരാക്രമം കാണുമല്ലോ എന്നായിരുന്നു എന്റെ ചിന്ത.എന്റെ ആത്മാർത്ഥ സ്നേഹിതൻ അരുണിന് എന്റെ ഈ സ്വഭാവം അറിയാം, അവൻ ഇത് കാണാൻ വേണ്ടി ജനലിൽ കൂടി കഷ്ടപ്പെട്ട് നോക്കുന്നുണ്ടായിരുന്നു.ഓരോരുത്തരും ചുളിഞ്ഞ മുഖത്തോടെ പോയികൊണ്ടിരുന്നു.ഇനിയുള്ളത് ജോമോൻ മാത്രം.ഞാനിതെത്രാ കണ്ടതാ എന്ന ഭാവമാണ് അവനു,എനിക്കാണെങ്കിൽ കയ്യും കാലും വിറക്കുന്നു,എന്റെ നെഞ്ഞിടിപ്പ്‌ എനിക്ക് തന്നെ കേൾക്കാം.പിന്നെ നടന്നതൊക്കെ നടകീയമായിരുന്നു.ജോമോനെ ഇഞ്ചക്ഷൻ വെച്ച് നേഴ്സ് തിരിഞ്ഞതും  ഞാനും ഷർട്ട്‌ കുറച്ചു തെറുത്തു കേറ്റി, കയ്യിൽ തടവി കൊണ്ട് ജോമോന്റെ പിന്നാലെ പോയി.ജോമോൻ എന്തോ പറയാൻ നിന്നതും അവനെ തള്ളികൊണ്ട് ഞാൻ പുറത്തു ചാടി. അന്ന് അരുണിന്റെ മുഖത്തു കണ്ട നഷ്ടബോധം ഇന്നും ഓർത്ത്‌ ചിരിക്കാറുണ്ട്.






2014 നവംബർ 11, ചൊവ്വാഴ്ച

നായകൻ

"ഫിലോട്ടാസ്"

എന്റെ പ്രിയപ്പെട്ട ചരിത്രനായകരിൽ ഒരാൾ.

ആരാണ് ഫിലോട്ടാസ്?

ചരിത്രവിദ്യാർഥികൾക്കോ,ചിലപ്പോൾ അത് പഠിപ്പിക്കുന്നവർക്കും ഫിലോട്ടാസ് അപരിചിതൻ ആയിരിക്കുംഅദേഹം ഒരെഴുത്തുകാരൻ അല്ലായിരുന്നു, വാക്കുകളുടെ മായാജാലം കൊണ്ട് അണികളെ വശീകരിച്ചവനല്ല, എതെങ്കിലും ചരിത്ര സംഭവത്തിലേക്ക് മാർച്ച് നടത്തിയവനും അല്ല. അലക്സണ്ടെർ ചക്രവർത്തിയുടെ സൈന്യത്തിലെ ഒരു സാധാരണ ഭടൻ ആയിരുന്നു ഫിലോട്ടാസ്.

ലോകത്തിന്റെ ഓരോ ഭാഗവും കീഴടക്കി അലക്സണ്ടെർ മുന്നേറികൊണ്ടിരുന്നു.അതുകൊണ്ട് തന്നെ ഞാൻ അജയ്യനാണ് എന്ന ചിന്ത അലക്സണ്ടെറിനെ അഹങ്കാരിയാക്കി.എനിക്ക് അസാധ്യമായി ഒന്നുമില്ല എന്ന് അലക്സണ്ടെർ പ്രഘ്യാപിച്ചപ്പോൾ അദേഹത്തിന് മൂന്ന് മുന്നറിയിപ്പുകൾ ഫിലോട്ടാസ് നൽകി.

"അലക്സണ്ടെർ ദൈവമാണെങ്കിൽ,അദേഹത്തിന്റെ സ്ഥാനം ലോകത്തിന്റെ സിംഹാസനത്തിലല്ല, ഒളിമ്പ്യൻ മലയുടെ മുകളിലാണ്"

പരസ്യമായാണ് ഇങ്ങനെ പറഞ്ഞതെങ്കിലും ആരും അത് അലക്സണ്ടെറിൽ എത്തിച്ചില്ല.എന്നാൽ അധികം താമസിയാതെ വാക്കുകൾക്ക് മൂർച്ച കൂട്ടി അടുത്ത പ്രസ്താവന ഇറക്കി.

   "അലക്സണ്ടെറുടെ മഹത്വം എന്റെ ചെറുവിരലിന്റെ അത്ര മാത്രമാണ്"


അലകസണ്ട്രുടെ ചെവികൾ വികാരഭരിതമായിരുന്നു.ഇത് അദേഹം എങ്ങനെ ഉൾകൊള്ളും എന്ന് ചിന്തിച്ച ചിലർ തൽക്കാലം ഇതും കേൾക്കാത്ത ഭാവത്തിൽ ഇരുന്നു.എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഫിലോട്ടെസ്സ് അടുത്ത വെടി പൊട്ടിച്ചു.

        "നാമൊക്കെ യാത്ര ആരംഭിച്ചത് മാസിഡോണിയൻ രാജകുമാരന്റെ ചങ്ങതിമാരയിട്ടയിരുന്നു            എന്നാൽ ഇന്ന് നാം ഒരു ഏകാധിപതിയുടെ അടിമകൾ ആയിരിക്കുന്നു"

ഇതെന്തായാലും അലക്സണ്ടെരിന്റെ കർണങ്ങൾ പിടിച്ചെടുക്കുക തന്നെ ചെയ്തു, കൂട്ടത്തിൽ മുൻപെത്തെ രണ്ടു മുന്നറിയിപ്പുകളും.കോപാകുലനായ അലക്സണ്ടെർ ഫിലോട്ടെസിനെ പിടികൂടാൻ ഉത്തരവിട്ടു.അങ്ങനെ ഫിലോട്ടെസ് രാജ്യത്തിന്റെ അതിഥിയായി,ഇരുമ്പഴിക്കുള്ളിൽ അടക്കപെട്ടു.രാജ്യദ്രോഹകുറ്റം ചുമത്തി മരണം വരെ തൂക്കിലിടാൻ വിധിച്ചു.

ശിക്ഷ നടപ്പിലാക്കുന്നത്തിന്റെ തലേന്ന് അലക്സണ്ടെർ ഫിലോട്ടസിനെ തന്റെ മുൻപിൽ കൊണ്ട് വരാൻ ആക്ഞാപിച്ചു.ബന്ധസഥനായ തന്റെ ബാല്യകാല ചങ്ങതിയെ കണ്ടപ്പോൾ അലക്സണ്ടെർ വികാരഭരിതനായി, കണ്ണീരോടെ ഫിലോട്ടസിനോട് പറഞ്ഞു

"ഫിലോട്ടാസ്, നീ ആരോപണങ്ങൾ പിൻവലിക്കുക,എങ്കിൽ ഈ സമയത്ത് എനിക്ക് നിന്നെ സഹായിക്കാനാവും,നിന്റെ കളിക്കൂട്ടുകാരൻ ആണ് പറയുന്നത്"

ഒരു നിസംഗതയോടെ ഫിലോട്ടാസ് ചോദിച്ചൂ? ഏതു ആരോപണമാണ് ഞാൻ പിൻവലിക്കേണ്ടതു

ഒന്നാമത്തെ ആരോപണം ഒരു തമാശ മാത്രമയിരുന്നു, ദൈവമാണെന്ന് അങ്ങ് സ്വയം സങ്കൽപ്പിച്ച സ്വപ്നലോകം തകർക്കാനുടെഷിച്ചു കൊണ്ടുള്ളത്

അടുത്ത ആരോപണം ഒരു സത്യമാകുന്നു.

മൂന്നാമത്തെ ആരോപണം  ഞാൻ അനുഭവിക്കുന്ന ഒരു യഥാർത്ഥ്യം ആണ്.


"ഫിലോട്ടാസ് ദയവു ചെയ്ത് നിങൾ ആരോപണങ്ങൾ പിനവലിക്കൂ,ഇതെന്റെ അപേക്ഷയാണ്"

"അതിനു ഞാൻ അലക്സണ്ടെർ അല്ല,ഒരിക്കൽ പറഞ്ഞ സത്യം  വിഴുങ്ങാൻ"

അലക്സണ്ടെർ തിരിച്ചു നടന്നു.

എന്നാൽ ഫിലോട്ടാസ് നിർത്തിയില്ല വീണ്ടും ഉറക്കെ വിളിച്ചുപറഞ്ഞു,


അലക്സണ്ടെർ,

"അങ്ങേക്ക് വേണ്ടി എന്ത്  ചെയ്യാനും ഞാൻ തയ്യാറാണ്,മരിക്കാൻ പോകുന്നവന്റെ സന്നധക്ക് അതിരില്ല. പക്ഷേ അങ്ങേക്ക് വേണ്ടി പോലും സത്യങ്ങളെ മറച്ചുവെക്കാൻ എനിക്ക് കഴിയില്ല.തൂക്കുമരത്തിലേക്ക് പോകുന്നതിൽ എനിക്ക് അതിയായ ദുഖമുണ്ട്, പക്ഷേ അത് മരണത്തെ ഭയപ്പെടുന്നത് കൊണ്ടല്ല സത്യം അങ്ങയെ ബോധ്യപെടുത്തുന്നതിൽ ഞാൻ പരാജയപെട്ടല്ലോ എന്നോർത്താണ്.എനിക്ക് എന്നോടുള്ള സഹതാപത്തെക്കൾ കൂടുതൽ ആണ് അങ്ങയോടുള്ള സഹതാപം"


















2014 നവംബർ 6, വ്യാഴാഴ്‌ച

നഷടമാകുന്ന രാഷ്ട്രീയ സാക്ഷരത

മലയാളികൾക്ക് അത്യാവിശമായി വേണ്ടത് "രാഷ്ട്രീയ സാക്ഷരത"യാണ്.സ്വന്തം പാർട്ടിയും നേതാക്കളും എന്ത് പറയുന്നോ അത് തൊണ്ട തൊടാതെ വിഴുങ്ങുന്ന ആഭാസത്തരം ഇനിയെങ്കിലും നിർത്തൂ.പാർട്ടിയും നേതാക്കളും അല്ല,രാഷ്ട്രത്തിനാണ് മുൻഘടന നൽകേണ്ടത്.

