മഴ കുറച്ചു കുറഞ്ഞിരിക്കുന്നു, ചാറ്റൽ മഴ മാത്രമേ ഒള്ളൂ.സുലോചന നിരത്തി വെച്ച പാത്രങ്ങളിലെ വെള്ളമെല്ലാം എടുത്തുകളഞ്ഞു.കഴിഞ്ഞ മീനത്തിൽ ഇറക്കിമേയണം എന്ന് വിചാരിച്ചിരുന്നതാ.പറ്റിയില്ല.ഇടക്കിടക്ക് സുലോചന മുകളിലേക്ക് നോക്കി നെടുവീർപ്പിടും.അമ്മുവിന്റെ കാര്യമാണ് കഷ്ടം.തണുത്തു വിറച്ച് കിടക്കുന്നത് കണ്ടാൽ സങ്കടം തോന്നും.എന്നാലും അവൾക്ക് ഒന്നിനും പരാതിയില്ല.അല്ലെങ്കിൽ തന്നെ ആരോട് പരാതി പറയാനാണ്.ഏട്ടൻ മരിച്ചതിൽ പിന്നെ കഷടപ്പാട് തന്നെയായിരുന്നു.അന്നവൾക്ക് മൂന്നു വയസ്സ്.ഇപ്പൊ അതിനോടക്കോ അവൾ പൊരുത്തപെട്ട് തുടങ്ങിയിരിക്കുന്നു.അല്ല, അമ്മു എവിടെ.
അമ്മൂ, മോളെ അമ്മൂ ...........ഈ കുട്ടി എവിടെ പോയി.
അമ്മേ, ഞാനിവിടെ ഉണ്ട്.
അമ്മു പറമ്പിൽ എന്തോ അന്വേഷിച്ചു നടക്കുകയാണ്.ഒരു വാഴതണ്ട് തലക്കു മുകളിൽ വെച്ചിരിക്കുന്നു.എന്തോ കാര്യമായ തിരച്ചിലിലാണ്.
എന്താ കുട്ട്യേ നോക്കണേ, ഇവിടെ വാ.വെറുതെ മഴ കൊണ്ട് പനി പിടിപ്പിക്കണ്ട.
ഇപ്പം വരാമ്മേ.
കുറച്ചു കഴിഞ്ഞു അമ്മു കയറി വന്നു.മുഖത്തു നിരാശ ഉണ്ടായിരുന്നു.പിഞ്ഞി കീറിയ ഉടുപ്പിൽ മഴ വെള്ളം വീണു കുതിർന്നിരുന്നു.
ഞാൻ കൊറേ നോക്കി, കിട്ടീല.ഇനി എന്താമ്മേ ചെയ്യ്യാ?
എന്തൊക്ക്യാ കുട്ട്യേ പറയണേ.നിക്കൊന്നും മനസ്സിലാവിണില്ല്യാ.എന്ത് കിട്ടീല്ലാന്നാ പറയണേ .
പച്ചകുതിരേനെ.
പച്ചകുതിരെ? എന്തിനാപ്പം അതിനെ?
അത് നമ്മടെ വീട്ടിലുണ്ടെങ്കിൽ,നമ്മടെ കഷ്ടപാടൊക്കെ മാറുംന്ന് ജാനു പറഞ്ഞല്ലോ.
ഒരു നിമിഷം സുലോചന വല്ലാതെയായി.
ജാനു വെറുതെ പറഞ്ഞതാവും.അയിനാണോ ഈ കണ്ട മഴ ഒക്കെ കൊണ്ടത്.
അല്ലമ്മെ ജാനു അയ്യപ്പ സ്വാമിയേ വെച്ച് സത്യം ചെയ്തല്ലോ.
ന്റമ്മൂ, അതിനു ഈ മഴ മാറണ്ടേ.ന്നലേല്ലെ അയിറ്റ പൊറെത്തെറങ്ങൂ.മഴ മാറിയാൽ അത് നമ്മടെ ഉത്തരത്തിൽ വന്നിരിക്കും.
അയിനു എന്നാ മഴ മാറ്യ ?
കൊറേചീസ്സം കഴിഞാൽ മാറും.
അന്ന് രാത്രി കർക്കിടകം ആ കൊച്ചു വീട്ടിൽ പെയ്തിറങ്ങി.മഴത്തുള്ളികൾ വീണു കാലുകൾ നനയുന്നെണ്ടെകിലും അമ്മു ഒരു സ്വപ്നം കണ്ടു പുഞ്ചിരിക്കുന്നുണ്ടായിരുന്നു.സ്വപ്നത്തിൽ ഒരു കൂട്ടം പച്ചകുതിരകൾ അമ്മുവിനെ പൊതിഞ്ഞിരുന്നു.
സ്വപ്നങ്ങളാണ് എല്ലാം. സ്വപ്‌നങ്ങള്‍.. അതുതന്നെയാണ് ജീവിതവും..
മറുപടിഇല്ലാതാക്കൂവായനക്ക് നന്ദി പ്രദീപേട്ടാ
മറുപടിഇല്ലാതാക്കൂപ്രതീക്ഷകളുടെ ഒരു കുഞ്ഞു പച്ചക്കുതിര ,, കൊള്ളാം ശരീഫ്
മറുപടിഇല്ലാതാക്കൂനന്ദി ഫൈസൽ ഭായ്
മറുപടിഇല്ലാതാക്കൂപച്ചക്കുതിരയെ ഇഷ്ടമായി കേട്ടോ... ഫരീഫ് ഭായ്. ആശംസകള്‍.
മറുപടിഇല്ലാതാക്കൂവായനക്ക് നന്ദി സുധീർ ഭായ്
മറുപടിഇല്ലാതാക്കൂചില സ്വപ്നങ്ങൾ എത്ര നിഷ്കളങ്കമാണല്ലേ?
മറുപടിഇല്ലാതാക്കൂഇഷ്ടായി .ആശംസകള്‍!
മറുപടിഇല്ലാതാക്കൂമിനി pc, സിയാഫ് അബ്ദുൽ ഖദെർ വായനക്ക് നന്ദി
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് കേട്ടൊ ഷറീഫ്
മറുപടിഇല്ലാതാക്കൂവായനക്കും അഭിപ്രായത്തിനും നന്ദി -മുരളിയേട്ടാ
മറുപടിഇല്ലാതാക്കൂഇഷ്ട്ടമായ് പച്ച കുതിര .......
മറുപടിഇല്ലാതാക്കൂവായനക്കും അഭിപ്രായത്തിനും നന്ദി-മാനവൻ മയ്യനാട്
മറുപടിഇല്ലാതാക്കൂ