പതിവ് ക്വാട്ടയും നുണഞ്ഞു കൊണ്ടിരിക്കുമ്പോയാണ് ടോണി വന്നു കയറിയത്.
ഒരെണ്ണം ഒഴിക്ക്.
ആദ്യം നീ മുഖമൊന്നു കഴുകി വാ.എന്ത് കോലമാടാ ഇത്.
ഒന്നും മിണ്ടാതെ എന്റെ ഗ്ലാസ് എടുത്തു വായിലേക്ക് കമയ്ത്തി.തുടരെ രണ്ടെണ്ണം കൂടി.ഞാനവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയാണ്.അവൻ വേറെ ഏതോ ലോകതെന്നെ പോലെയാണ്
കുറച്ചു ദിവസമായി ടോണി അകെ അസ്വസ്ഥനാണ്.അതികം സംസാരം ഇല്ല.പലപ്പോയും എന്തെങ്കിലും ആലോചിചിരിക്കുന്നത് കാണാം.ടോണിയുടെ മമ്മ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു.അതിന്റെ വിഷമം ആകാൻ സാദ്യത ഇല്ല.റീനയും പറഞ്ഞു ടോനിക്കെന്തോ പ്രശ്നം ഉണ്ടെന്നു.രണ്ടു പെഗിലപ്പുറം അവൻ കഴിക്കാറില്ല.കഴിച്ചു കഴിഞ്ഞാൽ വയലിനിൽ മെഹ്ദി ഹസ്സനും ഗുലാം അലിയം വിരിയും.റീനയും നജീബും ദേവനും ഉണ്ടേൽ അര്ധരാത്രിയാകും പിരിയണമെങ്കിൽ.അവനാണ് കുടുകൂടെ മദ്യപിക്കുന്നത്.വീണ്ടും കുപ്പിയുടെ കഴുത്തിനു പിടിച്ചപ്പോൾ ഞാൻ തടഞ്ഞു
ടോണി,മതി നിർത്ത്.എന്താ നിന്റെ പ്രോബ്ലം?രണ്ടു ദിവസമായി ഞാൻ ശ്രദ്ദിക്കുന്നു.
ഒന്നും പറയാതെ അവൻ ഏണിചു പോയി.ബാത്‌റൂമിൽ വെള്ളം വീയുന്ന ശബ്ദം കേൾക്കുന്നുണ്ട്.ഒരു സിഗരറ്റിനു തീ കൊടുത്തു കൊണ്ടാണ് അവൻ വന്നത്.
അപ്പനെ ഒരു കല്യാണം കഴിപ്പിക്കണം.ആമുഖമൊന്നുമില്ലാതെ ടോണി പറഞ്ഞു.
വായിലെക്കെത്തിയ ഗ്ലാസ് താഴെ വെച്ച് കൊണ്ട് ഞാൻ ചോദിച്ചു എന്ത് ?
അപ്പനെ ഒരു കല്യാണം കഴിപ്പിക്കണം.വീണ്ടും അതെ മറുപടി.പുള്ളിടെ ഇരിപ്പ് കണ്ടിട്ട് സഹിക്കുന്നില്ല അളിയാ.എങ്ങനെ ഇരുന്ന ആളാ.ഇപ്പൊ പുറത്തേക്കൊന്നും ഇറങ്ങില്ല.എന്നോട് പോലും അദികം സംസാരിക്കാറില്ല.
നീയിതു വെള്ളപ്പുറത്ത് പറയുന്നതാണോ?\
അല്ല.കുറച്ചു ദിവസമയി ഞാനിതു ആലോചിക്കുന്നു.മരണക്കിടക്കയിൽ വെച്ച് മമ്മ എന്നോട് പറഞ്ഞത് എന്താന്നരിയോ?അപ്പനെ വെഷമിപ്പിക്കരുത് എന്നാ.എടാ പുള്ളിക്കും പുള്ളിടെ കാര്യങ്ങൾ നടക്കേണ്ടേ?ഞാൻ കാലത്തിറങ്ങിയാൽ വരുന്നത് രാത്രിയിൽ.പുള്ളിക്ക് മിണ്ടാനും പറയാനും ആരെങ്കിലും വേണ്ടേ?
ടോണിയുടെ അപ്പനെ കാണാൻ നല്ല ചുറുചുറുക്കാണ്.കാഴ്യ്ച്ചയിൽ ഒരു അമ്പതിന് അപ്പുറം തോന്നില്ല.എന്നും രാവിലെ നടക്കാൻ പോവും.കാണുമ്പോയൊക്കെ എന്തെകിലും പറഞ്ഞു ചിരിക്കാറുണ്ട്.വല്ല്പോയും ഒരു പെഗ് ഓഫർ ചെയ്യാറും ഉണ്ട്.ടോണിക്ക് ആദ്യം ഒഴിച്ചു കൊടുത്തത് അപ്പൻ തന്നെയാണ്,ഇതിനു പുള്ളി പറഞ്ഞ കാരണം മദ്യത്തോടുള്ള ആസക്തി കുറയും എന്നാണ്.ആരെയം പേടിക്കാതെ മദ്യപിക്കാം എന്ന അവസ്ഥ വന്നാൽ സ്വയം ഒരു പരിധി വെക്കാൻ പറ്റുമെത്രെ.ടോണിയും അപ്പനും തമ്മിലുള്ള സവഹ്ർദം കാണുമ്പോൾ എനിക്ക് അസൂയ തോന്നാറുണ്ട്.
അല്ല ടോണി നിന്റെ അമ്മാച്ചന്മാർ സമ്മദിക്കുമൊ?
ഈ കാര്യത്തിൽ ഒരു കുണ്ണയുടെ സമ്മതോം എനിക്ക് വേണ്ട.ഞാനിതു അപ്പനോട് സംസാരിച്ചില്ല.പുള്ളി ചിലപ്പോൾ സമ്മതിക്കില്ല.നീ വേണം പുള്ളിയോട് അവതരിപ്പിക്കാൻ.
അത് പ്രശ്നമില്ല.പക്ഷെ ഇക്കാര്യം നീ ഒന്നൂടെ ആലോചിക്കണം.ചിലപ്പോൾ ഭാവിയിൽ ഈ തീരുമാനം പ്രശ്നമാകും.
വല്ലാത്ത ഒരു ചിരിയുമായി എണീച്ച ടോണി എന്നോട് പറഞ്ഞു.സ്വന്തം അപ്പന് വേണ്ടെത് എന്താണെന്ന് അറിയാതെ മകനെന്നു പറഞ്ഞു ജീവിച്ചിടു എന്ത് കാര്യം.പിന്നെ എനിക്ക് ജീവിക്കാൻ ഒരു പ്രൊഫെഷണൽ ഡിഗ്രി അപ്പൻ ഉണ്ടാക്കി തന്നിടുണ്ട്.അത് മതി.നീ നാളെ തന്നെ അപ്പനെ കണ്ടിതു പറയണം.
ആ ഞാൻ വണ്ടിയെടുതില്ല നീ എന്നെ വീട്ടിൽ വിടണം.ടോണിയെ വീട്ടിൽ വിട്ടു തിരിച്ചു വരുമ്പോൾ ചെവിയിൽ ടോണിയുടെ വാക്കുകൾ മുഴങ്ങുന്നുണ്ടയിരുന്നു.മനസ്സിൽ ടോണി ഒരു പാട് ഉയരത്തിൽ എത്തിയിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