ഇന്ത്യൻ പ്രധാനമന്ത്രി മോഡിയാണ്.അത്  സ്വപ്നമല്ല സത്യമാണ്.ഇനിയെങ്കിലും ആ യഥാർത്ഥ്യം മനസ്സിലാക്കുക."സ്വച്ഛ് ഭാരത്"പദ്ധതിയുമായി മോഡി വന്നതും സകലമാന പാർട്ടിക്കാരും പരിഹാസ്സവുമായി വന്നു.പച്ചിലയാണ്,ഇതൊരു ഉടയിപ്പാണ്,കണ്ണിൽ പോടീ ഇടലാണ്,ഉമ്മാക്കി ആണ് എന്നൊക്കെ ആയിരുന്നു ആരോപണങ്ങൾ.മോഡിയുടെ രാഷ്ട്രീയമോ,മുൻ കാലങ്ങളിൽ സ്വീകരിച്ച ഫാസിസ്റ്റ് നയങ്ങളോ അല്ല ഞാൻ പിൻതാങ്ങുന്നത്.മാലിന്യനിര്മാജനം എന്ന സംഗതിയെ ആണ്.തീർച്ചയായും മോഡി തുടങ്ങേണ്ടത് മാലിന്യമുക്തമായ ഡൽഹിയിലെ ജൻപത്തിൽ അല്ല.വാരാണസിയിൽ നിന്നാണ്.അങ്ങേ അറ്റം മാലിന്യകൂമ്പരങ്ങളാണ് കാശിയിൽ ഉള്ളത.അതായത് മാലിന്യം കാരണം മനുഷ്യരെ കാണാത്ത അവസ്ഥയാനുള്ളത്.മോഡി മുൻപോട്ടു വെച്ച ആശയം,മാലിന്യമുക്തമായ ഇന്ത്യ നാം, ഓരോരുത്തരും നിത്യജീവിതത്തിൽ പാലിക്കേണ്ട ഒന്നാണ്.

"സ്വച്ഛ് ഭാരത്" പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ മുന്നിട്ടിറങ്ങിയത് ശശി തരൂർ ആണ്.അതിന്റെ പേരിൽ പാവത്തിനെ വക്താവ് സ്ഥാനത്ത് നിന്നും കഴുത്തിനു പിടിച്ചു എടുത്തുകളഞ്ഞു.അല്ലെങ്കിലും UPA സർക്കാരിന് ഒരു മന്ത്രി എന്ന നിലയിലും,ഒരു MP എന്ന നിലയിലും ശശി തരൂരിനെ ഉപയോഗിക്കുന്നതിൽ വല്ല്യ താൽപ്പര്യം ഒന്നുമുണ്ടായിരുന്നില്ല.യു.എൻ സെക്രെട്രി സ്ഥാനത്തേക്ക് വരെ മത്സരിച്ച ഒരാൾ നാണം കെട്ട ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് വന്നത് തന്നെ ആനമണ്ടത്തരം ആയിരുന്നു.മീഡിയയും ശശി തരൂരിനെ രാഷ്ട്രീയ ഭിക്ഷാംദേഹി വരെ ആക്കി കളഞ്ഞു.കേരള രാഷ്ട്രീയത്തിലെ കോണ്‍ഗ്രേസ് നാടകാച്ചര്യമാരെ സംബടിച്ചതോളം ശശി തരൂർ ചെയ്തത് പാർട്ടി നയത്തിന് എതിരാണെത്രെ?അല്ലെങ്കിലും ജനനന്മ എന്നതു എന്താണെന്നു കോണ്‍ഗ്രേസിലെ ഊളകൾക്കറിയില്ലല്ലോ.

വിപ്ലവം എഴുതികാണിച്ചും,പഴയ തഴമ്പിൽ തടവിയും സാധാരക്കാരനിൽ നിന്നും അകന്നു അകന്നു പോയികൊണ്ടിരിക്കുംബോയാണ്,"ശുചിത്യകേരളം" എന്ന മാലിന്യനിർമാർജന പരിപാടിയുമായി CPIM കടന്നു വന്നത്.ഞാൻ ഈ അടുത്തു കണ്ട വിപ്ലവം ഇത് തന്നെയായിരുന്നു.മറ്റു സംസ്ഥാങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ എല്ലാ നഗരങ്ങളും കുപ്പതൊട്ടിയാണ്‌.അതയത് എല്ലാ സിറ്റികളും മാലിന്യത്തെ മറച്ചു വെക്കും എന്നാൽ കേരളത്തിലെ അവസ്ഥ മാലിന്യം കാരണം സിറ്റി മറയുന്നു എന്നതാണ്.കൊച്ചിയിലെ കൊതുക് പരശുരാമൻ മഴു എറിഞ്ഞത് മുതലുള്ളതാണ്.പക്ഷേ ഇതിനെയും എതിർക്കാൻ ഒരു വിഭാഗം ഉണ്ടായി എന്നതാണ് വിചിത്ര്യം.പിണറായി വിജയനെ ഒരു സഖാവ് എന്ന നിലയിൽ എനിക്ക് കാണാൻ കഴിയില്ല.പക്ഷേ "ശുചിത്യകേരളം" പരിപാടിയിൽ വെറുതെ
ഫോട്ടോക്ക് പോസ് ചെയ്യാതെ രംഗത്തിറങ്ങി.ഷൂസും കൈയ്യുറയും ഉപയോഗിച്ചു എന്ന് പരിഹസിച്ചവരോട് ഒന്ന് ചോദിക്കട്ടെ?അണുക്കളെ പ്രധിരോച്ചു കൊണ്ടല്ലാതെ പിന്നെങ്ങനെയാണ് മാലിന്യം നീക്കം ചെയ്യുക. എവിടെ,വിമർശനം മാത്രം പഠിച്ചു വെച്ചിരിക്കുന്നവർ തലച്ചോർ പാർട്ടിക്ക് സംഭാവന ചെയ്തിരിക്കുക ആണല്ലോ.ഇനിയിപ്പോ മാലിന്യമാണോ ഇവിടെത്തെ ആകെയുള്ള പ്രശനം എന്ന് ചോദിച്ചു വരുന്നവർക്ക്‌ ഒരു മറുപടിയെ എന്റെ കയ്യിൽ ഒള്ളൂ,അതെ മാലിന്യമുകതമായാൽ കേരളത്തിലെ 50 ശതമാനം പ്രശനവും തീരും.കൊട്ടും കുരവയുമയി കൊണ്ട് വന്ന ഫ്ലെക്സ് വിമുക്ത കേരളം പദ്ധതി എന്തിനാണാവോ പിൻവലിച്ചത്?അതിന്റെ ക്രെഡിറ്റ് സഖാക്കളോ സന്ഘികളോ കൊണ്ട് പോകും എന്ന് കരുതിയാണോ?ഏതയാലും "ശുചിത്യകേരളം"പദ്ധതിയും വിപ്ലവം ആണെന്ന് കാണിച്ചു തന്ന സഖാവ് തോമസ്‌ ഇസകിനും,പാർട്ടിയെക്കാൾ സ്വന്തം നിലപാട് പ്രവർത്തിച്ച ശശി ത്രൂരിനും അദേഹത്തെ അതിനു ചലഞ്ച് ചെയ്ത pm നും വിപ്ലവ അഭിവാദ്യങ്ങൾ







2014 നവംബർ 3, തിങ്കളാഴ്‌ച

നിൽപ്പ് സമരത്തിനിടക്ക് അട്ടപ്പാടിയിൽ ഒരു ശിശു മരണം കൂടി.രണ്ടു മാസ്സത്തിനിടക്ക് ഇത് ആറാമത്തെ മരണം അതും പോഷക ആഹാരകുറവ്.നല്ല നാടൻ ഭാഷയിൽ പറഞ്ഞാൽ പട്ടിണി തന്നെ.

ഇനിയും എത്രനാൾ ഇവരിവിടെ നിൽക്കും?എത്ര പിന്തുണ കിട്ടിയിട്ടും കാര്യമില്ല.കാണേണ്ടവർ കാണുന്നില്ല,കണ്ടതായി ഭാവിക്കുന്നില്ല.നിൽപ്പ് സമരം ഒരു പുതിയ സമരമുറ മലയാളികൾക്ക് പരിചയപ്പെടുത്തി എന്നതിൽ കവിഞ്ഞു അനുഭാവപൂർണമായ ഒരു നോട്ടം കൂടി നേടാൻ ആയില്ല.യുവസമൂഹവും സെലിബ്രിറ്റികളും സോഷ്യൽ മീഡിയയും കൂടെ ഉണ്ടെകിൽ പോലും ന്യായമായ അവിശ്യങ്ങൾ പോലും അംഗീകരിക്കാൻ സർക്കാർ തയ്യാറല്ല.രൂപേഷിനെയും സംഘത്തെയും കണ്ടെത്താൻ വേണ്ടി തണ്ടർബോൾട്ടിനെ ഇറക്കുന്ന ചെലവ് പോലും വേണ്ട ഈ നിൽപ്പ് സമരം തീർക്കാൻ.എന്നിട്ടും സർക്കാർ എന്തെ ശ്രമിക്കുന്നില്ല?കാരണം നിസ്സാരമാണ് പട്ടിണി കിടന്നു മടുക്കുമ്പോൾ അവർ നിർത്തി പോകും എന്ന ധാരണ.

ചുംബനസമരത്തെ എതിർത്തവരോ,കാണാൻ വന്ന പ്രബുദ്ധ കേരളാ സമൂഹമോ ഈ സമരത്തെ അനുകൂലിച്ചു അനന്തപുരിയിൽ സംഘടിച്ചുരെന്നെങ്കിൽ,കുറഞ്ഞ  പക്ഷം മധ്യമ ശ്രദ്ധയെങ്കിലും കിട്ടുമായിരുന്നു.ആദിവാസ്സികളെ ഇപ്പോയും സമൂഹം ഒരകലത്തിൽ നിർത്തിയിരിക്കുന്നു എന്നതാണ് സത്യം.ആരാണ് ഇവരെ ഇങ്ങനെ ഒരു സമരത്തിനു പ്രേരിപ്പിച്ചത് എന്നറിയില്ല.ചിലപ്പോൾ മുത്തങ്ങ സംഭവം ഓർത്തത് കൊണ്ടാകാം?സമധാനപരമായ ഒരു സമയവും വിജയിക്കും എന്ന് തോന്നുന്നില്ല.കാരണം ഇറോം ഷർമിള വർഷങ്ങളായി നടത്തുന്ന പോരാട്ടം ഭരണകൂടം കാണുന്നില്ല.നിൽപ്പ് സമരത്തിലൂടെ നേടേണ്ടത് അവർ മുന്നോട്ടു വെച്ച അവകാശങ്ങൾ ആണ് അല്ലാതെ ഭരണകൂടത്തിന്റെ ഒഅവ്ദര്യം ആകരുത്?

