2014, മേയ് 17, ശനിയാഴ്‌ച

ദാ താജ്മഹല്‍ ഇവിടെയുണ്ട്

ഹമീദ് ചേന്ദമംഗല്ലൂരിന്‍െ ഒരു ലേഖനത്തില്‍ നിന്നാണ് ബി.പി മൊയ്തീന്‍ എന്ന പേര് ആദ്യമായി മനസ്സില്‍ പതിഞ്ഞത്.പിന്നീട് മാത്യഭൂമിയില്‍ വന്ന മൊയ്തീന്‍-കാന്ജനമാല പ്രണയം അവിസ്മരണീയമായ ഒരു അനുഭൂതിയാണ് തന്നത്.

വര്‍ഷങ്ങള്‍ക് മുന്‍പ്(1960 തുകള്‍),ലൗ ജിഹാദും മറ്റുമില്ലാത്ത കാലത്താണ് സമ്പന്നകുടുംബാംഗമായ മൊയ്തീന്‍ ഹിന്ദു സമുദായത്തില്‍ പെട്ട കാന്ജനയെ പ്രണയികുന്നത്.സ്വാഭാവികമായും പ്രശ്നമായി.അടി,ബഹളം,വീട്ടുതടന്‍കല്‍ തുടങ്ങി കണ്ട് ശീലിച്ച സ്ഥിരം കാഴ്ച.മിസ്കോളും വാട്സ് ആപ്പും ഇല്ലാത്ത ഒരു കാലഘട്ടത്തെ പ്രണയം എങ്ങനെയായിരികുമെന്ന് ഒരു ഊഹവുമില്ല.

നാട്ടുനടപ്പനുസ്സരിച്ച കാര്യങ്ങളിലില്‍ നിന്നും മാറിനടന്നയാളായിരുന്നു മൊയ്തീന്‍.തികഞ്ഞകലാസ്നേഹിയായിരുന്ന മൊയ്തീന്‍ കുറച്ചുസിനിമക് ചുക്കാന്‍ പിടിച്ചിരുന്നു,നിര്‍മ്മാതാവിന്‍െ വേഷത്തില്‍.കലയും കലാകരന്‍മാരെയും 'കാഫിറാകി'മാറ്റിനിര്‍ത്തിയിരുന്ന ഒരു കാലഘട്ടത്തിലാണിതെന്നോര്‍ക്കുമ്പോയാണു മൊയ്തീന്‍ ഒരു വിപളവകാരിയാകുന്നത്.കാല്‍പന്ത്കളിക്ക് പേരുകേട്ട അരീകോട്ടില്‍ വളര്‍ന്ന മൊയ്തീനുംഒരു ഫുട്ബോളറാകതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു.നാടുമായി ബന്ധപെട്ട എന്ത് കാര്യത്തിലും ഇടപെടുന്ന മൊയ്തീന്‍ ഒരു കനത്ത മഴക്കാലത്ത് വളളം മറിഞ്ഞ് പുഴയില്‍ മുങ്ങിയവരെ രക്ഷിച്ചുകൊണ്ടിരികുമ്പോള്‍ ഒഴുക്കില്‍ പെട്ടു.വര്‍ഷങ്ങളുടെ ആത്മബന്ധമുളള പുഴ മൊയ്തീനെ ചതിച്ചു.

മൊയ്തീന്‍െ സ്മരണയില്‍ ജീവിച്ച കാന്ജനമാലയില്‍ പുതിയൊരു വെളിച്ചം നല്‍കിയത് മൊയ്തീന്‍െ അമ്മ തന്നെയാണു.അങ്ങനെയാണു ബി.പി. മൊയ്തീന്‍ സേവാമന്ദിരിന്‍െ ഉത്ഭവം.മൊയ്തീന്‍ കൊണ്ട് നടന്ന സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ കാന്ജനമാല  ഇന്നുംതുടരുന്നു.

