"നല്ല തന്തക്കു ജനിക്കണം"
കണ്ണ് ചുവപ്പിച്ച്, കവിളുകൾ ഇളക്കിയുള്ള സുരേഷ് ഗോപിയുടെ ഏറെക്കുറെ സ്ഥിരം ക്ഷുഭിത കഥാപാത്രങ്ങളിൽ കേൾക്കുന്ന ഡയലോഗാണിത്. ഏതാണീ നല്ല തന്ത? കാക്കക്കും തൻകുഞ്ഞു പൊൻകുഞ്ഞെന്ന് പറയുന്ന പോലെ എല്ലാവർക്കും അവനവന്റെ തന്ത തന്നെയായിരിക്കും നല്ല തന്ത.തന്ത,തന്ത എന്ന് കേട്ട് മുഖം ചുളിയുന്നുണ്ടോ? ഓ...മനോനിലക്ക് അനുസരിച്ച് തന്ത ഒരു തെറിയായും ഉപയോഗിക്കും അല്ലെ.ക്ഷമിക്കൂ, ഇനി അച്ഛൻ എന്ന് തന്നെ സംബോധന ചെയ്യാം.
എന്റെ അച്ഛൻ നല്ലൊരു അച്ഛൻ ആയിരുന്നില്ല.പക്ഷേ എന്നും പറഞ്ഞു അങ്ങേരെ ഒരിക്കലും കുറ്റപെടുത്താനും ഞാൻ ശ്രമിക്കാറില്ല.അദേഹത്തിന് അദെഹത്തിന്റെതായ ന്യയീകരണങ്ങൾ ഉണ്ടാവാം.വളരെ ചുരുക്കം നല്ല അച്ഛന്മാരെയേ ഞാൻ കണ്ടിടോള്ളൂ.തന്നോളം പോന്ന മകനെ താനെന്നു വിളിക്കുന്നവൻ തന്നെയാണ് നല്ല അച്ഛൻ.തന്റെ മകൻ വേറെ ഒരു വിക്തിയാണെന്ന് അംഗീകരിക്കുന്നതിലൂടെ തീർച്ചയായും അവിടെ ഒരു സവഹാദ്രം രൂപപെടുന്നു.അച്ഛന്മാരെ ഭയപ്പെടുകയല്ല, സ്നേഹിക്കുകയല്ലേ വേണ്ടത്.മലയാളത്തിലെ സാഹിത്യലോകത്ത് നിന്നും എത്ര നല്ല അച്ഛൻ കഥാപാത്രങ്ങൾ ഉണ്ടായിട്ടുണ്ട്.ബാല്യകാലസഖിയിൽ മജീദിന്റെ വാപ്പയുടെ ..പോടാ ... എന്ന ഒരു വാചകം ഈ ഭൂമിയുടെ അങ്ങേ അറ്റം വരെ ഓടാൻമാത്രം മജീദിനെ പ്രേരിപ്പിച്ചത് എന്തായിരിക്കും?
ഒരു കാലഘട്ടത്തിൽ എല്ലാവരുടെയും അടുത്ത ശത്രു അച്ഛൻ തന്നെ ആയിരിക്കും.കർശനമായ നിയന്ത്രണങ്ങളിൽ വിഷമിക്കുന്ന 14-16 സമയത്ത്.സിനിമ സംവിധായകൻ സത്യൻ അന്തിക്കാട് ചെയ്ത സിനിമകളിൽ അച്ഛൻ കഥാപാത്രങ്ങൾ എനിക്ക് വളരെയധികം ഇഷ്ടമാണ്.അന്ന് വരെ കാണാത്ത അച്ഛന്മാരെയാണ് സത്യൻ എനിക്ക് പരിചയപെടുത്തിയത്.പലപ്രാവിശ്യം എന്റെ അച്ഛനെയും സത്യന്റെ അച്ഛൻ കഥാപാത്രങ്ങളെയും താരതമ്യം ചെയ്തിരുന്നു.അവസാനം ഇത് സിനിമയാണ്, ഇതൊരിക്കലും ആരുടെയും ജീവിതത്തിൽ ഉണ്ടാവില്ല എന്ന് ആത്മകഥം ചെയ്യും.കൊച്ചുതോമ എന്നെ അത്രക്കും സ്വാധീനിച്ചിരുന്നു.