 മാറി വരുന്ന ഓരോ സർക്കാരും വാഗ്ദാങ്ങൾ അല്ലാതെ എന്താണ് ഇവർക്ക് വേണ്ടി ചെയ്തിട്ടുള്ളത്.പാഴാക്കി കളഞ്ഞ കോടികളോ?ഭരണകൂടം തന്നെയാണ് വർഗീസുമരെ സ്ര്യഷ്ടിക്കുന്നത്.മെട്രോ വരെ ഉണ്ടായികൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ ആദിവാസ്സികൾ ഇന്നും 1965-ൽ നിന്നും മുന്നോട്ടു  വന്നിട്ടില്ല.ഇനിയും വര്ഗീസുമാരും രൂപേഷും ഉണ്ടാവുന്നു എങ്കിൽ ഭരണകൂടമേ നിങൾക്കതിൽ നിന്നും ഒഴിഞ്ഞു മാറാൻ ആവില്ല


നിൽപ്പ്സമരത്തിനു പിന്തുണ നല്കുന്ന എല്ലാവർക്കും

                                                                                            അഭിവാദ്യങ്ങൾ




2014 സെപ്റ്റംബർ 5, വെള്ളിയാഴ്‌ച

അപ്പന്റെ കല്യാണം

പതിവ് ക്വാട്ടയും നുണഞ്ഞു കൊണ്ടിരിക്കുമ്പോയാണ് ടോണി വന്നു കയറിയത്.
ഒരെണ്ണം ഒഴിക്ക്.
ആദ്യം നീ മുഖമൊന്നു കഴുകി വാ.എന്ത് കോലമാടാ ഇത്.
ഒന്നും മിണ്ടാതെ എന്റെ ഗ്ലാസ്‌ എടുത്തു വായിലേക്ക് കമയ്ത്തി.തുടരെ രണ്ടെണ്ണം കൂടി.ഞാനവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയാണ്.അവൻ വേറെ ഏതോ ലോകതെന്നെ പോലെയാണ് 

കുറച്ചു ദിവസമായി ടോണി അകെ അസ്വസ്ഥനാണ്.അതികം സംസാരം ഇല്ല.പലപ്പോയും എന്തെങ്കിലും ആലോചിചിരിക്കുന്നത്‌ കാണാം.ടോണിയുടെ മമ്മ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു.അതിന്റെ വിഷമം ആകാൻ സാദ്യത ഇല്ല.റീനയും പറഞ്ഞു ടോനിക്കെന്തോ പ്രശ്നം ഉണ്ടെന്നു.രണ്ടു പെഗിലപ്പുറം അവൻ കഴിക്കാറില്ല.കഴിച്ചു കഴിഞ്ഞാൽ വയലിനിൽ മെഹ്ദി ഹസ്സനും ഗുലാം അലിയം വിരിയും.റീനയും നജീബും ദേവനും ഉണ്ടേൽ അര്ധരാത്രിയാകും പിരിയണമെങ്കിൽ.അവനാണ് കുടുകൂടെ മദ്യപിക്കുന്നത്.വീണ്ടും കുപ്പിയുടെ കഴുത്തിനു പിടിച്ചപ്പോൾ ഞാൻ തടഞ്ഞു 
ടോണി,മതി നിർത്ത്.എന്താ നിന്റെ പ്രോബ്ലം?രണ്ടു ദിവസമായി ഞാൻ ശ്രദ്ദിക്കുന്നു.
ഒന്നും പറയാതെ അവൻ ഏണിചു പോയി.ബാത്‌റൂമിൽ വെള്ളം വീയുന്ന ശബ്ദം കേൾക്കുന്നുണ്ട്‌.ഒരു സിഗരറ്റിനു തീ കൊടുത്തു കൊണ്ടാണ് അവൻ വന്നത്.

അപ്പനെ ഒരു കല്യാണം കഴിപ്പിക്കണം.ആമുഖമൊന്നുമില്ലാതെ ടോണി പറഞ്ഞു.

വായിലെക്കെത്തിയ ഗ്ലാസ്‌ താഴെ വെച്ച് കൊണ്ട് ഞാൻ ചോദിച്ചു എന്ത് ?
അപ്പനെ ഒരു കല്യാണം കഴിപ്പിക്കണം.വീണ്ടും അതെ മറുപടി.പുള്ളിടെ ഇരിപ്പ് കണ്ടിട്ട് സഹിക്കുന്നില്ല അളിയാ.എങ്ങനെ ഇരുന്ന ആളാ.ഇപ്പൊ പുറത്തേക്കൊന്നും ഇറങ്ങില്ല.എന്നോട് പോലും അദികം സംസാരിക്കാറില്ല.

നീയിതു വെള്ളപ്പുറത്ത് പറയുന്നതാണോ?\

അല്ല.കുറച്ചു ദിവസമയി ഞാനിതു ആലോചിക്കുന്നു.മരണക്കിടക്കയിൽ വെച്ച് മമ്മ എന്നോട് പറഞ്ഞത് എന്താന്നരിയോ?അപ്പനെ വെഷമിപ്പിക്കരുത് എന്നാ.എടാ പുള്ളിക്കും പുള്ളിടെ കാര്യങ്ങൾ നടക്കേണ്ടേ?ഞാൻ കാലത്തിറങ്ങിയാൽ വരുന്നത് രാത്രിയിൽ.പുള്ളിക്ക് മിണ്ടാനും പറയാനും ആരെങ്കിലും വേണ്ടേ?

ടോണിയുടെ അപ്പനെ കാണാൻ നല്ല ചുറുചുറുക്കാണ്.കാഴ്യ്ച്ചയിൽ ഒരു അമ്പതിന് അപ്പുറം തോന്നില്ല.എന്നും രാവിലെ നടക്കാൻ പോവും.കാണുമ്പോയൊക്കെ എന്തെകിലും പറഞ്ഞു ചിരിക്കാറുണ്ട്.വല്ല്പോയും ഒരു പെഗ് ഓഫർ ചെയ്യാറും ഉണ്ട്.ടോണിക്ക് ആദ്യം ഒഴിച്ചു കൊടുത്തത് അപ്പൻ തന്നെയാണ്,ഇതിനു പുള്ളി പറഞ്ഞ കാരണം മദ്യത്തോടുള്ള ആസക്തി കുറയും എന്നാണ്.ആരെയം പേടിക്കാതെ മദ്യപിക്കാം എന്ന അവസ്ഥ വന്നാൽ സ്വയം ഒരു പരിധി വെക്കാൻ പറ്റുമെത്രെ.ടോണിയും അപ്പനും തമ്മിലുള്ള സവഹ്ർദം കാണുമ്പോൾ എനിക്ക് അസൂയ തോന്നാറുണ്ട്.

അല്ല ടോണി നിന്റെ അമ്മാച്ചന്മാർ സമ്മദിക്കുമൊ?
ഈ കാര്യത്തിൽ ഒരു കുണ്ണയുടെ സമ്മതോം എനിക്ക് വേണ്ട.ഞാനിതു അപ്പനോട് സംസാരിച്ചില്ല.പുള്ളി ചിലപ്പോൾ സമ്മതിക്കില്ല.നീ വേണം പുള്ളിയോട് അവതരിപ്പിക്കാൻ.

അത് പ്രശ്നമില്ല.പക്ഷെ ഇക്കാര്യം നീ ഒന്നൂടെ ആലോചിക്കണം.ചിലപ്പോൾ ഭാവിയിൽ ഈ തീരുമാനം പ്രശ്നമാകും.

വല്ലാത്ത ഒരു ചിരിയുമായി എണീച്ച ടോണി എന്നോട് പറഞ്ഞു.സ്വന്തം അപ്പന് വേണ്ടെത് എന്താണെന്ന് അറിയാതെ മകനെന്നു പറഞ്ഞു ജീവിച്ചിടു എന്ത് കാര്യം.പിന്നെ എനിക്ക് ജീവിക്കാൻ ഒരു പ്രൊഫെഷണൽ ഡിഗ്രി അപ്പൻ ഉണ്ടാക്കി തന്നിടുണ്ട്.അത് മതി.നീ നാളെ തന്നെ അപ്പനെ കണ്ടിതു പറയണം.

ആ ഞാൻ വണ്ടിയെടുതില്ല നീ എന്നെ വീട്ടിൽ വിടണം.ടോണിയെ വീട്ടിൽ വിട്ടു തിരിച്ചു വരുമ്പോൾ ചെവിയിൽ ടോണിയുടെ വാക്കുകൾ മുഴങ്ങുന്നുണ്ടയിരുന്നു.മനസ്സിൽ ടോണി ഒരു പാട് ഉയരത്തിൽ എത്തിയിരുന്നു.














2014 ഓഗസ്റ്റ് 20, ബുധനാഴ്‌ച

മനുഷ്യനെ തേടി

എത്രെയോ നാളുകളയി ഞാൻ തിരഞ്ഞു കൊണ്ടിരിക്കുന്നു
ഒരു മനുഷ്യനെ പോലും കണ്ടില്ല
ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും മാത്രം
ഇന്ന് ഞാൻ ഒരു പന്തം കത്തിച്ചു
തിരച്ചിൽ തുടർന്നു
കത്തുന്ന സുര്യൻ തലക്കു മുകളിൽ
എന്നെ പിന്തിരിപ്പിക്കാൻ നോക്കുന്നുണ്ട്
എന്നെ കടന്നു പോകുന്നവരെ
തടഞ്ഞു നിർത്തി പന്തം മുഖത്തേക്ക് അടുപ്പിച്ചു
ഇല്ല ഇവനൊന്നും മനുഷ്യനല്ല
ചിലർ കളിയാക്കി ചിരിക്കുന്നു
വട്ടനാണെന്ന് ചിലർ പിറുപിറുക്കുന്നു
കുപ്പയിൽ പട്ടിയും കുട്ടിയും
മത്സരിക്കുന്നുണ്ട്
സ്പീഡ് കുറച്ചു വന്ന ഒരു കാറിൽ നിന്നും
പറന്ന് വന്ന കവർ എന്റെ തലക്കു മുകളിൽ
കൂടി ചിതറി വീണു
ഭക്ഷണ പദർത്ങൽ
അങ്ങകലെ കുറച്ചു പേർ നില്ക്കുന്നു
ഹോ കാടിന്റെ മക്കൾ
അവെരെന്നോട്‌ ചോദിച്ചു എനെബ്രാ
ശബ്ദമുയർത്തി വന്ന ഇങ്കിലബിന്റെ മക്കൾ
എന്നെ തട്ടി താഴെ ഇട്ടു
എന്റെ പന്തം കെട്ടു
കാടിന്റെ മക്കളിൽ നിന്നൊരാൾ
എന്റെ കൈ പിടിച്ചുയർത്തി
എന്ത് പറ്റി സഖാവെ

