നിൽപ്പ് സമരത്തിനിടക്ക് അട്ടപ്പാടിയിൽ ഒരു ശിശു മരണം കൂടി.രണ്ടു മാസ്സത്തിനിടക്ക് ഇത് ആറാമത്തെ മരണം അതും പോഷക ആഹാരകുറവ്.നല്ല നാടൻ ഭാഷയിൽ പറഞ്ഞാൽ പട്ടിണി തന്നെ.
ഇനിയും എത്രനാൾ ഇവരിവിടെ നിൽക്കും?എത്ര പിന്തുണ കിട്ടിയിട്ടും കാര്യമില്ല.കാണേണ്ടവർ കാണുന്നില്ല,കണ്ടതായി ഭാവിക്കുന്നില്ല.നിൽപ്പ് സമരം ഒരു പുതിയ സമരമുറ മലയാളികൾക്ക് പരിചയപ്പെടുത്തി എന്നതിൽ കവിഞ്ഞു അനുഭാവപൂർണമായ ഒരു നോട്ടം കൂടി നേടാൻ ആയില്ല.യുവസമൂഹവും സെലിബ്രിറ്റികളും സോഷ്യൽ മീഡിയയും കൂടെ ഉണ്ടെകിൽ പോലും ന്യായമായ അവിശ്യങ്ങൾ പോലും അംഗീകരിക്കാൻ സർക്കാർ തയ്യാറല്ല.രൂപേഷിനെയും സംഘത്തെയും കണ്ടെത്താൻ വേണ്ടി തണ്ടർബോൾട്ടിനെ ഇറക്കുന്ന ചെലവ് പോലും വേണ്ട ഈ നിൽപ്പ് സമരം തീർക്കാൻ.എന്നിട്ടും സർക്കാർ എന്തെ ശ്രമിക്കുന്നില്ല?കാരണം നിസ്സാരമാണ് പട്ടിണി കിടന്നു മടുക്കുമ്പോൾ അവർ നിർത്തി പോകും എന്ന ധാരണ.
ചുംബനസമരത്തെ എതിർത്തവരോ,കാണാൻ വന്ന പ്രബുദ്ധ കേരളാ സമൂഹമോ ഈ സമരത്തെ അനുകൂലിച്ചു അനന്തപുരിയിൽ സംഘടിച്ചുരെന്നെങ്കിൽ,കുറഞ്ഞ പക്ഷം മധ്യമ ശ്രദ്ധയെങ്കിലും കിട്ടുമായിരുന്നു.ആദിവാസ്സികളെ ഇപ്പോയും സമൂഹം ഒരകലത്തിൽ നിർത്തിയിരിക്കുന്നു എന്നതാണ് സത്യം.ആരാണ് ഇവരെ ഇങ്ങനെ ഒരു സമരത്തിനു പ്രേരിപ്പിച്ചത് എന്നറിയില്ല.ചിലപ്പോൾ മുത്തങ്ങ സംഭവം ഓർത്തത് കൊണ്ടാകാം?സമധാനപരമായ ഒരു സമയവും വിജയിക്കും എന്ന് തോന്നുന്നില്ല.കാരണം ഇറോം ഷർമിള വർഷങ്ങളായി നടത്തുന്ന പോരാട്ടം ഭരണകൂടം കാണുന്നില്ല.നിൽപ്പ് സമരത്തിലൂടെ നേടേണ്ടത് അവർ മുന്നോട്ടു വെച്ച അവകാശങ്ങൾ ആണ് അല്ലാതെ ഭരണകൂടത്തിന്റെ ഒഅവ്ദര്യം ആകരുത്?
മാറി വരുന്ന ഓരോ സർക്കാരും വാഗ്ദാങ്ങൾ അല്ലാതെ എന്താണ് ഇവർക്ക് വേണ്ടി ചെയ്തിട്ടുള്ളത്.പാഴാക്കി കളഞ്ഞ കോടികളോ?ഭരണകൂടം തന്നെയാണ് വർഗീസുമരെ സ്ര്യഷ്ടിക്കുന്നത്.മെട്രോ വരെ ഉണ്ടായികൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ ആദിവാസ്സികൾ ഇന്നും 1965-ൽ നിന്നും മുന്നോട്ടു വന്നിട്ടില്ല.ഇനിയും വര്ഗീസുമാരും രൂപേഷും ഉണ്ടാവുന്നു എങ്കിൽ ഭരണകൂടമേ നിങൾക്കതിൽ നിന്നും ഒഴിഞ്ഞു മാറാൻ ആവില്ല
നിൽപ്പ്സമരത്തിനു പിന്തുണ നല്കുന്ന എല്ലാവർക്കും
അഭിവാദ്യങ്ങൾ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