എത്രയോ തവണ മുക്കം വഴി കടന്നു പോയിരിക്കുന്നു.പക്ഷേ ജീവിച്ചിരികുന്ന 'താജ്മഹല്‍' കാണണമെന്ന് തോന്നാത്തതിനാല്‍ എനിക്ക് എന്നോട് തന്നെ പുഛം തോന്നുന്നു

2014, മേയ് 15, വ്യാഴാഴ്‌ച

ഗാന്ധിസം പിന്‍തുടരുന്നവര്‍

ഉയര്‍ന്ന ജീവിതനിലവാരത്തില്‍ നിന്നും 'അര്‍ധനഗ്ന്നയാ ഫക്കീറായ'തില്‍ മാത്രമാണു ഗാന്ധിയില്‍ ഞാന്‍ കണ്ട മഹത്വം.തീവ്രവാദത്തെ ഇഷ്ടപെടുന്നത് കൊണ്ടാകാം ഗാന്ധിയുടെ അഹിംസാ വാദത്തോട് ഒട്ടും യോജിപ്പില്ല.സുഭാഷ് ചന്ദ്രബോസ്സാണു എന്‍െ ഹീറോ.

നമ്മുടെ സമൂഹത്തിന് ഗാന്ധിയെ ഇത്രമാത്രം ഇഷ്ടമാണെന്ന് ഈയടുത്താണ് മനസ്സിലായത്.പഠനം കഴിഞ്ഞ ഉടനെ ജോലിക് കയറിയതിനാല്‍ സ്വന്തംകാര്യം സിന്ദാബാദ് ആയിരുന്നു.വിദേശത്ത് ഒരു ഒാഫര്‍ വന്നത് കൊണ്ടാണ് പാസ്പോര്‍ട്ടിനപേക്ഷിച്ചത്.സാധാരണ മലപ്പുറം കോയമാര്‍ 18 ആയാല്‍ പാസ്സ്പോര്‍ട്ടെടുക്കും.പോലീസ്സ് വെരിഫിക്കേഷന് വന്നത് ഒരു സുഹ്യത്തിന്‍െ അഛനായത് കൊണ്ട് ജോലി സ്ഥലത്ത് നിന്ന് വരാതെ കഴിഞ്ഞു.

പഠികുന്ന കാലം തൊട്ടെ എഴുതിശീലിച്ച പോസ്സറ്റല്‍ നമ്പറാണ്  ആപ്പളികേഷനില്‍ കൊടുത്തിരുന്നത്.എന്നാല്‍ ഇതിന്‍െടെക് എന്‍െ പോസ്റ്റ് ഒാഫീസ്സ് മാറിയത് ഞാനറിഞ്ഞിരുന്നില്ല.ടെക്നോളജിയുടെ കുത്തൊഴുക്കില്‍ പ്രീമിയം തെറ്റിയ ഇന്‍ഷൂറന്‍സിന്‍െയും വാര്‍ഷിക വരിസംഖ്യയടച്ച പുസ്തകങ്ങളും,മുന്‍ കാമുകിയുടെ ഗ്രീറ്റിംഗ് കാര്‍ഡ്ഡും  മാത്രമാണു  പോസ്റ്റലില്‍ വന്നിരുന്നത്.