2014 ജൂലൈ 21, തിങ്കളാഴ്‌ച

ഒരു ആനക്കാര്യം

                                              മൊബൈലിൽ നിന്നും ഉമ്പായിയുടെ ഗസൽ പാടികൊണ്ടിരിക്കുന്നുണ്ട്.എണിക്കണമെന്നുണ്ട്.പക്ഷെ തല പൊക്കാനെ വയ്യ.ഇന്നലെ രാത്രി പതിവിലും കൂടുതൽ കുടിച്ചിരുന്നത്‌ കൊണ്ടാകാം.പാടി മടുതത് കൊണ്ടാകാം അവസാനം ഉമ്പായി നിർത്തി.ഏണിച്പ്പോൾ വൈകുന്നേരം നാലു മണി കഴിഞ്ഞിരുന്നു.മൊബൈലിൽ സജിച്ചയാന്റെ 5 മിസ്സ്ഡ് കാൾ.എന്തേലും അത്യാവിശമില്ലാതെ അച്ചായൻ വിളിക്കാറില്ല.എന്തായാലും തിരിച്ചു വിളിച്ചു.ആദ്യത്തെ റിങ്ങിന് തന്നെ എടുത്തു.മൊബൈൽ സൈലന്റ് മോഡിലാണെന്ന കള്ളം അച്ചായൻ വിശ്വസിച്ചോ എന്തോ.അച്ചായന് പറയനുടയിരുന്നത് ത്രില്ലടിപ്പിക്കുന്ന ഒരു കാര്യമായിരുന്നു.ഒരു "ആനക്കാര്യം".നാളെ ഒരു ആനയുടെ പോസ്റ്മോർട്ടവും ശേഷം അതിനെ ദഹിപ്പിക്കുന്ന പരിപാടിയുമുണ്ട്.വരുന്നോ എന്നറിയാനാണ് പുള്ളി വിളിച്ചത്.ഉണ്ടെന്നരിച്ചപ്പോൾ നാളെ പത്തു മണിക്ക് എത്താനും പറഞ്ഞു.സജിച്ചയൻ ഒരു മൃഗ ഡോക്ടർ ആണ്.വര്ഷങ്ങളായി അട്ടപ്പാടിയിൽ ആണ്.എന്റെ പല യത്രകളിലും സഹയാത്രികൻ പുള്ളി ആയിരുന്നു.സമയം ഇത്ര ആയ സ്ഥിക്കിനി ആനവണ്ടി  മാത്രമേ രക്ഷ.ആദ്യം ത്രിശൂരിലേക്ക് ബസ്‌ കയറി.അവിടെ എത്തിയപ്പോൾ എനിക്ക് വേണ്ടി വന്നത് പോലെ ആനക്കട്ടി ബസ്‌ കിടക്കുന്നു.മുൻപിൽ തന്നെ കയറി ഇരുന്നു.പകൽ കിടന്നുറങ്ങിയത് കൊണ്ടാകണം ഉറക്കം തിരെ വന്നില്ല.

മണ്ണാർക്കാടും,തെങ്കരയും കഴിഞ്ഞു ആനവണ്ടി മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുന്നു.ആനമൂളി കഴിഞ്ഞ്പ്പോയെ കോടമഞ്ഞ്‌ കണ്ടു തുടങ്ങിയിരുന്നു.ചുരം കയറി തുട്ങ്ങിയ്പ്പോയെ ചെറിയ ഗ്യാപ്പിലൂടെ തണുപ്പ് അകത്തേക്ക് വരാൻ തുടങ്ങി.മുൻസീറ്റിൽ ഇരുന്നത് ആനമണ്ടത്തരം ആയോ?ചുരമിറങ്ങി വരുന്ന വാഹനങ്ങളുടെ മഞ്ഞ വെളിച്ചം മാത്രം കാണാനുണ്ട്.ആനവണ്ടിയുടെ സാരഥിയെ ഒന്ന് പാളി നോക്കി.പാതിയടഞ്ഞ കണ്ണുകളുമായി പുള്ളി സ്ടിയരിംഗ് പറിച്ചെടുക്കാൻ ശ്രമം നടത്തുന്നുണ്ട്.ഇതിനിടയിൽ അപ്രതീക്ഷ്മായി വന്ന ഒരു വാഹനത്തിനു  നേരെ നമ്മുടെ ആനവണ്ടിയുടെ പാപ്പാൻ ഒരു തെറി വിളിച്ചു.ആ തെറി കേട്ടാലറിയാം പുള്ളി എറണാകുളം സ്വദേശി ആണെന്ന്.മുക്കാലി ചെക്കുപോസ്റ്റിൽ എത്തിയപ്പോൾ കുറച്ചധികം ആൾക്കാർ അവിടെ ഇറങ്ങി.കക്കുപടിയൊക്കെ ഉണര്ന്നു വരുന്നേ ഒള്ളു.കൽക്കണ്ടി ഇറങ്ങു്പോൾ മരം കോച്ചുന്ന തണുപ്പ് അനുഭവപ്പെട്ടു.കോട്ടെടുക്കാതിരുന്നത് അബദമായി.നേരെ ഇച്ചായന്റെ വീട്ടിലേക്ക് നടന്നു.മൂന്നാല് തവണ ബെല്ല്ടിച്ച്പ്പോ അമ്മച്ചി വാതിൽ തുറന്നു.ആഹാ നീയായിനോന്നുരോന്നോ?അമ്മച്ചിയുടെ വക നല്ല ഒരു കാപ്പിയും കുടിച്ചു,ഞനൊന്നു മയങ്ങി.തണുപ്പ് കാരണം കുളിക്കതെയാണ് ഇറങ്ങിയത്‌.മുക്കാലി വരെ ഇച്ചായന്റെ ബൈക്കിലാണ് പോയത് അവിടന്ന്ഗോട്ടു ഫോറെസ്റ്റ് വക ജീപ്പിലും.

സൈലെന്റവാലിയിൽ മുൻപ് പോയിടുല്ലതാണ്.ജീപ്പിൽ എന്നെ കൂടാതെ മൂന്ന് ആദിവാസികളും ഉണ്ട്.2 ചാക്ക് പഞ്ചസാരയും.അതെന്തിനന്നു ചോദിച്ചപ്പോൾ ഇച്ചയാൻ വഴിയെ മനസിലാകുമെന്ന് പറഞ്ഞു.ടവര് വരെ മാത്രമേ ജീപ് പോകു.പിന്നെടങ്ങോടു കാൽനട തന്നെ ശരണം.പഞ്ചസാരയും മറ്റു വസ്തുക്കളുമായി ആദിവാസികളും പിന്നാലെ ഞങ്ങളും യാത്ര തുടങ്ങി.കുറച്ചു കഴിഞ്ഞതോടെ കുന്തി പുഴയുടെ കളകളാരവം കേട്ടു തുടങ്ങി.കണ്ടാൽ ശാന്തമാണെങ്കിലും നല്ല അടിഒഴിക്കുല്ല പുഴയാണ് കുന്തി.അദികം വഴുക്കലില്ലാത്ത പാറകളിൽ കൂടി ഞങ്ങൾ കുന്തി മുറിച്ചു കടന്നു.ആദിവാസികൾ ഒരു പ്രശ്നവും ഇല്ലാതെയാണ് പുഴ മുറിച്ചു കടന്നത്‌.ഇനി ഒരു രണ്ടു കിലോമീറെർ കൂടി പോകാനുണ്ട്.പെട്ടെന്ന് ആദിവാസികൾ ഒന്ന് നിന്നു.ഒരാൾ കുറച്ചു മുന്നോട്ടു നടന്നു തിരിച്ചു വന്നിട്ട് പറഞ്ഞു ആനക്കൂട്ടം ഇറങ്ങിടുണ്ട്.അവര്ക്ക് ആനചൂര് കിട്ടിയത് കൊണ്ടാകണം.പിന്നീടു നടത്തം കുറച്ചു മാറ്റി പിടിച്ചു.കുറച്ചു കഴിഞാപ്പോൾ വലിയ ശബ്ദവും പടക്കത്തിന്റെ ശ്ബട്വും കേള്ക്കുന്നുണ്ട്.

ദൂരെ നിന്ന് തന്നെ ഒരു ടെന്റ് കണ്ടു.ടെന്റിനോട് അടുക്കുന്തോറും ശബ്ദവും കൂടി കൂടി വന്നു.കുറെ ആദിവാസികളും ഇചായനെ അസിസ്റ് ചെയുന്ന വേറെ മൂന്ന് പേരുമുണ്ട്.ടെന്റിന്റെ ഒരു ഭാഗത്ത്‌ ആനക്കൂട്ടം നിലയുരപ്പിചിരിക്കുന്നു.അവരെ ഓടിക്കാൻ വേണ്ടിയാണു ആദിവാസികൾ ഇങ്ങനെ ശബ്ദമുണ്ടാക്കുന്നത്.ഞാൻ ടെന്റിനകത്ത് കയറി ആനയെ കണ്ടു.അതൊരു ആനക്കുട്ടിയാണ്.എന്നോട് പുറത്തിറങ്ങാൻ പറഞ്ഞു ഇച്ചായനും അസിസ്റ്ന്റുമാരും അകത്തേക്ക് കയറി,അപ്പോയെക്കും ആനക്കൂട്ടം വന്യമായ രീതിയിൽ ശബ്ട്മ്മുണ്ടാക്കി മുന്നോട്ടു വന്നു കൊണ്ടിരുന്നു.അതിനെ പ്രതിരോധിക്കാൻ ആദിവാസികൾ പട്ക്ക്മെരിഞ്ഞും ടിന്നിൽ അടിച്ചും ശ്ബ്ദ്മുണ്ടാക്കുന്നുണ്ട്.ചിലപ്പോൾ ഈ ആനകുഞ്ഞിന്റെ അച്ഛനമ്മമാർ ആയിരിക്കും ഈ ആനക്കൂട്ടത്തിൽ ഉള്ളത്.മണിക്കൂറുകൾ കഴിഞ്ഞു പോയി.പുറത്തു വന്ന ഇച്ചയാൻ ആദിവാസികളോട് എന്തോ പറഞ്ഞു.അപ്പൊ അവർ മറ്റിയിട്ടിരുന്ന വിറകുമയി ടെന്റിൽ കയറി.ആനയെ ദഹിപ്പിക്കാനുള്ള സമയമായെന്ന് തോന്നി.

ടെന്റ് പൊളിച്ചു മാറ്റിയപ്പോൾ ആനയെ വിറകിനുള്ളിൽ ഒതുക്കിയിരുന്നു.പിന്നീടു കൊണ്ട് വന്ന പഞ്ചസാര വിറകിന്റെ മുകളിലും വശങ്ങളിലും നിറച്ചു എന്തോ ഒരു ദ്രാവകം ഒഴിച്ചു കത്തിച്ചു.ഈ സമയമെല്ലാം ആനക്കൂട്ടം പ്രകൊപിതമായി കുറ്റിക്കാടെല്ലം ഉലക്കുന്നുണ്ടായിരുന്നു.കുറച്ചു സമയം കൂടി അവിടെ നിന്നത്തിനു ശേഷം രണ്ടു ആദിവാസികളുടെ സുരക്ഷയിൽ ഞങ്ങൾ തിരിച്ചു നടന്നു.സൈലെന്റ്വാലിയിലെ ടവറിൽ നിന്നും നോക്കുമ്പോൾ ആനയെ ദഹിപ്പിച്ച പുക മുകളിലേക്ക് ഉയരുന്നത് കാണാമയിരുന്നു.











