2014 ഏപ്രിൽ 30, ബുധനാഴ്‌ച

Where are u go i am their

ഒരമ്മയും മകളുമായുള്ള ടെലിഫോണ്‍ സംഭാഷണമാണ രംഗമാണ് പരസ്യത്തിന്റെ തുടക്കം.
“ഒരു പ്രൊട്ടക്‍ഷനുമില്ലാതയോ?” , അമ്മയുടെ ഉല്‍കണ്ഠയോടെയുള്ള ചോദ്യത്തോടെ സംഭാഷണം തുടങ്ങുന്നു. പിന്നെയുള്ളത് ആ അമ്മയുടെ ഉപദേശമാണ്.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുപോയെങ്കില്‍ 72 മണിക്കൂറിനകം i-Pill എന്ന ഗുളിക കഴിച്ച് ഗര്‍ഭധാരണം ഒഴിവാക്കാന്‍ ടെലിഫോണിലൂടെ നിര്‍ദ്ദേശം നല്‍കുന്നതാണ് അവസാന രംഗം.

ചില പരസ്യങ്ങള്‍ നമ്മെ ചിന്തിപ്പിക്കും ചിലത് ചിരിപ്പിക്കും ചിലത് എന്താണുദേശിച്ചെതെന്നും മനസിലാവില്ല.കുറഞ്ഞ സമയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വക്തമാകുന്ന പരസ്യത്തിന്‍െ പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്ര പ്രശംസിച്ചാലും മതിയാവില്ല.

കുട്ടികാലത്ത് കണ്ട(കേട്ടതും)പല പരസ്യങ്ങളും ഇന്നും മനസിലുണ്ട്.കുട്ടികൂറ പൗഡറും ഡാബറും അതില്‍ ചിലതു മാത്രം.
ഹച്ചിന്‍െ പട്ടിയും കുട്ടിയും ഉണ്ടാകിയ തരംഗം ചില്ലറയൊന്നുമല്ല.ഹച്ച് വോടഫോണ്‍ എറ്റെടുത്തപോഴല്‍ ആ മാറ്റവും പരസ്യക്കാര്‍ കലക്കി.

ഗൂഗിളിന്‍െ റീയൂണിയനും MTS ന്‍െ ഇന്‍െര്‍നെറ്റ് പരസ്യവും എത്ര മനോഹരമാണു.

മനസ്സില്‍ ലഡ്ഡു പൊട്ടിയതും വൈകിട്ടെന്താ പരിപാടിയും മലയാളികള്‍ എറ്റെടുത്ത പരസ്യങ്ങളണു.

പരസ്യത്തിന്‍െ മായികലോകത്ത് മതിമറക്കുമ്പോള്‍ അതിന്‍െ പിന്നിലെ കച്ചവട തന്ത്രവും ഒാര്‍കുക.പല ഉല്‍പ്പന്നവും വേണ്ടത്ര ഗുണമേമ ഉണ്ടാകണമെന്നില്ല

2014 ഏപ്രിൽ 27, ഞായറാഴ്‌ച

ഉമ്മച്ചി റോക്സ്

ഫോണില്‍ ഉമ്മയാണു.സാധരണ മൂപ്പത്തി വിളിക്കാത്തതാണു.കട്ടു ചെയ്ത് തിരിച്ചു വിളിച്ചു.

ജ്ജ്  ഒറങ്ങാ. സാരല്ല പറഞ്ഞോളീം.പിന്നെ ന്‍ക് കുറച്ചു പൈസ മാണം.ആദ്യമയാട്ടട്ടാണു ഉമ്മ കാശ് ചോദികുന്നത്.അത്ഭുതത്തോട് കൂടിതന്നെ ഞാന്‍ ചോദിച്ചു.എന്താഅത്യാവിശ്യം. എത്രയസവേണ്ടെ.

മ്മളെ നസ്സീമാക്ക് ഒരു കല്ല്യാണം ശരിയ്ക്ക്ണ്.അതൊരു യത്തീമല്ലേ.ചെറുക്കന്‍ വില്ലേജാപ്പിസിലാ.അന്നൊക്കൊണ്ട് പറ്റ്ണത് തന്നളാ.പിന്നെ ബാപ്പ അറിയണ്ട.
അതെന്താ?
പളളിലും പറഞ്ഞിക്കിണു.അവടുന്നല്ലേ മൂപ്പരു കൊടുക്കു.

അല്ലുമ്മാ മാപ്പ്ള അറിയാതെ ചെയ്താല്‍ ദീനുല്‍ഈസ്ലാമ്ന്ന് പുറത്താകുല്ലേ?
അന്നോടു തര്‍ക്കികാന്‍ നേരല്ല.അന്‍െ ചങ്ങായിമരൊട് പറഞ്ഞലാ കൊടുന്നരാന്‍.

ശരിയുമ്മാ ഞാന്‍ നാളെ വിളിക്കാം.

വീട്ടില്‍  ഉമ്മയെ സഹായികുന്നവരസണു നബൂസാത്ത.അവരുടെ മോളണു നസ്സീമ.നസ്സീമാന്‍െ വാപ്പ കുറെ മുന്‍പെ മരിച്ചതാണു.ശമ്പളം കിട്ടാന്‍ ഇനിയും ദിവസമുണ്ട്.ഞാന്‍ നട്ടിലെ കുട്ടുകാരനെ വിലിച്ചു കാശ് റെഡിയാക്കി.

പിറ്റെന്നു വിളിച്ചപ്പോള്‍ ഉമ്മ പറഞു.പൈസ കിട്ടി.ഒാളെ നെജ്ജത്തെ തീകു കുറച്ച് കുറവയ്ക്ക്ണു.അനക്കയ്ന്‍് കൂലി പടച്ചോന്‍ തന്നോളും. ഞാന്‍ പറഞ്ഞു അത് ഉമ്മട്ത്തോളിം.ചീത്തവിളി തുടങ്ങിയപ്പോഴെകും ഞാന്‍ ഫോണ്‍ വെച്ചു.