പാസ്പോര്‍ട്ട് വന്നതും ചെറിയ പ്രശനമുണ്ടെന്നുംഇക്കയാണു പറഞ്ഞത്.പുളളിയുടെ സ്വരത്തിലെ പതര്‍ച്ചകണ്ടത് കൊണ്ട് രാത്രിക്ക് രാത്രിതന്നെ വീട്ടിലെത്തി.രാവിലെ പോസ്റ്റ് ഒാഫീസിലെത്തി.ഇത്രേം കാലം എവിടായിരുന്നു,ഞങ്ങളില്ലാതെ ഒന്നും നടക്കില്ല എന്നൊരു ഭാവമാണു പോസ്റ്റ് വുമണില്‍ ഞാന്‍ കണ്ടത്.അവരുടെ ന്യായങ്ങള്‍ എനിക്കത്ര രുചിച്ചില്ല.എന്‍െ രക്തം ചൂട് പിടിച്ചു.കൂടെ വന്ന ഫ്രന്‍ണ്ട് രഹസ്സ്യമായി പറഞ്ഞു എടാ ****#₹%%&'". നീയിങ്ങനെ കുരു പൊട്ടിക്കന്‍ണ്ട കാര്യമില്ല ഒരു 1000 ത്തിന്‍െ ഗാന്ധി കൊടുക്ക് സാധനം ഇപ്പോ കിട്ടും.ഒരു വിട്ടുവീഴ്ചകും ഞാന്‍ തയ്യാറായിരുന്നില്ല.(പൊതുസ്ഥലത്തെ പുകവലിക്ക് ഏമാന്‍ ചോദിച്ച 50 രൂപക്ക് പകരം രസീതോടെ 200 അടച്ച മഹാനാണു ഞാന്‍)അത്യാവിശ്യത്തില്‍ കൂടുതല്‍ രോഷപ്രകടനം നടത്തിയാണു അവിടെനിന്നിറങ്ങിയത്.

എന്‍െ പോളിസികളെല്ലാം തകര്‍ന്നടിഞ്ഞ സംഭവവികാസ്സങ്ങളാണ് പിന്നെ നടന്നത്.തീരെ അടുപ്പിക്കാത്ത വര്‍ഗ്ഗമാണു രാഷ്ട്രീയക്കാര്‍.ഒരു ചോട്ടാ നേതാവിനെയും കൊണ്ട്  നാണം കെട്ട് പാസ്സ്പോര്‍ട്ട് വകുപ്പിന്‍െ ചുമതലയുളള മന്ത്രിയുടെ ഒാഫീസ്സിലേക്ക്.പാര്‍ട്ടി ഫണ്ട് 5000 ഗാന്ധി.മന്ത്രിയുടെ സ്റ്റാഫംഗം വിളിച്ചു പറഞ്ഞതനുസ്സരിച്ച് പാസ്സ്പോര്‍ണ്ട് ഒാഫീസ്സിലെത്തി.ചോട്ടാ നേതാവ് ചിലരുമായി കൂടികാഴ്ച നടത്തി.തിരിച്ചു വന്നു പറഞ്ഞു ഒരു 8000 രൂപ വേണമെന്ന് പറഞ്ഞു.അതും കൊടുത്തു.15 മിനിറ്റിന് ശേഷം സാധനം കയ്യിലെത്തി.

മഹാത്മാവേ ഞാന്‍ നമികുന്നു.ജനങ്ങള്‍കിടയില്‍ അങ്ങെത്ര ആരാധ്യനാണു.ഗാന്ധ്യാധിപത്യമാണല്ലോ ഇവിടെ നടക്കുന്നത്

2014, മേയ് 13, ചൊവ്വാഴ്ച

ജേര്‍ണലിസ്സം

അമ്മാവനായിരുന്നു നാട്ടിലെ പത്ര എജന്‍െ്.അത് കൊണ്ട് തന്നെ എനികും അതിന്‍െ ഭാഗമസവേണ്ടി വന്നു.അതിന്‍െ എറ്റവും വലിയ നേട്ടമെന്താണെന്നു വെച്ചാല്‍ വായന നന്നായി നടകും.മാത്യഭൂമിയൊക്കൊ ജീവിതത്തിന്‍െ ഭാഗമായിരുന്നു.നല്ല പുസ്തകങ്ങളും ലഭികുമായിരുന്നു.മോഹന്‍ലാലിന്‍െ സന്‍മോഹനങ്ങളൊക്കെ വായിച്ചത് അങ്ങനെയാണു.