2014 ജൂലൈ 4, വെള്ളിയാഴ്‌ച

ഒരു നദിയുടെ ജനനം

                                         കാറിലെസ്റ്റീരിയൊയിൽ നിന്നും മുകേഷിന്റെ ശബ്ദം  ഒഴുകുന്നുണ്ട്,അനാരിയിലെ പാട്ടാണ് ചെറുതായി മൂളികൊണ്ടാണ് രബീന്ദർ വണ്ടിയോടിക്കുന്നത്.കൂട്ടത്തിൽ സ്ടിയരിങ്ങിൽ ചെറുതായി തള്മിടുന്നുമുണ്ട്.കൂടുകരോക്കെ പിൻസീറ്റിൽ നല്ല ഉറക്കമാണ്. ചുരമിറങ്ങി വരുന്ന വാഹങ്ങളുടെ വെളിച്ചം അകലെ നിന്നും കാണുന്നുണ്ട് .ഇനി എത്രയുണ്ട്?രവിയോട് ഞാൻ ചോദിച്ചു.മറുപടിയായി മുന്നിലുള്ള ബോർഡിലേക്ക് അവൻ കൈ ചൂണ്ടി.മനാലി 42 km.ഞാൻ വീണ്ടും മയക്കത്തിലേക്കു വീണു.അഗാതമായ ഗർത്തത്തിലേക്ക് വീഴുന്ന ഒരു സ്വപ്നമാണ് എന്നെ ഉണര്തിയത്. കണ്ണ് തുറന്നപ്പോൾ കാർ റോഡിന്റെ ഒരരികിൽ നിര്ത്തിയിരിക്കുന്നു.രബീന്ദറെ കാണുന്നുമില്ല.മുകേഷ് അപ്പോയും പടികൊണ്ടിരിക്കുകയാണ്.പതുക്കെ വിന്ഡോ ഒന്ന് താഴ്ത്തി,രാക്ഷസ തണുപ്പ്. രബീന്ദർ വന്നു ഗ്ലാസിൽ തട്ടി,ചായ കുടിക്കാൻ  വിളിച്ചു.കയ്യിൽ ഉറയും ഇട്ടു ഞാൻ പുറത്തിറങ്ങി.

ചൂട് ചായയും ബജിയും,ഇത്ര രുചികരമായി വേറൊരു ഭക്ഷണവും ഉണ്ടാവില്ല എന്നെനിക്ക് തോന്നി.ഞാൻ  ചായ കുടിക്കുനത് കണ്ടു രബീന്ദർ പറഞ്ഞു തനുക്കുന്നുണ്ടോ ?ഞാൻ മറുപടി ഒരു ചിരിയിലൊതുക്കി.ദൂരെ ചൂണ്ടി രബീന്ദർ പറഞ്ഞു ആ കാണുന്നതാണ് ബിയാസ്.മഞ്ഞു മൂടിയിരിക്കുനതിനാൽ ഒന്നും വിക്തമായി മനസ്സിലാകുന്നില്ല.ഞങ്ങൾ വീണ്ടും യാത്ര തിരിച്ചു.പോകുന്തോറും മഞ്ഞു വീണു കിടക്കുന്ന സ്ഥലങ്ങളും വീടിന്റെ മേല്ക്കൊരകളും കനുന്നുണ്ടയിരിന്നു.ബാക്കിലെ കുംഭാകർണന്മാർ ഗ്രഹണി പിടിച്ച പിള്ളേരെ പോലെ പുറത്തേക്കു കണ്ണും തുരുപ്പിച്ചു നോക്കിയിരിക്കുന്നുണ്ടായിരുന്നു.

മണാലിയിലേക്ക് അടുക്കുന്തോറും മഞ്ഞിന്റെ ആവരണം കൂടി കൂടി വന്നു. ഒരു കൊച്ചു പട്ടണമാണ് മണാലി.ഹിന്ദു ദൈവമായ മനുവിൽ നിന്നാണ് മണാലി എന്ന പേര് കിട്ടിയെതെന്നു ഐതീഹ്യം.പ്രധാന കൃഷി അപ്പിൾ ആണ്.പക്ഷെ ഞങ്ങൾ ചെല്ലുമ്പോൾ വിളവെടുപ്പ് കഴിഞ്ഞിരുന്നു(പിന്നീട് ഒരു യാത്രയിൽ  ചുവന്നു തുടുത്ത ആപ്പിളും ബിയാസിൽ രഫിങ്ങും നടത്തി).ആദ്യം ഞങ്ങളൊരു റൂം എടുത്തു.വലിയ വാടകയൊന്നും ഇല്ല.വൃത്തിയുള്ള മുറിയും ബാത്ത് റൂമും.ഒന്ന് കുളിക്കാൻ വേണ്ടി ബാത്ത് റൂമിൽ കയറി ഷവർ തുറന്നതും ഷോക്കേറ്റതു പോലെയായി.തിരക്കിൽ ഹീറ്റെർ ഓണാക്കാൻ മറന്നിരുന്നു.കുറച്ചു നേരെതെക്ക് ഐസയെന്നു പറഞ്ഞാൽ അതിശയോക്തി ആവില്ല.കുളിച്ചു കഴിഞ്ഞു റൂമിൽ നിന്നും തന്നെ ഭക്ഷണവും കഴിച്ചു പുറത്തിറങ്ങി.
 അന്നത്തെ ദിവസം മണലിയും പരിസരവും കാണാൻ ആണ് ഉദെഷിചിരുന്നതു.രബീന്ദരിന്റെ നേതത്രത്തിൽ ആണ് യാത്ര.ഞങ്ങൾ ആദ്യം പോയത് ഡുംഗ്‌രി അഥവാ ഹിഡിമ്പി അമ്പലം എന്നാ അമ്പലത്തിലാണ്,1533 ഇൽ ആണിത് ഇതുണ്ടാക്കിയെതെന്നു കരുതുന്നത്.റോജ എന്ന മണിരത്നം സിനിമയിൽ ഈ അമ്പലം കാണിക്കുന്നുണ്ട്.മണാലി പട്ടണത്തിൽ നിന്നും കഷ്ടി 1 km മാത്രമേ  അമ്പലത്തിലേക്ക്  ദൂരമൊള്ളൂ .വഴിയെല്ലാം മഞ്ഞു മൂടി കിടക്കുകയാണ്.റോഡിൽ നിന്നും മാറിയാൽ ചവിട്ടുന്നിടം മുയുവൻ കാൽമുട്ട് വരെ മഞ്ഞിൽ പുതയും.കുറച്ചു സമയം ഞങ്ങൾ അതിലൂടെ ഓടിക്കളിച്ചു,മത്സരിച്ചു പുഴയിൽ കുളിച്ചു തിമിർത്തതായിരുന്നു അപ്പോൾ മനസ്സിൽ.പരസ്പരം മഞ്ഞു കട്ടകൾ എടുത്തെറിഞ്ഞു.അമ്പലം മുഴുവനും മഞ്ഞിൽ മൂടി കിടക്കുക്കയാണ്.സഞ്ചാരികൾ കുറവാണു.ഹിമാചൽ ടൂറിസത്തിന്റെ പകുതിയിലടികവും സഞ്ചാരികളും വന്നു പോകുന്നതു മണലിയിലാണ്.

അമ്പലത്തിന്റെ പുറത്തു കൊച്ചു കച്ചവടക്കാർ നിരവദിയുണ്ട്.എല്ലാം സഞ്ചാരികളെ ലക്ഷ്യം വെച്ചുല്ലതാണ്.ആ കനത്ത മഞ്ഞിലും ഐസ്ക്രീം നുണഞ്ഞു കൊണ്ട് നടക്കുന്ന നിരവദി പേരെ അവിടെ കാണാൻ കഴിഞ്ഞു,മഞ്ഞിൽ മാത്രം കാണുന്ന യാക്ക് എന്നാ ജീവിയുടെ പുറത്തു കയറാനും ഫോട്ടോ എടുക്കാനും സഞ്ചാരികൾ തിരക്ക് കൂട്ടുന്നു.ഞാനും എടുത്തു ഒരു ഫോട്ടോ.തണുപ്പിൽ നിന്നും രക്ഷ നേടാൻ ഞാനൊരു സിഗരറ്റിനു തീ കൊടുത്തു,രബീന്ദരിന്റെ തീക്ഷ്ണമായ നോട്ടം കണ്ടില്ലെന്നു നടിച്ചു.ദേവതാരു മരങ്ങള്കിടയിലൂടെ ഞങ്ങൾ പതുക്കെ തിരിച്ചിറങ്ങി.പിന്നീട ഞങ്ങൾ പോയത് വസിഷ്ഠ ക്ഷേത്രതിലെക്കാന്.യാത്രകിടയിൽ ഓട്ടോക്കാരനും രബീന്ദരും എന്തെക്കൊയോ സംസരികുന്നുണ്ടായിരുന്നു.വസിഷ്ഠ ക്ഷേത്രതിലെ അത്ഭുതങ്ങളെ കുറിച്ചാണെന്ന് തോന്നുന്നു.സത്യത്തിൽ അത്ഭുതം തന്നെയാണ് വസിഷ്ഠ ക്ഷേത്രo.ഇത്രയും മഞ്ഞില നിന്നും ഒരു ഉഷ്ണ ജല പ്രവാഹം.പിന്നെ പോയത് ബിയാസിന്റെ അടുത്തെക്കാന്  കണ്ടാൽ വളരെ ശാന്തമായി ഒഴഉകുന്നു.പക്ഷെ നിരവദി ജീവനുകൾ ബിയാസ് കവര്ന്നെടുതിരിക്കുന്നു.ചിലയിടങ്ങളിൽ പാറകളിൽ തട്ടിയും മറ്റും ഭീഗരമയാണ് ഭിയസിന്റെ പ്രയാണം.
സുര്യൻ ഉച്ചിയിലെത്തിയുഇരിക്കുന്നു.പക്ഷെ അതറിയുന്നില്ല.എന്തായാലും ഭക്ഷണം കസിച്ചിട്ടാകം ബാക്കി യാത്ര.

