2014, ഏപ്രിൽ 27, ഞായറാഴ്‌ച

ഉമ്മച്ചി റോക്സ്

ഫോണില്‍ ഉമ്മയാണു.സാധരണ മൂപ്പത്തി വിളിക്കാത്തതാണു.കട്ടു ചെയ്ത് തിരിച്ചു വിളിച്ചു.

ജ്ജ്  ഒറങ്ങാ. സാരല്ല പറഞ്ഞോളീം.പിന്നെ ന്‍ക് കുറച്ചു പൈസ മാണം.ആദ്യമയാട്ടട്ടാണു ഉമ്മ കാശ് ചോദികുന്നത്.അത്ഭുതത്തോട് കൂടിതന്നെ ഞാന്‍ ചോദിച്ചു.എന്താഅത്യാവിശ്യം. എത്രയസവേണ്ടെ.

മ്മളെ നസ്സീമാക്ക് ഒരു കല്ല്യാണം ശരിയ്ക്ക്ണ്.അതൊരു യത്തീമല്ലേ.ചെറുക്കന്‍ വില്ലേജാപ്പിസിലാ.അന്നൊക്കൊണ്ട് പറ്റ്ണത് തന്നളാ.പിന്നെ ബാപ്പ അറിയണ്ട.
അതെന്താ?
പളളിലും പറഞ്ഞിക്കിണു.അവടുന്നല്ലേ മൂപ്പരു കൊടുക്കു.

അല്ലുമ്മാ മാപ്പ്ള അറിയാതെ ചെയ്താല്‍ ദീനുല്‍ഈസ്ലാമ്ന്ന് പുറത്താകുല്ലേ?
അന്നോടു തര്‍ക്കികാന്‍ നേരല്ല.അന്‍െ ചങ്ങായിമരൊട് പറഞ്ഞലാ കൊടുന്നരാന്‍.

ശരിയുമ്മാ ഞാന്‍ നാളെ വിളിക്കാം.

വീട്ടില്‍  ഉമ്മയെ സഹായികുന്നവരസണു നബൂസാത്ത.അവരുടെ മോളണു നസ്സീമ.നസ്സീമാന്‍െ വാപ്പ കുറെ മുന്‍പെ മരിച്ചതാണു.ശമ്പളം കിട്ടാന്‍ ഇനിയും ദിവസമുണ്ട്.ഞാന്‍ നട്ടിലെ കുട്ടുകാരനെ വിലിച്ചു കാശ് റെഡിയാക്കി.

പിറ്റെന്നു വിളിച്ചപ്പോള്‍ ഉമ്മ പറഞു.പൈസ കിട്ടി.ഒാളെ നെജ്ജത്തെ തീകു കുറച്ച് കുറവയ്ക്ക്ണു.അനക്കയ്ന്‍് കൂലി പടച്ചോന്‍ തന്നോളും. ഞാന്‍ പറഞ്ഞു അത് ഉമ്മട്ത്തോളിം.ചീത്തവിളി തുടങ്ങിയപ്പോഴെകും ഞാന്‍ ഫോണ്‍ വെച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