പത്ര വിതരണത്തിനു കൂടുതലും കുട്ടികളായിരുന്നു.കൂടുതലും കുടിയേറ്റ കര്‍ഷകരായ ക്രിസ്ത്യാനികളായിരുന്നു വരിക്കാര്‍.മാസവസ്സാനം കാശ് പിരിച്ചെടുകുക എന്നതായിരുന്നു ശ്രമകരമായ ജോലി.പരാതിയുടെ പ്രളയവും.മഴക്കാലമായാല്‍ പിന്നെ നോക്കണ്ട.
മനുഷ്യന്‍ പലതരത്തിലുളള സ്വഭാവത്തിനുടമയാണെന്നു പടിപ്പിച്ചത് ആ കാലഘട്ടമാണ്.THE HINDU പത്രം വളരെ കുറഞ്ഞ കോപ്പിയെ ഉണ്ടായിരുന്നുളളു.ൊ.ഒാര്‍മ്മ ശരിയാണെകില്‍ 80 ല്‍ കൂടില്ല.ഈ 80 കോപ്പി വെച്ച് 81വരിക്കാരെ ഉണ്ടാകിയിരുന്നു.ഒരു ദിവസ്സം ഒരു വീട്ടില്‍ കൊടുകാതിരികും.ഒരു പത്രത്തിന്‍െ ലാഭത്തിനു വേണ്ടിയല്ല സര്‍ക്കുലേഷനില്‍ ഒന്നിനു പറഞ്ഞാല്‍ ഒന്‍പതെണ്ണം വിടുന്നത് കൊണ്ടായിരുന്നു.

പത്രവിതരണകാരെ കുറ്റം പറയാന്‍ പറ്റില്ല.മഴയും നായയും ഇരുട്ടിനെയുമൊകെ കടന്ന് വേണം ഇ ജോലിക് വരാന്‍.
ദിവസ്സവും ദേശാഭിമാനി വായിച്ചു കക്കൂദില്‍ പോവുന്നയാള്‍ക് വീക്ഷണം കൊടുകുക.പട്ടികൂട്ടില്‍ മാത്രം പത്രമിടുക,പത്രം നിറുത്താന്‍ പറഞ്ഞാലും നിര്‍ത്താതിരുകുക,ഒരു വീട്ടില്‍ തന്നെ രണ്ട് പത്രമിടുക,വരിക്കാരനല്ലാത്ത വീട്ടില്‍ പത്രമിടുക തുടങ്ങി പല തമാശകളും ഇ രംഗത്തുനിന്ന് കിട്ടീട്ടുണ്ട്.

പരാതിയെല്ലാം നേരെ മനോരമയില്‍ വിളിച്ചു പറഞ്ഞിരുന്ന ഒരാളുണ്ടായിരുന്നു.ഒരിക്കല്‍ പത്രം കൊണ്ടുളള എറില്‍ ചെരുതായി പരിക്കും പറ്റിയിരുന്നു.ഒരു മഴക്കാലത്ത് നനയാതിരികസന്‍ വേണ്ടി പുളളി കൊടയൊക്കെ ചൂടി ഗേറ്റില്‍ കാത്തിരികുകയായിരുന്നു.എന്നാല്‍ മിന്നല്‍ പോലെ വന്ന പത്രക്കാരന്‍ എറിഞ്ഞ പത്രം വീണത് കാര്‍ പോര്‍ച്ചില്‍ വെച്ച വെളളംനിറച്ച .ബക്കറ്റില്‍