തണുപ്പ് സഹിക്കാവുന്നതിലും അതികമായിരിക്കുന്നു.അടുത്തുള്ള ഒരു ബുദ്ദ പഗോടയിലും പോയിട്ട് ഇന്നത്തെ കറക്കം നിറുത്തണം.നാളെ രോഹ്തംഗ് പാസ്സ്‌,പോകാനുള്ളതാണ്.വളരെ അടുത്താണ് പഗോഡ.ഞങ്ങൾ ചെല്ലുമ്പോൾ കുറെ പിള്ളേർ ക്രിക്കെറ്റ് കളികുന്നുണ്ടായിരുന്നു.യോദ്ധയിലെ ഉണ്ണിക്കുട്ടന്റെ വേഷ ഭൂഷടികളോടെ.വളരെ നിഷ്കലങ്ങരായ കുട്ടികൾ.ചെറിയ രീതിയിൽ ചാറ്റൽ മഴയും തുടങ്ങിയിരിക്കുന്നു.ഇനിയെന്തായാലും   റൂമിലേക്ക്‌ തന്നെ.അതിന്നു മുൻപ് ചെറിയൊരു കറക്കം കൂടി.ചുമ്മാ മണാലി പട്ടണം ഒന്ന് വലം വെക്കണം.രാവിലെത്തെ ഭക്ഷണം ശരിയായില്ല.നല്ല ഒരു രേസ്റൊരെന്റും നോക്കണം.മഞ്ഞ് ഉരികി ഒലിചും മഴ ചരിയതും കാരണം തെരുവ് മുഴുവാൻ നനഞു കുതിര്ന്നിട്ടുണ്ട്.തണുപ്പിനും ഇരിട്ടുനും കനം കൂടി കൂടി വരുന്നു.തെരുവോരം മുഴുവൻ കച്ചവടക്കാർ നിരന്നിരിക്കുന്നു.ചൂടുള്ള ഭക്ഷണത്തിന് നല്ല തിരക്കും ഉണ്ട് ഞങ്ങൾ പാർസൽ വാങ്ങി റൂമിലേക്ക് നടന്നു.പോകുന്ന വഴിക്ക് ഒന്ന് രണ്ടു വൈൻ ഷോപ്പുണ്ട്.അവിടെ നിന്നും കുറച്ചു ബിയറും മേടിച്ചു.കിടന്നതും നിദ്രാദേവത വന്നു .

രാവിലെ എനിച്ചു പുറത്തു പോകാനുള്ള ഒരുക്കത്തിലാണ് കൂടുകാരൻ ഒരു കാഴ്ച് കാണിച്ചു തന്നത്.റൂമിന്റെ പുറകിൽ നിന്നും നോക്കിയാൽ ഒരു സ്കൂൾ കാണാം.അവിടെ കുട്ടികൾ എല്ലാം അസംബ്ലി അറ്റെണ്ട്‌ ചെയ്യുന്നു.വ്യക്ഷിക തണുപ്പിൽ പുതപ്പിന്റെ ഉള്ളിൽ ഒളിക്കുന്നവരനല്ലോ നമ്മളൊക്കെ.പുരതെക്കിരങ്ങിയതും കണ്ട കാഴ്യ്ച് കുറച്ചു നേരം നോകി നിന്നു.എല്ലാം  മഞ്ഞിൽ മൂടി കിടക്കുന്നു.നമ്മൾ രാവിലെ മുറ്റം തൂകുന്നത് പോലെ ഇവിടെ മഞ്ഞാണ് കോരി വ്രിത്തിയാക്കുന്നത്.റഷ്യൻ സിനിമയിലൊക്കെ കാണുന്ന പോലുള്ള ഒരു സീൻ.ഒരു taxi യിൽ ആണ് ഞങ്ങൾ രോഹ്തംഗ് പാസ്സഇലേക്ക് യാത്ര തിരിച്ചത്.






രോഹ്തംഗ് പാസ്സ്‌

മണാലിയിൽ നിന്നും 50 km ലതികം ദൂരമുണ്ട്.ബോര്ടെർ റോഡ്‌  ഒര്ഗനിസറേൻ ആണ് ഇവിടെത്തെ റോഡിന്റെ ചുമതല.വളരെ മനോഹരമായ പാത,പേരിനു പോലും ഒരു ഗട്ടർ പോലുമില്ല.ഈ റോഡ്‌ കശ്മീരിലെ ലട്ക്കിലാണ് അവസ്സനികുന്നത്. റോഡിനു ഇരുവശവും മരകുടിലുകൾ ഉണ്ട്.സഞ്ചാരികൾക്കവിശ്യ്മായ കാലുറകളും മറ്റു തണുപ്പിനെ പ്രധിരോധിക്കുന്ന വസ്ത്രന്കളും മറ്റും വാടകയ്ക്ക് കൊടുക്കുന്ന സ്ഥലമാണ്‌.ഞങ്ങള്ക്ക് വേണ്ട വസ്ത്രങ്ങൾ രബീന്ദെർ വാങ്ങി.റ്റൂരിസിറ്റുകലും ആർമി വാഹങ്ങളും മാത്രമേ റോഡിലോല്ല്.ബിയാസ് നദി ചെറുതായി ഒരു നീർ ചോലയായി മാറുന്നു.

എന്റെ ക്യാമേറക്കും കണ്ണിനും വായിചെടുക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു കാഴ്ചകൾ.ആകാശവും ഭുമിയും ഒന്നാകുന്ന ഒരവസ്ഥ.കടുത്ത ഹിമ കാറ്റു വീശുന്നുണ്ട്.പല പ്രാവിശ്യം ഞാൻ മഞ്ഞിൽ വീണു പോയി.ഇത്ര ഭീഗരമായിരിക്കും ട്രെക്കിംഗ് എന്ന് കരുത്യില്ല.മഞ്ഞു വീഴ്ച് കാരണം പരസ്പരം കാണാനാകത്ത അവസ്ഥ.കുറച്ചു സമയം കഴിഞ്ഞപ്പോൾ കാറ്റിന് കുറച്ചു  ശമാനമുണ്ടായി.ഇവിടെത്തെ  കാലാവസ്ഥ പ്രവചനാതീതമാണ്.ഏതു സമയത്തും മാറി മറിയം.അല്പ് സമയത്തിനകം ചെറുതായി വെയിലുദിചു.
 ഹിമവാന്റെ  മഞ്ഞു പുത്ച്ചുല്ലുള്ള നില്പ്പ് അതി ഗംഭീരമണ്.



ബോര്ടെർ റോഡ്‌  ഒര്ഗനിസറേൻ ഇവിടെ ഒരു ബോർഡ്‌ വെച്ചിടുണ്ട്.അതിൽ ഇങ്ങനെ രേഖ്പെടുതുയിരിക്കുന്നു,റോഡ്‌ മാർഗം ചെന്നെത്താവുന്ന  ഏറ്റവും ഉയരമുള്ള പ്രദേശം.തിബെറ്റെൻ ഭാഷയിൽ ശവങ്ങളുടെ ആലയം എന്നാണ് രോഹ്തംഗ് വാക്കിന്റെ അർഥം.അതിനെ അര്തവല്ക്കരിച്ചു കൊണ്ട് ഇവിടെ നിരവദി മരണങ്ങളും ഇവിടെ നടക്കാറുണ്ട്.

വീണ്ടും ഹിമ കാറ്റു തുടങ്ങി.ഞങ്ങള്ക്ക് തിരിച്ചിറങ്ങഅതെ വേറെ മാർഗമില്ലായിരുന്നു.കൂട്ടുകരിലൊരുതൻ വളരെ അവശനായിരുന്നു.തിരിച്ചിറങ്ങുമ്പോൾ ബിയാസിന്റെ ഉത്ഭവ സ്ഥാനം ഒരിക്കൽ കൂടി നോക്കി.ഈ അരുവിയാണ് പിന്നീടു കുത്തിയൊലിച്ചു ഹൂങ്കരൊതോടെ പായുന്നത്.


ഇതൊരു മടക്കാമല്ല
,ഞാനിനിയും വരും
നിന്റെ മടിത്തട്ട്
എന്നെ അത്രമാത്രം
കൊതിപ്പിച്ചിട്ടുണ്ട്











2014 ജൂൺ 21, ശനിയാഴ്‌ച

ഇഷ്ടമില്ലാത്ത അച്ചി തൊട്ടെതെല്ലാം കുറ്റം

      ഒരിടത്തൊരു ഭ്രാന്തൻ ഉണ്ടായി രുന്നു ഒരു ദിവസംമഴ പെയ്തപ്പോൾ അയാൾ മഴ                കൊള്ളാതിരിക്കാൻ ഓടി.ഇത് കണ്ടു നിന്ന ജനം പറഞ്ഞു ഭ്രാന്ത് മൂത്തതാ.പിന്നിട് ഒരു        ദിവസം മഴ പെയ്തപ്പോൾ ഭ്രാന്തൻ നിന്ന് മഴ കൊണ്ടു.അപ്പോയും ജനം പറഞ്ഞു ഭ്രാന്ത് മൂത്തതാ.


നരേന്ദ്ര മോഡി പ്രധാന മന്ത്രി ആയി എന്ന യഥാര്ത്യതോട്‌ പൊരുത്തപെടാൻ ഭൂരിപക്ഷത്തിനു ഇനിയും കഴിഞ്ഞിട്ടില്ല.അത് കൊണ്ടാണ് ഇത്ര മാത്രം വിമര്ശനം ഉന്നയിക്കുനത്.ഇന്ത്യ മഹാരാജ്യത്തിന്റെ ഏകദേശം അത്ര തന്നെ വലുപ്പമുണ്ട് ഇന്ത്യൻ റെയിൽവേക്ക്.16 ലക്ഷത്തിൽ അദികം തൊഴിലവസരമാണ് ഇന്ത്യൻ റെയിൽവേ സ്രിഷിടികുന്നത്.

കഴിഞ്ഞ സര്ക്കാർ തുടങ്ങി വെച്ച നടപടി ക്രമങ്ങൾ കുറച്ചു കലതെകെങ്കിലും മോഡി സര്ക്കാരിന് പിന്തുടെര്ന്നെ പറ്റു,കാരണം ഇവിടെ ഒരു ജനാതിപത്യ സംവിടനമാനുള്ളത്.
ജനവിരുദ്ധ നയങ്ങൾ കാരണമാണ്  മൻമോഹൻ സര്ക്കാര് വീണത്‌. UPA  സര്ക്കരിലെ റെയിൽവേ മന്ത്രി ഇതിനു  മുൻപ് ടിക്കറ്റ്‌ നിരക്ക് കൂടിയിരുന്നു,എന്നാലത് ആ മന്ത്രിയുടെ രാജിയിലാണ് കലാശിച്ചത്.ലാലു പ്രസാദ്‌ യാദവഇന്റെ കാലത്ത് മ്രിഗിയമായ ലാഭത്തിലായിരുന്നു ഇന്ത്യൻ റെയിൽവേ.എന്നാൽ ലാഭം എന്നത് കണക്കിൽ മാത്രമാണെന്നത് പിന്നീടു തെളിഞ്ഞു.അനിവാര്യമഅയ നിരക്ക് വര്ധന എന്തിനെതിര്ക്കണം.ഉന്തിയും തള്ളിയും പോയികൊണ്ടിരുന്ന KSRTC മൂക്കും കുത്തി വീണത്‌ മറക്കരുത്.