എന്നാൽ ഡിഗ്രീ പഠനകാലത്ത് "കൊച്ചുതോമ്മയെ" ഞാൻ കണ്ടുമുട്ടി.എന്റെ ആത്മമിത്രം ടോണിയുടെ അപ്പൻ.ആദ്യമായി എനിക്കരളോട് അസൂയ തോന്നി, ടോണിയോടു.പരസ്പരം കൂട്ടുകാരെ പോലെ പെരുമാറുന്ന അച്ഛനും അമ്മയും മകനും.കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം എന്നത് അനുഭവത്തിലൂടെ ഞാൻ തിരിച്ചറിയുകയായിരുന്നു.പ്ലസ് ടു കഴിഞ്ഞു ടോണി അപ്പനോട് പറഞ്ഞൂ, അപ്പാ എനിക്ക് ഒരു വർഷം വെറുതെ ഇരിക്കണം.അപ്പൻ സമ്മദിചു.ആദ്യം മദ്യം ടോണിക്ക് പരിചയപെടുത്തിയത് അപ്പനായിരുന്നു.ഒരു ഗ്ലാസിൽ മദ്യം ഒഴിച്ചു കൊടുത്ത് കൊണ്ട് അപ്പൻ പറഞ്ഞൂ , കുട്ടാ( ടോണിയുടെ ചെല്ലപ്പേര്) ഫ്രിഡ്ജിൽ ബിയറിരിപ്പുണ്ട്, ആ ഷെൽഫിൽ ലിക്വറും.നിനക്ക് വേണമെങ്കിൽ ഉപയോഗിക്കാം.പക്ഷേ ഒരു പരിധി നീ തന്നെ വെക്കണം.ചെയ്യരുത് എന്ന നിർബന്ധമുള്ളവുമ്പോൾ ആണല്ലോ അതെന്താ ചെയ്താൽ എന്ന് തോന്നുക.ഞങ്ങളുടെ മദ്യപസദസ്സിൽ ടോണി സ്ഥിരം അംഗമാണെങ്കിലും മദ്യപിക്കുന്ന ദിവസ്സങ്ങൾ വളരെ ചുരുക്കമായിരുന്നു.ഒരിക്കൽ ടോണിയുടെ വീടിന്റെ മുകളിൽ സിഗരറ്റു വലിച്ചുകൊണ്ടിരുന്ന എന്നെയും ടോണിയെയും അവന്റെ അപ്പൻ വിളിപ്പിച്ചു പറഞ്ഞു, ഇടയ്കൊക്കെ കുഴപ്പമില്ല, പക്ഷേ അത് ദോഷം ചെയ്യും.
ഒരുമിച്ചു കള്ളുകുടിക്കുന്നതും, സിഗരറ്റ് വലിക്കുന്നതും ആണ് ഒരു നല്ല അച്ഛന്റെ മാത്യക എന്നല്ല പറയുന്നത്.വീട്ടിൽ സ്വതന്ത്രമായി സംസാരിക്കാൻ പറ്റുന്ന ആളായിരിക്കണം അച്ഛൻ.മകന്റെ മാനസികാവസ്ഥ മനസ്സിലാക്കാൻ പറ്റണം, അച്ഛനോട് പറയാൻ പറ്റാതെ വേറെ ആരെയെങ്കിലും അന്വേഷിച്ചു പോകുന്ന അവസ്ഥ ഉണ്ടാവരുത്.ടോണിയുടെ മമ്മ അവിചാരിതമായി മരണപെട്ടു.ഒരു വർഷത്തിനു ശേഷം ടോണി മുൻകൈ എടുത്തു അപ്പനെ വീണ്ടും കെട്ടിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞാലേ "കൊച്ചുതോമ്മയും" മകനും തമ്മിലുള്ള ബന്ധം മനസ്സിലാകൂ.അച്ഛൻ-അമ്മമാരേ വൃദസദനങ്ങളിൽ നടതള്ളുന്ന ഒരു കാലഘട്ടമാണെന്നു കൂടി ഓർക്കണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