2014, മേയ് 6, ചൊവ്വാഴ്ച

സിനിമാകൊട്ടക

വീടിന്നടുത്തു തന്നെയാണു തിയേറ്റര്‍.ഒാരോ ഷോക്കു മുന്‍പും പാട്ടിടുമായിരുന്നു.ഒാല കൊട്ടകയില്‍ നിന്നും പുറത്തുവരുന്ന ശബ്ദരേഖ കാണാപ്പാടമായിരുന്നു.ഒാരോ ഡയലോകും കേള്‍കുമ്പോള്‍ ഏന്തായിരികും അതിന്‍െയുളളില്‍ നടക്കുക എന്നാലോചിച്ചാവും ഉറങ്ങി പോവുക.ഒരു ദിവസ്സം ഉമ്മാടുത്ത് ചോദിച്ചു ഉമ്മാ നമുക്കും ഒരു ദിവസ്സം സിനിമ കാണാന്‍ പോകാം.നമുക്കത് പാടില്ല എങന്ന മറുപടികൊണ്ട് ഉമ്മ എന്‍െ ആഗ്രഹത്തെ എടുത്തു കളഞ്ഞു.രാത്രി വീണ്ടും ഇതെ ആശ പറഞ്ഞപ്പോള്‍ സിനിമ കാണുന്നവര്‍ക് പടച്ചോന്‍ നല്‍കുന്ന അതി കഠിനമായ ശിക്ഷയുടെ കഥ പറഞ്ഞുറക്കി.അന്ന് രാത്രി ഭീകരമായ ഒരു സ്വപ്നം കണ്ടു.തിയേറ്ററിന്‍െ അകത്തേക്ക് പോകാനാഞ്ഞ എന്നെ വാപ്പ പിടിച്ചടിക്കുന്നു.
7ാം ക്ളാസില്‍ വെച്ചാണു തിയേറ്റര്‍ എന്ന സ്വപനം പൂവണിഞ്ഞത്.ഒരു ഇസ്ലാമിക ചരിത്രം കാണാന്‍ വാപ്പ എല്ലാവരൊടും റെഡിയാകാന്‍ പറഞ്ഞു.എന്‍െ സന്തോഷത്തിനു അതിരില്ലായിരുന്നു.രാത്രിയിലെ ഷോയ്ക്ക് പോവേണ്ടിയരുന്നതിനു ഞാന്‍ ഉച്ചക്കു തന്നെ തയ്യാറായിരുന്നു.വാപ്പയെ കാണുന്നുമില്ല.വാപ്പ മറന്നു കാണുമൊ?
ഇക്കാകമാര്‍ രണ്ടും പേരും വരുന്നില്ലന്ന് പറഞ്ഞു.പഠിക്കാനുണ്ടത്രെ.മണ്ടന്‍മാര്‍.സമയമായപ്പോയെക്കും വാപ്പ വന്നു.തിയേറ്ററിന്‍െ ഉളളില്‍ പ്രവേശിച്ചതും ചുററുപാടും ഞാന്‍ നോക്കി.ഖുര്‍ആന്‍ കളാസിനു വരാറുളളവരെല്ലാം ഉണ്ട്.പെട്ടെന്നു ലൈറ്റ് ഒാഫായി.പിന്നില്‍ നിന്നും ലൈറ്റടികുന്നുണ്ട് അറബിയില്‍ എന്തക്കെയൊ എഴുതികാണികുന്നുണ്ട്.കഅബയും മറ്റും കണ്ടപ്പോള്‍ ഉമ്മയുടെ മുഖത്ത് പ്രതേക തെളിച്ചം കണ്ടു.എകദേശംഅര മണിക്കുറായിരുന്നു ഉണ്ടായത്.സാധാരണ ഇതിലും കൂടുതല്‍ സമയം ഉണ്ടാവാറുണ്ട്.കുറച്ചു ദിവസ്സം അതിന്‍െ ലഹരിയിലായിരുന്നു.
ഒരു വര്‍ഷം കഴിഞപ്പോള്‍ വാപ്പ കച്ചവടം മതിയാക്കി ഗള്‍ഫില്‍ പോയി.കുറച്ചു ദിവസ്സങ്ങള്‍ക് ശേഷം ഇക്കാകമാരുടെ കൂടെ സിനിമക്ക് പോയി.വലിയ എതിര്‍പ്പില്ലാതെ ഉമ്മ കാശ് തരികയും ചെയ്തു.ഇക്കാകമാര്‍ക്കവിടെ നല്ല പരിചയമുളളത് പോലെ തോന്നി(പിന്നീടറിഞ്ഞു അവര്‍ സഥിരമായി രാത്രി ഷോയ്ക് പോവാറുണ്ടെന്ന്.ഉമ്മയെ പറ്റിച്ച് Time Tabilnu വരെ കാശടിച്ച പാര്‍ട്ടീസാണു)
10ാം കളാസ്സിനു ശേഷം ഞാനാ തിയേറ്ററനികത്തു തന്നെയായിരുന്നു.എത്രയൊ സിനിമകള്‍.ടിക്കറ്റും വേണ്ടായിരുന്നു.തൂവാനതുമ്പികളൊ കൊ നിരവധി തവണ കണ്ടു.
ഉപരിപടനിത്തിടക്കും ജോലിക്കിടയിലും നിരവധി തിയേറ്ററുകള്‍.എല്ലാ ടൗണുകളിലെയും തിയേറ്ററുകള്‍ എന്‍െ പാദ സ്പര്‍ശമേറ്റിട്ടുണ്ട്.ഡല്‍ഹിലെ സംഗം തിയേറ്ററുകളിലൊക്കെ നിരവധി തവണ.ഇപ്പോ എല്ലാ തിയേറ്ററുകളും മള്‍ട്ടിപളക്സ് ആയികൊണ്ടിരികുന്നു.
എന്‍െ വീടിന്നടുത്തുളള തിയേറ്റര്‍ ഇന്നില്ല.പകരം ഒരു ഒാഡിറ്റോറിയമാണുളളത്.ഉടമസഥാവകാശം നിരവധി തവണ കൈ മറിഞ്ഞ തിയേറ്ററില്‍ അവസാനം ഇക്കിളി പടങ്ങള്‍ മാത്രമായിരുന്നു.ശുക്ളത്തിന്‍െ മണം മാത്രമായപ്പോളാണു ആ തിയേറ്റര്‍ അടച്ചുപൂട്ടിയത്