ഇന്ത്യൻ റെയിൽവേയിൽ സ്വകാര്യ വത്കരണം നല്ലതാണെന്ന അപിപ്രയമാനെക്കുള്ളത്.ഉപപോക്തവിനു ഇത്രയും മോശമായ സേവനം നല്കുന്ന മറ്റൊരു സ്ഥാപനമുണ്ടോ?കേരള എക്സ്പ്രെസ്സിന്റെയും സമ്പർകാന്തി എക്സ്പ്രെസ്സിനെയും ഒക്കെ അവസ്ഥ എത്ര മോശമനെന്നരിയനെമെങ്കിൽ ഒരു തവണ യാത്ര ചെയ്താൽ  മതി.ടോയിലെട്ടിന്റെ അവസ്ഥ കണ്ടാൽ പിന്നീടു ഭക്ഷണം കഴിക്കില്ല.റെയിൽവേ നല്കുന്ന ഭക്ഷണം എത്ര ഭീഗരമാണ്.ശരിക്കും ബ്ലേഡ് എന്ന് പറയാവുന്നത് റെയിൽവേ കാറ്റെരിംഗ് സേവനെതെയാണ്.

പസ്സ്പോര്ടിന്റെ സേവനം ടാറ്റക്ക് കൈമാറിയപ്പോയും ഇതേ ബഹളം ഉണ്ടായിരുന്നു.എന്നിട്ടെന്തു സംഭവിച്ചു?ചുവപ്പ്നാടയുടെ കുരിക്കില്ലാതെ സുഗമമായ രീതയിൽ കാര്യങ്ങൾ നടക്കുന്നില്ലേ?എല്ലാം വെറുതെ കിട്ടണമെന്ന മനോഭാവം ആദ്യം മാറ്റിവെക്കു.മോഡി ഹിട്ലാരോ മുസ്സോളിനിയോ ആരുമാകട്ടെ,ജനാതിപത്യ രീത്യിൽ രാജ്യ നന്മാക്കവിശ്യമായ മാറ്റം അദേഹം കൊണ്ട് വരട്ടെ.ഇഷ്ടമില്ലാത്ത അച്ചി തൊട്ടേതെല്ലാം കുറ്റമക്കാതെ   വീക്ഷിക്കാം 









2014 ജൂൺ 12, വ്യാഴാഴ്‌ച

ഇന്ത്യന്‍ ഹ്വിഗിറ്റ


ഇന്ത്യന്‍ ഹ്വിഗിറ്റ

സുബ്ഹി നമസ്കാരം കഴിഞ്ഞ് മെല്ലെയൊന്ന് തിരിഞ്ഞ് നോക്കി.രവി നല്ല ഉറക്കമാണു.രവി ഇന്നലെ വളരെ വൈകിയാണ് വന്നത് നന്നായി മദ്യപിച്ചിരുന്നു.സാധാരണ മദ്യപികുന്ന ദിവസ്സം രവി സെറ്റിയില്‍ കിടന്നുറങ്ങും മോഹന്‍ ബഗാനില്‍ വെച്ചാണ് രവിയെ ആദ്യമായി കാണുന്നത്.സരസ്സന്‍,തികഞ്ഞ യുക്തിവാദി.പക്ഷേ ഒരിക്കലും എന്‍െ വിശ്വാസങ്ങളെ കുറ്റപെടുത്താനൊ എതിര്‍ക്കാനൊ നിന്നിരുന്നില്ല.ജീവിതത്തില്‍ വളരെ കുറഞ്ഞ കുട്ടുകാരെ ഉണ്ടായിട്ടുളളു.രവി എങ്ങനെ എന്‍െ സുഹ്യത്തായതെന്ന് എനിക്കിപ്പോയും അറിയില്ല.

ഇന്ന് ഫൈനലാണ്.ശക്തരായ എതിര്‍ ടീമിനോട് പിടിച്ച് നില്‍ക്കാനുളള കഴിവ് പടച്ചതമ്പുരാന്‍ തരട്ടെ.രവിക്കിതൊന്നും പ്രശ്നമല്ല.അവനെപ്പോയും ഹാപ്പിയാണ്.ചിലപ്പോയക്കൊ അവന്‍െ ഒരു ചിരി മതി ടെന്‍ഷനകറ്റാന്‍.ഉമ്മാക്കൊന്ന് വിളിക്കണം.ഫോണൊടുത്ത് ഉമ്മാക് വിളിച്ചു.

അസ്സലാമു അലൈകും,
ഉമ്മാ ഞാനാണ്
.
വഅലൈകും സലാം.മനസ്സിലായി.

ഇന്നാണ് കളി.പ്രാര്‍ഥിക്കണം.

അറിയാം.ന്‍െ പ്രാര്‍ഥനയുണ്ടാവും.

ശരിയെന്നാ.വെക്കട്ടെ

ശരി.നീ കാരണം നമ്മള് തോല്‍ക്കരുത്,നിനക്ക് അറിയാലോ അല്ലേ

അറിയാം ഉമ്മ.ഇന്‍ഷാ അളളാ .അസലാം അലൈക്കും

വഅലൈകും സലാം

നിനക്കെല്ലാം അറിയാല്ലേ അല്ലേ എന്ന ചോദ്യത്തിന് ഒരു പാടര്‍ഥങ്ങളുണ്ട്.

ഉപ്പൂപ്പാക്ക് പാകിസ്ഥാനിലായിരുന്നു ജോലി.പിന്നിട് മതിയാക്കി വന്നു.പക്ഷേ പാകിസ്ഥാന്‍ പാസ്സ്പോര്‍ട്ടുളളത് കാരണം ഒരു പാട് പ്രശ്നങ്ങളുണ്ടായി.കേസ്സായി അവസ്സാനം ഉപ്പുപ്പാനെ നാട് കടത്തണമെന്ന വിധി വന്നു.അത് കേട്ട് കോടതിമുറിയില്‍ വെച്ചു തന്നെ ഉപ്പുപ്പ കുഴഞ്ഞു വിണു മരിക്കുകയായിരുന്നു.

ഞാനൊക്കൊ ജനിക്കുന്നതിന്‍െ എത്രയോ മുന്‍പാണിത്.പക്ഷ പിന്നിടങ്ങോട്ട് വേറൊരു കണ്ണിലുടെയാണ് സമുഹം നോക്കിയത്.

ഇക്കായുടെ പാസ്സ്പോര്‍ട്ടില്‍ വരെ ഇത് പ്രതിഫലിച്ചു.

സ്കൂളില്‍ വെച്ചാണ് കളിക്കാനുളള കഴിവ് വേലായുധന്‍ മാഷ് തിരിച്ചറിഞ്ഞത്.ഒരുപാട് ഉപദേഷങ്ങളുമായി മാഷ് എന്നും കൂടെയുണ്ടായിരുന്നു.മാഷാണ് ജില്ലാ ടീമിന്‍െ ട്രയലിനു കൊണ്ടുപോയതും വേണ്ട സഹായങ്ങള്‍ ചെയ്തതും.അവിടന്നങ്ങോട്ട് വെച്ചടി കയറ്റമായിരുന്നു.അതികം താമസ്സിയാതെ കേരളാ ടീമിലുമെത്തി.നിസ്കാരവും നോമ്പും എവിടെ ചെന്നാലും ഒഴിവാക്കത്തത് കരണം സഹകളിക്കാരുടെ പരിഹാസവും മറ്റും അസഹ്യമായിരുന്നു.ഉപ്പുപ്പാന്‍െ ചരിത്രം ചൂഴ്ന്നറിഞ്ഞ ചിലരുടെ അപിപ്രായം അതിരുവിട്ടപ്പോയാണ് മോഹന്‍ ബഗാനില്‍ ചേക്കേറിയത്.

സന്തോഷ് ട്രോഫിയില്‍ രാജസ്ഥാനു വേണ്ടിയാണ് ഞാനും രവിയുമിറങ്ങിയത്.കേരളം നല്ല മുന്നേറ്റമാണ് നടത്തിയത്.ഗോളെന്നുറപ്പിച്ച ഒാരൊ ഷോട്ടും ഞാന്‍ തട്ടിതെറിപ്പിച്ചു.പക്ഷേ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എനിക്ക് പിഴച്ചു.ഒരു ഗോളിന്‍െ വിത്യാസത്തില്‍ കേരളം ജയിച്ചു.പിന്നിടിറങ്ങിയ പത്രങ്ങളില്‍ ഞാന്‍ കേരളത്തിനെതിരെ കളിച്ചത് വലിയ അപരാധമായി എന്ന രീതിയില്‍ വാര്‍ത്ത വന്നു.അവിടെയും രവിയാണെന്‍െ സഹായത്തിനെത്തിയത്.രവിയുമായുളള സഹവാസം നല്ല രീതിയില്‍ ഹിന്ദി സംസാരിക്കാനെന്നെ പ്രാപ്തനാക്കിയിരുന്നു.

ഇന്ത്യന്‍ ടീമിലേക്കുളള സെലക്ഷന്‍ പോലും ആള്‍ക്കാര്‍ വേണ്ട പ്രാധാന്യം കൊടുത്തിരുന്നില്ല.

'സെമീര്‍ ഭായ്'  രവിയുടെ വിളി കേട്ടാണ് ചിന്തയില്‍ നിന്നുണര്‍ന്നത്.ഒരു സിഗരറ്റുമായി രവി ബാത്ത്റുമില്‍ കേറി.

അതികം താമസ്സിയാതെ ഞങ്ങള്‍ ഗ്രൗണ്ടിലേക്കിറങ്ങി.രവിയുടെ കുതിപ്പുകള്‍ പലതും എതിര്‍ ടീമിന്‍െ പ്രധിരോധത്തില്‍ തട്ടി മറിഞ്ഞു.

ഹാഫ് ടൈമിന്‍െ ഇടവേളയില്‍ രവി പറഞ്ഞു മിക്കവാറും പെനാല്‍റ്റി ഷൂട്ടൗട്ടായിരികും.

പറഞ്ഞത് പോലെ തന്നെ സംഭവിച്ചു.

രവിയപ്പോയും ചിരിച്ചുകൊണ്ടിരിക്കുകയാണ്.

ഒാരോ ടീമുനും നാല് ചാന്‍സായിരുന്നു കിട്ടിയത്.രവിയും സിക്കന്ദറും മുസ്സാഫിറും വലകുലുക്കി.മൂന്ന് പ്രാവിശ്യം എന്‍െ വലയും കുലുങ്ങി.അവസ്സാന ചാന്‍സുകാരന്‍ വളരെ ഇൗസിയായി പൊസിഷന്‍ റെഡ്ഡിയാക്കി.എന്‍െ കണ്ണുകള്‍ അറിയാതെ നിറഞ്ഞു.കൈകള്‍ ഉയര്‍ന്നു.യാ അളളാ എന്ന പ്രാര്‍ഥനയോടെ പന്തിനെ ലക്ഷ്യമാക്കി എന്‍െ കണ്ണു നീങ്ങി.

ഗ്യാലറിയിലെ ആരവങ്ങളൊ സഹകളിക്കാരയൊ ഞാന്‍ ശ്രദിച്ചില്ല.പന്ത് മാത്രം.ഉയര്‍ന്ന് വന്ന പന്ത് കൈ കൊണ്ട് തട്ടി മാറ്റി.

