ജീവിതത്തിൽ പേടിയുള്ള മൂന്നു കാര്യങ്ങൾ ആണുള്ളത്.
1-പട്ടി
2-പാമ്പ്
3-ഇൻജെക്ഷൻ
പട്ടിയേം പാമ്പിനേം എങ്ങനെയെങ്കിലും ഒഴിവാക്കാം.എന്നാൽ ഇഞ്ചെകഷൻ അതിനു വഴങ്ങാതെ ഒരു രക്ഷയും ഇല്ല.സത്യത്തിൽ പേടിക്കാൻ മാത്രം എന്താണ് ഇതിലുള്ളതെന്നു ചിന്തിച്ചാൽ ഒന്നുമില്ല.വളരെ ചുരുക്കം ഓര്മ്മകളെ ഒള്ളൂ.ആദ്യത്തേത് "സുന്നത്ത് കല്യാണം" കഴിക്കുന്നതിനു മുന്പുള്ളതു.മറ്റൊന്ന് കാലിൽ ആണി കയറി, സേപ്ടിക്കാകും എന്ന് പറഞ്ഞു ചെയ്തത്.ഒരു തണുത്ത കാറ്റു, സെക്കെന്റുകൾ കൊണ്ട് തീരുന്ന പണിക്കു ഈ വെള്ളയുടുപ്പിട്ട മാലാഖമാർ കൊടുക്കുന്ന ബില്ഡപ്പ് ഭയങ്കരമാണ്.ആദ്യം മരുന്ന് പൊട്ടിച്ചു സിറിഞ്ച് അകത്തേക്കിട്ടു മരുന്ന് വലിച്ചെടുത്തു മുകളിലേക്ക് പിടിച്ചു ഒരു തുള്ളി കളയും( ചിലപ്പോൾ ആത്മക്കൾക്കയിരിക്കും) ആ സെക്കന്റിൽ എന്റെ സകല ധൈര്യവുംപോകും.അടുത്ത കാലത്ത് ഒരു ഇൻജെക്ഷൻ എടുക്കാൻ പോയിരുന്നു.അവിടെത്തെ മാലാഖ മലയാളി തന്നെ.മുഖത്തൊക്കെ നല്ല ഗവരവം വരുത്തി ചില കുശലന്വേഷണമൊക്കെ നടത്തി പുള്ളിക്കാരി കാര്യത്തിലേക്ക് കടന്നു.ബട്ടക്കിൽ ആണ്. കുറച്ചു ചമ്മൽ ഉണ്ടെങ്കിലും കണ്ണടച്ചു കിടന്നു.ഡെറ്റോൾ ഇട്ടു തുടച്ചു കഴിഞ്ഞപ്പോൾ ഞാനാകെ ബലം പിടിച്ചു കിടക്കുന്നു.പുള്ളിക്കാരി കുറെ ചീത്ത പറഞ്ഞു. അവസാനം എങ്ങനെയെക്കൊയോ എടുത്തു.
പണ്ട് സ്കൂളിൽ വെച്ച് ഒരു ഇഞ്ചകഷൻ മഹാമഹാം ഉണ്ടായിരുന്നു.എന്തോ വാക്സിൻ ആണ്.അങ്ങനെയുള്ള ദിവസ്സങ്ങളിൽ എന്തെങ്കിലും പറഞ്ഞു മുങ്ങറണ് പതിവ്.എന്നാൽ അപ്രവിശ്യം പെട്ടൂ.പേടിയെക്കാളും മറ്റുള്ള കുട്ടികൾ എന്റെ പരാക്രമം കാണുമല്ലോ എന്നായിരുന്നു എന്റെ ചിന്ത.എന്റെ ആത്മാർത്ഥ സ്നേഹിതൻ അരുണിന് എന്റെ ഈ സ്വഭാവം അറിയാം, അവൻ ഇത് കാണാൻ വേണ്ടി ജനലിൽ കൂടി കഷ്ടപ്പെട്ട് നോക്കുന്നുണ്ടായിരുന്നു.ഓരോരുത്തരും ചുളിഞ്ഞ മുഖത്തോടെ പോയികൊണ്ടിരുന്നു.ഇനിയുള്ളത് ജോമോൻ മാത്രം.ഞാനിതെത്രാ കണ്ടതാ എന്ന ഭാവമാണ് അവനു,എനിക്കാണെങ്കിൽ കയ്യും കാലും വിറക്കുന്നു,എന്റെ നെഞ്ഞിടിപ്പ് എനിക്ക് തന്നെ കേൾക്കാം.പിന്നെ നടന്നതൊക്കെ നടകീയമായിരുന്നു.ജോമോനെ ഇഞ്ചക്ഷൻ വെച്ച് നേഴ്സ് തിരിഞ്ഞതും ഞാനും ഷർട്ട് കുറച്ചു തെറുത്തു കേറ്റി, കയ്യിൽ തടവി കൊണ്ട് ജോമോന്റെ പിന്നാലെ പോയി.ജോമോൻ എന്തോ പറയാൻ നിന്നതും അവനെ തള്ളികൊണ്ട് ഞാൻ പുറത്തു ചാടി. അന്ന് അരുണിന്റെ മുഖത്തു കണ്ട നഷ്ടബോധം ഇന്നും ഓർത്ത് ചിരിക്കാറുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