2014, മേയ് 5, തിങ്കളാഴ്‌ച

വിദ്യാഭാസത്തിന്‍െ മാറുന്ന മുഖം

എന്തണു വിദ്യാഭാസം കൊണ്ടുദേശികുന്നത്.ഏതെകിലും ഒരു പ്രഫഷണല്‍ ഡിഗ്രി എടുക്കുന്നതാണൊ വിദ്യാഭാസത്തിന്‍െ അടിത്തറ.

സ്കൂള്‍ ബസ്സ് കിട്ടാത്തതു കാരണം ആമിയെ സ്കൂളില്‍ വിട്ടത് ഞാനാണു.5ാം ക്ളാസില്‍ പടിക്കുന്ന ഒരു കുട്ടിയുടെ ബാകിന്‍െ കനം എന്നെ അത്ഭുതപെടുത്തി.കാലത്ത് എണീച്ച് പടികുന്നു,സക്ൂള്‍ വിട്ടാല്‍ ട്യൂഷന്‍,രാത്രി വീണ്ടും പഠനം.ശനി വരെ കളാസ്സുണ്ട്.LKG യില്‍ വെച്ച് തന്നെ തീരുമാനികുന്നു ഡോക്ടറൊ ഏന്‍ജീനീയറൊ.

ആരാണു വിദ്യാഭാസത്തെ ആഭാസമാക്കിയത്.ഞങ്ങളുടെയെല്ലം സ്കൂള്‍ വിദ്യഭാസം ഇങ്ങനെയൊന്നുമായിരുന്നില്ല.കുറഞ്ഞ പുസ്തകങ്ങളില്‍ ആഘോഷമായാണു പഠിച്ചിരുന്നത്.പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും കഴിവു തെളിച്ച നിരവധി പേര്‍.10നു ശേഷമാണു ഇനിയെന്ത് എന്ന് ചിന്തികുന്നത്.