ഒരു നിമിഷം ഗ്യാലറി നിശബ്ദമായി.അടുത്ത നിമിഷം ത്രിവര്‍ണ്ണ പതാക ഉയരുന്നു,ഗ്യാലറി മുഴുവനായും സെമിര്‍ മുസ്തഫ എന്ന പേരുയര്‍ത്തുന്നു.സഹകളിക്കാരെന്നെ വാരിയെടുക്കുമ്പോയും യാഥാര്‍ത്യത്തോട് ഞാന്‍ പൊരുത്തപെട്ടിരുന്നില്ല.കണ്ണീര്‍ എന്‍െ കാഴ്ചയെ മറച്ചിരുന്നു.രവിയപ്പോയും ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു

2014 ജൂൺ 1, ഞായറാഴ്‌ച

സുന്നത്ത് കല്ല്യാണം

ആദ്യം പൊറുപ്പായത് മജീദിനാണ്.അന്ന് മജീദിനെ കുളിപ്പിച്ചു പുതുവസ്ത്രം ധരിപ്പിച്ചു.സെന്‍െ് പൂശി പുത്തന്‍ കുടയുമായി ആഘോഷമായി പളളിയിലേക് കൊണ്ടുപോയി

(ബാല്യകാലസഘി)

നാലാമത്തെ വയസ്സിലാണ് എന്‍െ സുന്നത്ത് കല്ല്യാണം(ചേലാകര്‍മ്മം)കഴിച്ചത്.ഈ പരിപാടിക് സുന്നത്ത് കല്ല്യാണം എന്ന് പേരിട്ടതാരാണാവൊ.എന്തൊ കളളത്തരം പറഞ്ഞാണ് എന്നെ അമ്മാവന്‍ കൊണ്ട് പോയത്.ആനയെ കാണിച്ചു തരമെന്നൊ മറ്റൊ ആയിരുന്നത്.പരിചയമുളള ആശുപത്രിയിലേക്കാണ് പോയത്.ആദ്യം എന്നെ രണ്ട് നഴ്സ്സുമാര്‍ കുട്ടികൊണ്ടുപോയി അപകടം മണത്ത ഞാന്‍ കരച്ചില്‍ തുടങ്ങി.

ഇന്‍ജക്ഷന്‍ എടുക്കുന്നതിനു മുന്‍പ് സിറിന്‍ജിലേക്ക് മരുന്നെടുകുന്ന ഒരു പരിപാടിയുണ്ട് അത് കണ്ടാല്‍ ഇന്നും പ്രാണന്‍ പോകും.പട്ടി,പാമ്പ്,ഇന്‍ജക്ഷന്‍ എന്നി കാര്യങ്ങളിലാണ് ധൈര്യം ചോര്‍ന്നു പോകാറ്(5 ല്‍ പഠിക്കുമ്പോള്‍ പട്ടി ഒാടിച്ചപ്പോള്‍ ധൈര്യം ശരിക്കും ചോര്‍ന്നിരുന്നു).

എന്‍െ കരച്ചിലിന്‍െ ഇടയില്‍ ഇന്‍ജക്ഷന്‍ കയിഞ്ഞിരുന്നു.വെപ്രാളത്തില്‍ നഴ്സ്സിനിട്ട് നല്ലൊരു കുത്ത് വെച്ചത് കൊണ്ടാണെന്ന് തോന്നുന്നു ദേഷ്യത്തിലെന്തൊ പിറുപിറുത്തിരിന്നു.എന്നോട് പുറത്തിരിക്കാന്‍ പറഞ്ഞു.

പുറത്തതാ കര്‍ത്താവിനെ ചതിച്ച യുദാസ്സിനെ പോലെ അമ്മാവനിരിക്കുന്നു.വിതുമ്പുന്ന ചുണ്ടുകളൊടെ ഞാന്‍ പറഞ്ഞു പോകാം.
ഇല്ലാ.ഡോക്ടറെ  കാണണം.അമ്മാവന്‍െ മുഖം കണ്ടപ്പോള്‍ എന്തൊ പന്തികോട് തോന്നി.അര മണിക്കുറലധികം കഴിഞ്ഞു.ഡോക്ടര്‍ ഒരു ചെറു ചിരിയൊടെ പുളളിയുടെ റുമിലേക് പോയി.

അമ്മാവന്‍ എന്നെം കുട്ടിമറ്റൊരു റുമില്‍ കയറി.അമ്മാവന്‍െ കയ്യിലൊരു വെളുത്ത മുണ്ടുമുണ്ട്.അമ്മാവന്‍ തന്നെ പാന്‍സ് അയിച്ചു മുണ്ടുടുപ്പിച്ചു.എന്നെ ബലമായി അവിടെയുളള ഒരു ടേബിളില്‍ കിടത്തി.എവിടെ നിന്നൊ ഒരാളും വന്നു.അമ്മാവന്‍ തലഭാഗത്തും മറ്റെയാള്‍ കാല്ലിലും ശക്തമായി പിടിച്ചു.ഇന്നന്‍െ മരണം.ഉമ്മുമ്മ പറഞ്ഞു തന്ന ഇബ്റാഹിം നബിയുടെ കഥ മനസ്സിലോടി എത്തി.ഇതിനിടക്ക് ഡോക്ടറും രംഗത്തെത്തി.കരച്ചിലും ചീത്തവിളിയും തക്യതിയായി നടക്കുന്നുണ്ട്.കാലൊന്ന് അയഞ്ഞപ്പോള്‍ ഒറ്റ ചവിട്ടായിരുന്നു.ഡോക്ടറുടെ വയറിനു തന്നെ.ഈ ബഹളത്തിനിടക്ക് എന്‍െ ലിംഗാഗ്രഭാഗത്ത് ഒരു തണുപ്പ്.

ശാന്തം എല്ലാം തീര്‍ന്നു.എന്നെ അമ്മാവന്‍ എടുത്ത് കാറിലിരുത്തി.പിന്നീടങ്ങൊട്ട് സന്ദര്‍ശകരുടെ തിരക്കായിരുന്നു.ഫ്രൂട്ട്സും പലഹാരങ്ങളും കാശും നിറയെ.
ഇത് കൊളളാലൊ വേണമെകില്‍ ഒന്നുടെ നടത്താം.

ഒരു നിയോഗമെന്ന പോലെ അമ്മാവന്‍െ മകനെ സുന്നത്തിനു കൊണ്ടുപോയത് ഞാനാണ്.പഴയ പ്രശ്നങ്ങളൊന്നുമില്ല.ചെക്കനെ ഒരു നഴ്സ്സ് കൊണ്ടുപോയി അരമണിക്കുറിനു ശേഷം സംഗതി  ക്ളീന്‍.

ഇപ്പോയൊക്കെ  പ്രസവാനന്തരം തന്നെ നടത്തുന്നു. 

അവര്‍ക്ക് കിട്ടേണ്ട സമ്മാനങ്ങളും കാശിനും ആര് സമാധാനം പറയും

2014 മേയ് 17, ശനിയാഴ്‌ച

ദാ താജ്മഹല്‍ ഇവിടെയുണ്ട്

ഹമീദ് ചേന്ദമംഗല്ലൂരിന്‍െ ഒരു ലേഖനത്തില്‍ നിന്നാണ് ബി.പി മൊയ്തീന്‍ എന്ന പേര് ആദ്യമായി മനസ്സില്‍ പതിഞ്ഞത്.പിന്നീട് മാത്യഭൂമിയില്‍ വന്ന മൊയ്തീന്‍-കാന്ജനമാല പ്രണയം അവിസ്മരണീയമായ ഒരു അനുഭൂതിയാണ് തന്നത്.

വര്‍ഷങ്ങള്‍ക് മുന്‍പ്(1960 തുകള്‍),ലൗ ജിഹാദും മറ്റുമില്ലാത്ത കാലത്താണ് സമ്പന്നകുടുംബാംഗമായ മൊയ്തീന്‍ ഹിന്ദു സമുദായത്തില്‍ പെട്ട കാന്ജനയെ പ്രണയികുന്നത്.സ്വാഭാവികമായും പ്രശ്നമായി.അടി,ബഹളം,വീട്ടുതടന്‍കല്‍ തുടങ്ങി കണ്ട് ശീലിച്ച സ്ഥിരം കാഴ്ച.മിസ്കോളും വാട്സ് ആപ്പും ഇല്ലാത്ത ഒരു കാലഘട്ടത്തെ പ്രണയം എങ്ങനെയായിരികുമെന്ന് ഒരു ഊഹവുമില്ല.

നാട്ടുനടപ്പനുസ്സരിച്ച കാര്യങ്ങളിലില്‍ നിന്നും മാറിനടന്നയാളായിരുന്നു മൊയ്തീന്‍.തികഞ്ഞകലാസ്നേഹിയായിരുന്ന മൊയ്തീന്‍ കുറച്ചുസിനിമക് ചുക്കാന്‍ പിടിച്ചിരുന്നു,നിര്‍മ്മാതാവിന്‍െ വേഷത്തില്‍.കലയും കലാകരന്‍മാരെയും 'കാഫിറാകി'മാറ്റിനിര്‍ത്തിയിരുന്ന ഒരു കാലഘട്ടത്തിലാണിതെന്നോര്‍ക്കുമ്പോയാണു മൊയ്തീന്‍ ഒരു വിപളവകാരിയാകുന്നത്.കാല്‍പന്ത്കളിക്ക് പേരുകേട്ട അരീകോട്ടില്‍ വളര്‍ന്ന മൊയ്തീനുംഒരു ഫുട്ബോളറാകതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു.നാടുമായി ബന്ധപെട്ട എന്ത് കാര്യത്തിലും ഇടപെടുന്ന മൊയ്തീന്‍ ഒരു കനത്ത മഴക്കാലത്ത് വളളം മറിഞ്ഞ് പുഴയില്‍ മുങ്ങിയവരെ രക്ഷിച്ചുകൊണ്ടിരികുമ്പോള്‍ ഒഴുക്കില്‍ പെട്ടു.വര്‍ഷങ്ങളുടെ ആത്മബന്ധമുളള പുഴ മൊയ്തീനെ ചതിച്ചു.

മൊയ്തീന്‍െ സ്മരണയില്‍ ജീവിച്ച കാന്ജനമാലയില്‍ പുതിയൊരു വെളിച്ചം നല്‍കിയത് മൊയ്തീന്‍െ അമ്മ തന്നെയാണു.അങ്ങനെയാണു ബി.പി. മൊയ്തീന്‍ സേവാമന്ദിരിന്‍െ ഉത്ഭവം.മൊയ്തീന്‍ കൊണ്ട് നടന്ന സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ കാന്ജനമാല  ഇന്നുംതുടരുന്നു.

എത്രയോ തവണ മുക്കം വഴി കടന്നു പോയിരിക്കുന്നു.പക്ഷേ ജീവിച്ചിരികുന്ന 'താജ്മഹല്‍' കാണണമെന്ന് തോന്നാത്തതിനാല്‍ എനിക്ക് എന്നോട് തന്നെ പുഛം തോന്നുന്നു