മുന്‍പെവിടയൊ പഠിച്ച ഒരു കവിത ഒാര്‍മ്മയുണ്ട്.അമേരിക്കന്‍ പ്രസിഡണ്ട് ലികന്‍ തന്‍െ മകന്‍െ ടീച്ചര്‍ക് എഴുതിയ കത്ത്.തന്‍െ മകനെ രാജ്യത്തിനുപകാരമാകുന്ന വിധം നല്ല മനുഷ്യനാക്കേണ്ടതിന്‍െ ആവിശ്യകതയായിരുന്നു ആ കവിത.

ഇന്നത്തെ വിദ്യാഭാസ ചിലവിനെ കുറിച്ചു പറയാതെ നിര്‍വാഹമില്ല.വിദ്യാഭാസം കച്ചവടമായപ്പോള്‍ സാധാരണക്കാരനു വിദ്യാഭാസം അന്യമാകുന്ന അവസഥയാണുളളത്

2014, മേയ് 3, ശനിയാഴ്‌ച

സുധീരനൊരു തുറന്ന കത്ത്

To

VM സുധീരന്‍
KPCC  പ്രസിഡണ്ട്.

സര്‍.

കുറച്ചു ദിവസമായി ബാര്‍ ലൈസന്‍സിന്‍െ പേരിലുളള പ്രശ്നം നടകുന്നു.കയ്യാലപുറത്തുളള തേങ്ങ പോലെ അന്തമായി നീളുന്നു.ഞാനൊരു ഇടതുപക്ഷചിന്താഗതിക്കാരനാണു.കോണ്‍ഗ്രസ്സ് പര്‍ട്ടിയില്‍ എനിക്കിഷ്ടമുളള ചുരുക്കം ചില നേതാക്കന്‍മാരില്‍ ഒരാളാണ് അങ്ങ്(പുകഴ്ത്തല്‍ അല്ല).പാര്‍ട്ടികതീതമായി അങ്ങെടുകുന്ന പല തീരുമാനങ്ങളും അങ്ങയൊടുളള ബഹുമാനം കൂട്ടിയിട്ടെ ഉളളു.
വിഷയത്തിലേക്ക് വരാം.

വല്ലപ്പോയും മദ്യപികുന്ന ഒരാളാണു ഞാന്‍ .വര്‍ഷത്തിലൊരിക്കലൊ മറ്റൊ സംധിക്കാറുളള എന്‍െ സഹ്യദവലയത്തില്‍ മദ്യം നല്‍കുന്ന നൊസ്റ്റാള്‍ജിക്കല്‍ ഫീലീംഗ് പറഞ്ഞറീക്കാന്‍ പറ്റാത്തതാണു.ബീവറേജില്‍ ക്യു നിന്ന് മേടിക്കാനുളള സാഹജര്യമില്ലാത്തതിനാലും 5 star ബില്ല് താങ്ങാത്തതിനാലും എത്രയും പെട്ടെന്ന് ഈ പ്രശനം തീര്‍ക്കണമെന്നപേക്ഷികുന്നു.

                                   എന്ന് ,

                                  വിനയകുനയന്‍

                                       ശശി
                                       (ഒപ്പ്)

പാളിയ സൈനികനീക്കം


ഉമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണു നിരവധി വര്‍ഷങ്ങള്‍ക് ശേഷം എന്‍െ മേശ ഞാന്‍ തുറന്നതും വ്യത്തികെട്ട മണത്തോടു കൂടി  പുനത്തിലിന്‍െ പുറം ചട്ടയുളള മാത്യഭൂമി പുറത്തു ചാടി.

പകുതിയലധികം കരണ്ടിരികുന്നു.മൂഷിക മഹാന്‍ പണിതന്നതാണു.ഉമ്മയോടു പറഞ്ഞാല്‍ വീട്ടിലെ മൂഷിക വിളയാട്ടം മുഴുവന്‍ എന്‍െ തലയിലാവും.നാണമില്ലാത്ത വര്‍ഗ്ഗം പെറ്റുപെരുകിയിരികുന്നു.ലേബര്‍ റൂമിന്‍െ മുന്‍പിലെ ഭര്‍ത്താവിനെ പോലെ കുറെ അങ്ങോട്ടുമിങ്ങോട്ടൂം നടന്നു .അവസാനം അമ്മാവന്‍െ മക്കളെ വരുത്തി.എന്‍െ സ്ഥിരം പടയാളികളാണ

ഒരു വിധേനേ മേശ പുറത്തെത്തിച്ചു.ഹൊ ഭയകര കനം വൈകുന്നെരത്തെ കറക്കവും ഭക്ഷണവും സ്വപ്നം കാണുന്ന പടയാളികള്‍ക് ക്ഷീണമൊന്നുമില്ല.യുദ്ധമുറകളെല്ലാം വിശദീകരിച്ചു കൊടുത്തു.മേശ തുറന്ന് പുസ്തകം വലിച്ചിടാന്‍ ആരും തയ്യാറല്ല.പടനായകനായ ഞാനും.അവസാനം ഉമ്മ മഹാറാണിയെ തന്നെ ആശ്രയിച്ചു.പുളളിക്കാരിക് ഞങ്ങളുടെ സൈനികവിന്യാസവും ആയുധങ്ങളും ഇഷ്ടപെട്ടില്ല.നിരവധി എലികളൊടും,പല്ലി,പഴുതാര,എട്ടുകാലിളൊടും പടപൊരുതിയ അനുഭവ പാരമ്പര്യമുണ്ട്.ഞാനതൊന്നും വകവെച്ചില്ല.ആ മേശയിലുളള പുസ്തകങ്ങളെല്ലം വായിച്ചവനാണു ഞാന്‍.മാത്രമൊ നിരവധി ആളുകളും അനുഭവും.
എന്തായാലും  ഉമ്മ മഹാറാണി വാതില്‍ തുറന്ന് പുസ്തകങ്ങള്‍ നിമിഷനേരം കൊണ്ട് വലിച്ചിട്ടു.ആയുധങ്ങള്‍ ഉയര്‍ത്താനുളള സമയം പോലും കിട്ടിയില്ല .മൂഷിക പിളളേര്‍ കാല്‍ചുവട്ടില്‍ വന്നതും എന്‍െ പടയാളികള്‍ പിന്തിരിഞ്ഞൊടി.ഒരണ്ണത്തിനെ പോലും ജീവനോടെയൊ അല്ലാതെയൊ പിടികൂടാനായില്ല.ഉടനെ ഞാന്‍ ഗാന്ധിയനായി.അഹിംസയെ കുറിച്ചു ഒരു പ്രഭാഷണം തന്നെ നടത്താന്‍  ഞാന്‍ തീരുമാനിച്ചു.

ഉമ്മ മഹാറാണി അടുക്കളയെന്ന അടുത്ത യുദ്ധഭൂമിയിലേക്ക് നീങ്ങി.സാരമില്ല   എന്‍െ പടയാളികളുണ്ടല്ലോ.ഏന്‍െ ആക്രമണം അവര്‍കുനേരയാകി.എന്നാല്‍ സൈന്യത്തില്‍ പുതുമുഖമായ ഹൈദോസ്സ് ചോദിച്ചു അത് ശരിയാക്കണ്ടെ.ശരിയാണല്ലോ, ഞാന്‍ അതിലേക്ക് കടന്നു.ഏറെ കുറെ എല്ലാം കരണ്ടിരികുന്നു.ആമി പുസ്തകങ്ങളില്‍ മൂഷികന്‍െ കലാവിരുത് ആസ്വവധുകുന്നു.ലജ്ജ മാത്രം വെറുതെ വിട്ടിരികുന്നു.ചിലപ്പോള്‍ മൂഷിക പിളളേര്‍ പ്രായപൂര്‍ത്തിയാകത്തിനാല്‍ മാറ്റിവെച്ചതായിരികും